twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണി ഇല്ലായിരുന്നെങ്കില്‍ ഞാനില്ല, സിനിമയില്‍ തഴയപ്പെടുന്നതിനെ കുറിച്ച് അനില്‍ മുരളി പറഞ്ഞത്

    |

    ഈ ലോക്ക്ഡൗണ്‍ കാലത്ത് മറ്റൊരു കഴിവുറ്റ അഭിനേതാവിനെ കൂടെ നമുക്ക് നഷ്ടപ്പെട്ടു. മലയാളം ടെലിവിഷനിലൂടെ കടന്ന് വന്ന് മലയാള സിനിമയും താണ്ടി അന്യഭാഷയില്‍ പോലും വെറുപ്പിക്കുന്ന വില്ലനായി വളര്‍ന്ന അനില്‍ മുരളിയുടെ വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടം തന്നെയാണ്. എന്നാല്‍ താന്‍ ഒരു വില്ലനായി വളരാന്‍ കാരണം കലാഭവന്‍ മണിയാണെന്നാണ് അനില്‍ മുരളി പറഞ്ഞിട്ടുള്ളത്.

    മുന്‍പ് കൈരളി ചാനലിന് വേണ്ടി നാദിര്‍ഷ അവതാരകനായി എത്തിയ സെലിബ്രിറ്റ് ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് സിനിമയില്‍ വില്ലനായി താന്‍ വളര്‍ന്ന കഥ അനില്‍ മുരളി വെളിപ്പെടുത്തിയത്. സീരിയല്‍ നിര്‍മാണവും ഡിസ്ട്രിബ്യൂഷനും ചെറിയ അഭിനയവുമൊക്കെയായിരുന്നു അനില്‍ മുരളിയുടെ മേഖല. അവിടെ നിന്ന് സിനിമയിലേക്ക് കടന്നത് വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ്.

    anilmuraliandkalabavanmani

    പി എ റസാഖ് എഴുതി അനില്‍ ബാബു സംവിധാനം ചെയ്ത വാല്‍ക്കണ്ണാടി എന്ന സിനിമയുടെ കഥാ ആരംഭിക്കുമ്പോള്‍ തന്നെ ഞാനും അവരുടെ കൂടെയുണ്ടായിരുന്നു. വാല്‍ക്കണ്ണാടി എന്ന ചിത്രത്തില്‍ നായകനോളം തന്നെ പ്രാധാന്യം പ്രതിനായകനുമുണ്ട്. അതുകൊണ്ട് തന്നെ തമിഴില്‍ നിന്നുള്ള ചില നടന്മാരെയൊക്കെ നോക്കിയിരുന്നു. ഒന്നും ശരിയായില്ല. അങ്ങനെ ഒരു ദിവസം ഞാന്‍ റാസാഖിനോട് നേരിട്ട് ചോദിച്ചു, 'ആ വില്ലന്‍ വേഷം എനിക്ക് തരുമോ എന്ന്' കിട്ടിയില്ലെങ്കില്‍ ഇനി അഭിനയമില്ല, നിര്‍മാണം മാത്രമാണെന്ന് തീരുമാനിച്ചതാണ്.

    പക്ഷെ പിറ്റേന്ന് അനിലിനെ കണ്ടപ്പോള്‍ പറഞ്ഞു, 'നീയാണ് എന്റെ തബാന്‍ എന്ന്' അങ്ങനെ അക്കാര്യം തീരുമാനമായി. അതിനൊക്കെ ഉപരി, നായകനായി അഭിനയിക്കുന്ന കലാഭവന്‍ മണി 'നോ' എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരു വില്ലനായി വരില്ലായിരുന്നു. മണിയ്ക്ക് വേണമെങ്കില്‍ പറയാമായിരുന്നു, ആ സീരിയല്‍ നടനോ, വേണ്ട എന്ന്. ഇന്നത്തെ പല നടന്മാരും അങ്ങനെ അഭിനേതാക്കളെ തഴയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് അങ്ങനെ പല നടന്മാരെയും അറിയാം. ഞാന്‍ സാക്ഷിയാണ്. പക്ഷെ മണി അത് ചെയ്തില്ല- അനില്‍ മുരളി പറഞ്ഞു.

    വീഡിയോ കാണാം

    English summary
    If Kalabhavan Mani had said 'NO' I wouldn't be a Villain in films; Anil Murali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X