»   » ഇന്ത്യന്‍ സിനിമാ താരങ്ങള്‍, മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന ചിലര്‍

ഇന്ത്യന്‍ സിനിമാ താരങ്ങള്‍, മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന ചിലര്‍

Posted By:
Subscribe to Filmibeat Malayalam

സീരിയലുകളില്‍ നിന്നും ടെലിവിഷന്‍ ഷോകളില്‍ നിന്നും എത്തി ബിഗ് സ്ക്രീനിൽ തിളങ്ങിയ താരങ്ങളാണ് മിക്കവരും. സിനിമയിലെത്തി കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും സീരിയലുകളിലേക്ക് തിരിച്ച് പോകണമെന്ന് അവര്‍ ചിന്തിക്കാറുമില്ല. ഇന്ന് വെള്ളിത്തിരയില്‍ തിളങ്ങുന്ന താരങ്ങളില്‍ പലരും പറയാറുണ്ട്, സിനിമയിലെത്താനും തന്റെ ഈ പ്രശസ്തിയ്ക്കുമെല്ലാം കാരണം സീരിയല്‍ തന്നെ. അങ്ങനെ ഇന്ത്യന്‍ സിനിമയില്‍ മിനി സ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ ചില താരങ്ങള്‍..

ഇന്ത്യന്‍ സിനിമാ താരങ്ങള്‍, മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന ചിലര്‍

ബോളിവുഡിന്റെ കിങ് ഖാന്‍, ദൂരദര്‍ശനിലെ ഫൗജി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനി സ്‌ക്രീനിലെത്തി. ഫൗജിയില്‍ ഷാരൂഖ് അവതരിപ്പിച്ച അഭിമന്യൂ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകെയും ചെയ്തു. പിന്നീട് 1992ല്‍ ദിവാന എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് സിനിമയിലെത്തുന്നത്. അഭിനയത്തിന് പുറമേ നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളിലെല്ലാം ഷാരൂഖ് പ്രശസ്തനാണ്.

ഇന്ത്യന്‍ സിനിമാ താരങ്ങള്‍, മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന ചിലര്‍

ആയൂഷ്മാന്‍ ഖുറാന സിനിമയിലെത്തുന്നതിന് മുമ്പ് ടെലിവിഷന്‍ അവതാരകനായി ജോലി നോക്കിയിരുന്നു. എംടിവി, കളേഴ്‌സ് ടിവി എന്നീ ചാനലുകളിലായിരുന്നു പ്രോഗ്രമുകള്‍ അവതരിപ്പിച്ചുക്കൊണ്ടിരുന്നത്.

ഇന്ത്യന്‍ സിനിമാ താരങ്ങള്‍, മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന ചിലര്‍

മിനി സക്രീനില്‍ നിന്ന് തന്നെയാണ് ഇര്‍ഫാന്‍ ഖാന്റെയും തുടക്കം. ദൂര്‍ദര്‍ശനിലെ ചാണക്യ, ചന്ദ്രകാന്ത, ജയ് ഹനുമാന്‍, സത്യ എന്നീ സീരിയലുകളിലെല്ലാം ഇര്‍ഫാന്‍ അഭിനയിച്ചു. കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് ഇര്‍ഫാന്‍ അഭിനയിച്ചിരുന്നത്. പിന്നീട് 1988ല്‍ മീര നായര്‍ സംവിധാനം ചെയ്ത സലാം ബോംബേ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഫാന്‍ സിനിമയിലെത്തുന്നത്.

ഇന്ത്യന്‍ സിനിമാ താരങ്ങള്‍, മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന ചിലര്‍

ചാന്ദ് കെ പാര്‍ ചലോ എന്ന ഹിന്ദി സീരിയലിലൂടെയാണ് യാമി ഗൗതം അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് 2010ല്‍ ഉല്ലാസ ഉത്സാഹ എന്ന കന്നട ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലുമെത്തി. വിക്കി ഡോണറാണ് യാമി ഗൗതത്തിന്റെ ബോളിവുഡ് ചിത്രം. പിന്നീട് തെലുങ്ക്, തമിഴ്, പഞ്ചാബി, മലയാളം എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമാ താരങ്ങള്‍, മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന ചിലര്‍

അത് ഇത് ഏത് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ശിവകാര്‍ത്തികേയന്റെ ജീവിതം മാറിമറിയുന്നത്. അവിടെ നിന്ന് എതിര്‍ നീച്ചല്‍ എന്ന ഹിറ്റ് മൂവിയുടെ ഭാഗമായി മാറുകയായിരുന്നു ശിവകാര്‍ത്തികേയന്‍.

ഇന്ത്യന്‍ സിനിമാ താരങ്ങള്‍, മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന ചിലര്‍

ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വിദ്യാ ബാലന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. പിന്നീട് ഒരു ബംഗാളി സിനിമയിലൂടെയാണ് വിദ്യ സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് പരിണീത എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചേക്കേറി.

ഇന്ത്യന്‍ സിനിമാ താരങ്ങള്‍, മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന ചിലര്‍

ജയന്തി, കുടുംബ പ്രേക്ഷകര്‍ക്ക് ആശ ശരതിനെ അങ്ങനെ വിളിക്കാനായിരിക്കും ഇഷ്ടം. കുങ്കുമ പൂവ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ആശ ശരത് മലയാളത്തിലും തമിഴിലുമായി വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് വരികയാണ്.

ഇന്ത്യന്‍ സിനിമാ താരങ്ങള്‍, മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന ചിലര്‍

മലയാള സിനിമയുടെ മികച്ച കണ്ടെത്തലാണ് അനൂപ് മേനോന്‍ എന്ന നടന്‍. കൈരളി ടിവിയിലെ അവതാരകനായിരുന്ന അനൂപ് മേനോന്‍ ടെലിവിഷന്‍ സീരയലുകളിലൂടെ അഭിനയ രംഗത്ത് എത്തി. പിന്നീട് കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും. എന്നാല്‍ കാട്ടുചെമ്പകത്തിലെ വേഷം കാര്യമായി ശ്രദ്ധിക്കപ്പെട്ടുമില്ല. അതിന് ശേഷം വന്ന തിരക്കഥ,ബ്യലൂട്ടിഫുള്‍, ട്രിവാട്രം ലോഡ്ജ് എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അഭിനയത്തിന് പുറമേ തിരക്കഥകൃത്ത്, ഗാന രചയിതാവ് എന്നീ നിലകളിലും കഴിവ് തെളിയിച്ച നടനാണ് അനൂപ് മേനോന്‍.

English summary
Indian film stars, mini screen to big screen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam