For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ ദിവസമാണ്! ഉണ്ടയ്‌ക്കൊപ്പം ഇക്കയുടെ ശകടവുമെത്തുമ്പോള്‍ താരത്തിന് അപൂര്‍വ്വനേട്ടം!

  |
  നാളെ റിലീസാകുന്ന സിനിമകൾ

  ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട് മമ്മൂട്ടിയോട്. വില്ലത്തരത്തില്‍ നിന്നും തുടങ്ങി നായകനായുള്ള അദ്ദേഹത്തിന്റെ കുതിപ്പിന് തുടക്കം മുതലേ തന്നെ ശക്തമായ സ്വീകാര്യതയായിരുന്നു ലഭിച്ചത്. വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളേയാണ് അദ്ദേഹം സമ്മാനിച്ചിട്ടത്. ഏത് തരത്തിലുള്ള പകര്‍ന്നാട്ടത്തിനും താന്‍ തയ്യാറാണെന്ന് അദ്ദേഹം തെളിയിച്ച സന്ദര്‍ഭങ്ങളും ഏറെയാണ്. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ അഭിനയിക്കാനും കൈയ്യടി നേടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ മുഖമൊന്ന് വാടിയാല്‍, ശബ്ദം ഇടറിയാല്‍ അസ്വസ്ഥരാവുന്ന ലക്ഷക്കണക്കിന് പേരുണ്ട്. താരമെന്ന നിലയില്‍ മമ്മൂട്ടിയുടെ വലിയ സമ്പാദ്യവും ഇതാണ്. പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് അദ്ദേഹം സിനിമ തിരഞ്ഞെടുക്കുന്നത്. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ തിരഞ്ഞെടുപ്പ് പിഴയ്ക്കാറുണ്ടെങ്കിലും ശക്തമായി അദ്ദേഹം തിരിച്ചെത്താറുണ്ട്.

  ഏത് ആഘോഷത്തിനും റിലീസ് ചിത്രങ്ങളുമായെത്താനും അദ്ദേഹം മുന്നിലുണ്ടാവാറുണ്ട്. മെഗാസ്റ്റാര്‍ എന്ന പേര് നേടിയെടുത്തതിന് പിന്നില്‍ വലിയ പ്രയത്‌നങ്ങളുമുണ്ട്. വിഷു റിലീസായെത്തിയ മധുരരാജയ്ക്ക് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ഈദ് റിലീസായി ഉണ്ട എത്തുമെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ ഒരുപാട് സന്തോഷിച്ചിരുന്നു. എന്നാല്‍ സെന്‍സറിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. ജൂണ്‍ 14 വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യുകയാണ്. ഇതേ ദിനത്തില്‍ തന്നെയാണ് മമ്മൂട്ടിയുടെ ആരാധകരുടെ കഥ പറയുന്ന സിനിമയായ ഇക്കയുടെ ശകടവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഡബിള്‍ ധമാക്കയാണ്.

  ഒന്നല്ല രണ്ട് സിനിമകള്‍

  ഒന്നല്ല രണ്ട് സിനിമകള്‍

  തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. ഇടവേള അവസാനിപ്പിച്ച് അടുത്തിടെയായിരുന്നു അദ്ദേഹം അന്യഭാഷകളിലേക്ക് തിരിച്ചെത്തിയത്. ഒന്നിലധികം സിനിമകള്‍ റിലീസ് ചെയ്്ത വാരവും മാസവുമൊക്കെ അദ്ദേഹത്തിനുണ്ടായിട്ടുണ്ടങ്കിലും ഇത്തവണത്ത വരവിന് പ്രത്യേകതകളേറെയാണ്. പ്രഖ്യാപനവേള മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതാണ് ഈ രണ്ട് സിനിമകളും. ഉണ്ടയും ഇക്കടയുടെ ശകടവും ഒരുമിച്ചാണ് എത്തുന്നതെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നേരത്തെ റിലീസ് തീയതിയെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. സെന്‍സറിംഗായിരുന്നു ഉണ്ടയുടെ റിലീസിന് വിനയായത്. ആ പ്രതിസന്ധി പരിഹരിച്ചാണ് ചിത്രമെത്തുന്നത്. ഇക്കയുടെ ശകടമാവട്ടെ മറ്റ് ചില കാരണങ്ങളാല്‍ നീണ്ടുപോവുകയുമായിരുന്നു.

  അപൂര്‍വ്വം ഈ നേട്ടം

  അപൂര്‍വ്വം ഈ നേട്ടം

  അപൂര്‍വ്വമായ നേട്ടമാണ് ഇത്തവണ മമ്മൂട്ടിക്ക് സ്വന്തമായിട്ടുള്ളത്. ഏതൊരു താരവും ആഗ്രഹിക്കുന്ന തരത്തിലുള്ള വരവുമായിത്തന്നെയാണ് അദ്ദേഹം എത്തുന്നത്. ഒന്നല്ല ആരാധകര്‍ക്ക് ആഘോഷമാക്കി മാറ്റാന്‍ രണ്ട് സിനിമകളാണ് എത്തുന്നത്. അങ്ങേയറ്റം ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ സിനിമകള്‍ക്കായി കാത്തിരുന്നതെന്നാണ് മറ്റൊരു കാര്യം. ഇടയ്ക്ക് റിലീസ് മറ്റിയപ്പോഴും ഇത്തരമൊരു ഗമണ്ടന്‍ വരവിനെക്കുറിച്ച് ആരാധകരും പ്രതീക്ഷിച്ചിരുന്നില്ല. നായകനായി അഭിനയിച്ച ചിത്രത്തിന് പുറമേയാണ് ഈ നായകന്റെ ആരാധകരുടെ കഥ പറയുന്ന സിനിമയും എത്തുന്നത്. ആരാധകരുടെ കഥ പറയുന്ന സിനിമകള്‍ നേരത്തെയും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മമ്മൂട്ടിയുടെ കടുത്ത ആരാധകന്റെ കഥയുമായി ഒരു സിനിമയെത്തുന്നത്.

  ആരാധകരാണ് എല്ലാം

  ആരാധകരാണ് എല്ലാം

  പ്രേക്ഷകരാണ് താരങ്ങളെ നയിക്കുന്നത്. പ്രേക്ഷക പിന്തുണയെക്കുറിച്ച് വാചാലരാവുകയും അവരുടെ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യാറുണ്ട് പലരും. ഫസ്റ്റ ഷോ കഴിയുന്നത് വരെ നെഞ്ച് പടാപടാ മിടിക്കുന്നതിനെക്കുറിച്ച് പലരും പറയാറുണ്ട്. ആരാധകരെക്കുറിച്ചും അവരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമൊക്കെ ശ്രദ്ധിക്കുന്നയാളാണ് മമ്മൂട്ടി. ഫാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പിന്തുണ നല്‍കാറുണ്ട്. ഇത്തവണ ആരധകര്‍ക്ക് കിടിലന്‍ വിരുന്നുമായാണ് അദ്ദേഹമെത്തുന്നത്. ആരാധകന്‍രെ കഥയും നായകന്റെ കഥയും ഒരേ ദിനത്തിലെത്തുമ്പോള്‍ ഇതില്‍പ്പരമൊരു സന്തോഷം ഇനി മമ്മൂട്ടി ഫാന്‍സിന് ലഭിക്കാനുണ്ടോയെന്നാണ് ചോദ്യം.

  ഉണ്ടയുടെ വരവ്

  ഉണ്ടയുടെ വരവ്

  ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമ രണ്ടാമത്തെ സിനിമയാണ് ഉണ്ട. ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍വെള്ളത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എല്ലാതരത്തിലുമുള്ള പ്രേക്ഷകരും ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മാവോയിസ്റ്റ് മേഖലയിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുന്ന പോലീസുകാരുടെ കഥയുമായാണ് ഇത്തവണ അദ്ദേഹം എത്തുന്നത്. മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അര്‍ശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന തരത്തിലുള്ള സിനിമയുമായാണ് ഇത്തവണത്തെ തന്റെ വരവെന്ന് ട്രെയിലറിലൂടെ മെഗാസ്റ്റാര്‍ വ്യക്തമാക്കിയിരുന്നു.

  ഇക്കയുടെ ശകടം എത്തുമ്പോള്‍

  ഇക്കയുടെ ശകടം എത്തുമ്പോള്‍

  നിരവധി നവാഗത സംവിധായകരാണ് സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നവാഗതനായ പ്രിന്‍സ് അവറാച്ചനാണ് മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ഇക്കയുടെ ശകടവുമായി എത്തുന്നത്. അപ്പാനി ശരത്തും സംഘവുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മമ്മൂക്കയുടെ കടുത്ത ആരാധകനായ അയ്യപ്പനിലൂടെയാണ് സിനിമ മുന്നേറുന്നത്. അയ്യപ്പന്റെ ദൈവമാണ് മമ്മൂട്ടി. പ്രതിസന്ധി ഘട്ടത്തിലും സന്തോഷത്തിലുമെല്ലാം അയ്യപ്പന്‍ വിളിക്കുന്നത് മമ്മൂട്ടിയെയാണ്. മമ്മൂട്ടിയുടെ നായികയാവാനുള്ള ശ്രമവുമായി നടക്കുന്ന അശ്വതിയാണ് ചിത്രത്തിലെ നായിക. നായികയെ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ടീസറായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

  ആരെയും വേദനിപ്പിക്കുന്നതല്ല

  ആരെയും വേദനിപ്പിക്കുന്നതല്ല

  ആരേയും വേദനിപ്പിക്കുന്ന തരത്തിലല്ല സിനിമയൊരുക്കുന്നതെന്നും എല്ലാ താരങ്ങളുടെ ആരാധകരേയും ഈ സിനിമ തൃപ്തിപ്പെടുത്തുമെന്നും നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുതിയ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് കടുത്ത വിമര്‍ശമനവുമായി പലരും രംഗത്തെത്തിയത്. ഒരു നടനേയും ആക്ഷേപിക്കാന്‍ തങ്ങള്‍ മുതിര്‍ന്നിട്ടിസ്സെന്നും സ്പൂഫ് ജോണര്‍ ഉള്ളതുകൊണ്ട് ചില സിനിമകളെ വിമര്‍ശിച്ചിട്ടുണ്ടെന്നും തങ്ങള്‍ കേട്ട തെറിവിളിക്ക് കൈയ്യും കണക്കുമില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് വിവാദമായ സീനിന്റെ പൂര്‍ണ്ണരൂപം പുറത്തുവിട്ടത്.

  English summary
  Ikkayude Shakadam and Unda release on same day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X