For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാദങ്ങള്‍ ഇവിടെ മതിയാക്കാം! മോഹന്‍ലാലിനെ പരിഹസിച്ചു കൊണ്ടുള്ള ടീസര്‍! വിവാദമായ സീന്‍ ഫുള്‍ പുറത്ത്

  |

  നാല് പതിറ്റാണ്ടുകളോളമായി മലയാളത്തിന്റെ താരരാജാക്കന്മാരായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടനവിസ്മയം മോഹന്‍ലാലും വാഴുകയാണ്. ഇരുവര്‍ക്കുമാണ് കേരളത്തില്‍ ഏറ്റവും വലിയ ഫാന്‍സ് അസോസിയേഷനുകളുള്ളത്. മറ്റൊരു ഇന്‍ഡസ്ട്രികള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പല റെക്കോര്‍ഡുകളും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് സ്വന്തമാക്കി വെച്ചിരിക്കുകയാണ്. സിനിമയ്ക്കപ്പുറം വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഈ താരരാജാക്കന്മാര്‍.

  മോഹന്‍ലാലിന്റെ ഇച്ചാക്കയായും, മമ്മൂട്ടിയുടെ ലാലു ആയും ഇരുവരും കഴിയുന്നു. എന്നാല്‍ സിനിമകളുടെ പേരില്‍ ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റ് നടത്തുന്നത് സ്ഥിരമാണ് താനും. റിലീസിനെത്തുന്ന സിനിമകളുടെ പേരിലും കളക്ഷന്റെ പേരിലും ഇരു ആരാധകര്‍ തമ്മിലും വാക്ക് തര്‍ക്കങ്ങള്‍ പതിവാണ്. എന്നാല്‍ പരസ്പരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഫാന്‍സ് ഗ്രൂപ്പുകള്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാവാറുമുണ്ട്. ഇതെല്ലാം ഇങ്ങനെ ഒരു വഴിക്ക് നടക്കുമ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍ പേരുകള്‍ വീണ്ടും വിവാദങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

  വിവാദമായ ടീസര്‍

  മമ്മൂട്ടി ആരാധകരുടെ കഥയുമായിട്ടെത്തുന്ന ചിത്രമാണ് ഇക്കയുടെ ശകടം. ജൂണ്‍ പതിനാലിന് റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മോഹന്‍ലാലിനെ ആക്ഷേപിച്ച് കൊണ്ട് ഇറക്കിയ ടീസറാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വിവാദമായത്. എന്നാല്‍ ടീസറിലെ ചെറിയൊരു ഭാഗം മാത്രമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. അതേ വീഡിയോ മുഴുവന്‍ പുറത്ത് വന്നതോടെ ഈ തെറ്റിദ്ധാരണ മാറിയിരിക്കുകയാണ്. ഒരു നടനെയും ആക്ഷേപിച്ചിട്ടില്ലെന്നും ചില സിനിമകളെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിനൊപ്പമാണ് ടീസര്‍ പൂര്‍ണമായും പുറത്തിറക്കിയത്.

  വൈറലായ പോസ്റ്റ്

  വൈറലായ പോസ്റ്റ്

  വിവാദങ്ങള്‍ ഇവിടെ മതിയാക്കാം. വിവാദമായ സീനിന്റെ പൂര്‍ണ്ണ രൂപം താഴെ ഉടനെ അപ് ലോഡ് ചെയ്യുന്നതാണ്. ഒരു നടനെയും ആക്ഷേപിക്കാന്‍ ഞങ്ങള്‍ മുതിര്‍ന്നിട്ടില്ല. സ്പൂഫ് ജോണര്‍ ഉള്ളതുകൊണ്ട് ചില സിനിമകളെ വിമര്‍ശിച്ചിട്ടുണ്ട്.ഇത് വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. കാരണം ഇതില്‍ പ്രതിപാതിക്കുന്നത് അവരെ പറ്റിയാണ്.ഇന്നല്ലെ ഞങ്ങള്‍ കേട്ട തെറി വിളികള്‍ക്ക് ഞങ്ങള്‍ക്ക് പരാതയില്ല. കാരണം സത്യവും വെളിച്ചവും ഒരു പോലെയാണ്. മറച്ചു പിടിക്കാം.. വളച്ചൊടിക്കാം.. പക്ഷെ ഒരുനാള്‍ ഒരിടത്ത് അത് പുറത്ത് വരും. തെറ്റിധാരണകള്‍ നമ്മുക്ക് മാറ്റാം. എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

  ഇക്കയുടെ ശകടം

  ഇക്കയുടെ ശകടം

  മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് ഒരു സമര്‍പ്പണമാക്കി ഒരുക്കുന്ന ചിത്രമാണ് ഇക്കയുടെ ശകടം. പലപ്പോഴായി റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ജൂണ്‍ പതിനാലിനാണ് സിനിമ റിലീസിനെത്തുന്നത്. ഇതേ ദിവസം മമ്മൂട്ടി നായകനായി അഭിയനിക്കുന്ന ഉണ്ടയും തിയറ്ററുകളിലേക്ക് എത്തുകയാണ്. പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപ്പാനി ശരത്താണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ അയ്യപ്പന്‍ കൊച്ചിയില്‍ എത്തുന്നതും രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

  ആരാധകര്‍ക്ക് വേണ്ടിയുള്ള സിനിമ

  ആരാധകര്‍ക്ക് വേണ്ടിയുള്ള സിനിമ

  ഹോംലി മീല്‍സ്, ഇടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ഡൊമിനിക് തൊമ്മി. അദ്ദേഹമാണ് മമ്മൂട്ടി ആരാധകനായി എത്തുന്ന അയ്യപ്പന്‍. മാത്രമല്ല നൂറിലധികം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ചിത്രത്തില്‍ എത്തുന്നുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ഫാന്റസി കോമഡി ത്രില്ലര്‍ ഗണത്തിലാരപുക്കുന്ന ചിത്രമൊരു മമ്മൂട്ടി ഫാന്‍ പടമാണെന്നും ആരാധകര്‍ക്ക് വേണ്ടിയുള്ളതാണെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ചാല്‍സ് നസ്റത്ത് എന്ന പുതുമുഖമാണ് സംഗീതമൊരുക്കുന്നത്.

   മോഹന്‍ലാല്‍ ചിത്രം

  മോഹന്‍ലാല്‍ ചിത്രം

  നേരത്തെ മോഹന്‍ലാലിന്റെ ആരാധകരുടെ കഥയുമായി രണ്ട് സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയിരുന്നു. മോഹന്‍ലാല്‍ എന്ന പേരില്‍ സാജിദ് യാഹിയ സംവിധാനം ചെയ്ത സിനിമ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യര്‍ നായികയായിട്ടെത്തിയ ചിത്രത്തില്‍ ഇന്ദ്രജിത്തായിരുന്നു നായകന്‍. ഇത് മാത്രമല്ല സുവര്‍ണ പുരുഷന്‍ എന്ന പേരില്‍ മറ്റൊരു സിനിമയും മോഹന്‍ലാലിന്റെ സിനിമകളുമായി ബന്ധപ്പെടുത്തി ഒരുക്കിയിരുന്നു. അതിന് പിന്നാലെയാണ് മമ്മൂട്ടി ആരാധകരുടെയും ദിലീപ് ആരാധകരുടെ വിജയ് ആരാധകരുടെ ഒക്കെ കഥയുമായിട്ടുള്ള സിനിമകള്‍ വന്ന് കൊണ്ടിരിക്കുന്നത്.

  English summary
  Ikkayude Shakadam controversy scene out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X