twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയില്ലെങ്കില്‍ ചട്ടമ്പിനാടിലേക്ക് അദ്ദേഹത്തെ വിളിച്ചേനെയെന്ന് ഷാഫി, കല്യാണരാമന് അത് പറ്റില്ല

    |

    സ്‌ക്രീനില്‍ താരങ്ങള്‍ തകര്‍ത്ത് അഭിനയിക്കുമ്പോള്‍ അതിന് പിന്നിലെ മറ്റ് വിശേഷങ്ങളെക്കുറിച്ച് അറിയാനായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. അത്തരത്തിലുള്ള വിശേഷങ്ങളെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. മമ്മൂട്ടിയുടെ മികച്ച സിനിമകളിലൊന്നായ ചട്ടമ്പിനാടിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സിനിമയ്ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കിയില്ലായിരുന്നുവെങ്കില്‍ താന്‍ സുരേഷ് ഗോപിയെ പരിഗണിച്ചേനെയെന്ന് സംവിധായകനായ ഷാഫി പറയുന്നു. വണ്‍മാന്‍ ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറിയത്.

    ജയറാമും ലാലും സംയുക്ത വര്‍മ്മയും പ്രധാന വേഷത്തിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന് ശേഷമായാണ് അദ്ദേഹം സ്വന്തമായി സിനിമയൊരുക്കാന്‍ തുടങ്ങിയത്. ചെയ്ത സിനിമകളില്‍ അപൂര്‍വ്വമായി മാത്രമേ അദ്ദേഹം പരാജയത്തിന്റെ കയ്പ് അറിഞ്ഞിട്ടുള്ളൂ. മുന്‍നിര താരങ്ങളെ വെച്ചെല്ലാം സിനിമ ചെയ്യാനുള്ള അവസരവും ഷാഫിക്ക് ലഭിച്ചിരുന്നു. തൊമ്മനും മക്കളും, പുലിവാല്‍ കല്യാണം, ചട്ടമ്പിവാട് തുടങ്ങിയ സിനിമകളെല്ലാമൊരുക്കിയത് ഷാഫിയായിരുന്നു.

    2009 ലെ ക്രിസ്മസ് സമയത്തായിരുന്നു മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ ചട്ടമ്പിനാട് തിയേറ്ററുകളിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ വേഷമായിരുന്നു ഈ ചിത്രത്തിലേത്. സുരാജിന്റെ ദശമൂലം ദാമുവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കഥാപാത്രത്തിന്റെ പേരില്‍ ഇന്നും ആളുകള്‍ തന്നെ ഓര്‍ത്തിരിക്കുന്നുണ്ടെന്നും കൗണ്ടറായി തന്റെ ഡയലോഗുകള്‍ പറയുന്നത് കേള്‍ക്കാറുണ്ടെന്നും സുരാജ് പറഞ്ഞിരുന്നു. ട്രോളര്‍മാരുടേയും പ്രിയപ്പെട്ട കഥാപാത്രമാണ് ദശമൂലം ദാമു.

    Mammootty

    ഒരു പക്ഷേ മമ്മുക്ക എനിക്ക് ചട്ടമ്പിനാടിൽ ഡേറ്റ് നൽകിയില്ലായിരുന്നുവെങ്കിൽ ഞാൻ ഉറപ്പായും സുരേഷേട്ടനെ അതിലേക്ക് വിളിച്ചേനേ എന്ന് ഷാഫി പറയുന്നു.താൻ ചെയ്ത മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയായ 'മേക്കപ്പ് മാൻ' എന്ന സിനിമയിൽ ജയറാം ഡേറ്റ് നൽകിയില്ലായിരുന്നുവെങ്കിൽ ആ റോൾ ചെയ്യാൻ ദിലീപിനെ വിളിച്ചേനേയെന്നും എന്നാൽ 'കല്യാണ രാമൻ' ചെയ്യുന്ന സമയത്ത് ദിലീപല്ലാതെ മറ്റൊരു ഓപ്ഷൻ തന്റെ മുന്നിൽ ഇല്ലായിരുന്നുവെന്നും ഷാഫി പറയുന്നു.

    Recommended Video

    Mammootty sharing three golden rules for escape from pandemic | FilmiBeat Malayalam

    ദിലീപിന്‍റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു കല്യാണരാമന്‍.കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, നവ്യ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കുഞ്ചാക്കോ ബോബനും ദിലീപും വീണ്ടും ഒരുമിച്ചെത്തിയതില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    English summary
    If Mammootty not available i will call Suresh Gopi , Director shafi recalls Chattambinadu experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X