For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാത്തുവിനും നച്ചുവിനുമൊപ്പം ഡാഡി കൂളായി ഇന്ദ്രജിത്ത്! വിമര്‍ശകന് പ്രാര്‍ത്ഥനയുടെ മാസ് മറുപടി

  |

  വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്. എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്. വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരം. ഇന്ദ്രജിത്തിന് പിന്നാലെയായാണ് സഹോദരനായ പൃഥ്വിരാജും സിനിമയിലെത്തിയത്.

  ഇന്ദ്രജിത്ത് മാത്രമല്ല വീട്ടിലുള്ളവരെല്ലാം താരങ്ങളാണ്. പൂര്‍ണിമയ്ക്കും മക്കള്‍ക്കുമെല്ലാം ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. അഭിനയത്തിലായിരുന്നു ഇളയ മകളായ നച്ചുവെന്ന നക്ഷത്ര താല്‍പര്യം പ്രകടിപ്പിച്ചത്. മൂത്ത പുത്രിയായ പ്രാര്‍ത്ഥന ഗായികയായാണ് അരങ്ങേറിയത്. കുടുംബത്തിലെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അച്ഛനും മക്കളും ഒരുമിച്ചുള്ള സെല്‍ഫിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  ഇന്ദ്രനും മക്കളും

  ഇന്ദ്രനും മക്കളും

  പാത്തുവിനും നച്ചുവിനുമൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയായിരുന്നു ഇന്ദ്രജിത്ത് പോസ്റ്റ് ചെയ്തത്. നല്ല ഭക്ഷണം കഴിച്ചതിന് ശേഷമുള്ള അവസ്ഥയാണ് ഇതെന്നും താരം കുറിച്ചിരുന്നു. മോഡേണ്‍ വേഷത്തിലായിരുന്നു പാത്തുവും നച്ചുവും. രഞ്ജിനി ഹരിദാസാണ് ചിത്രം പകര്‍ത്തിയതെന്നും ഇന്ദ്രജിത്ത് കുറിച്ചിരുന്നു. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായത്തിയിട്ടുള്ളത്. മക്കളുടെ വസ്ത്രധാരണത്തെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്.

  ഡാഡി കൂള്‍

  ഡാഡി കൂള്‍

  പ്രണയിച്ച് വിവാഹിതരായവരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. എല്ലാ രീതിയിലും ഇന്ദ്രന്‍ മികച്ചതാണെന്നായിരുന്നു പൂര്‍ണിമ സാക്ഷ്യപ്പെടുത്തിയത്. ഡാഡി കൂളായി നില്‍ക്കുന്ന ഇന്ദ്രജിത്തിനെ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മക്കളോടൊപ്പം ഡബ്‌സ്മാഷ് ചെയ്തും ഡാന്‍സ് കളിച്ചുമെല്ലാം ഇന്ദ്രജിത്ത് എത്താറുണ്ട്.

  പ്രാര്‍ത്ഥനയുടെ മറുപടി

  പ്രാര്‍ത്ഥനയുടെ മറുപടി

  ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെച്ച് താരപുത്രി എത്താറുണ്ട്. സുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്ന പ്രാര്‍ത്ഥനയുടെ ഡാന്‍സ് വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞുള്ള ചിത്രവും പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനത്തെ വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇല്ലെന്ന മറുപടിയായിരുന്നു പ്രാര്‍ത്ഥന നല്‍കിയത്. ഈ മറുപടിക്ക് കൈയ്യടിയുമായി നിരവധി പേരാണെത്തിയത്.

  കുടുംബസമേതം വാഗമണ്ണില്‍

  കുടുംബസമേതം വാഗമണ്ണില്‍

  പ്രിയ മോഹനും പൂര്‍ണിമ മോഹനും കുടുംബസമേതമായി അടുത്തിടെ വാഗമണ്ണിലേക്ക് പോയിരുന്നു. പ്രിയയുടെ ഭര്‍ത്താവായ നിഹാലിന്റെ സഹോദരിയുടെ കോട്ടേജിലായിരുന്നു ഇവരെല്ലാം താമസിച്ചത്. സുരക്ഷിതമായ യാത്രയായിരുന്നു ഇതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ലോക് ഡൗണിന് ശേഷം ഇതാദ്യമായാണ് കുടുംബസമേതമായി യാത്ര നടത്തിയതെന്നും നിഹാല്‍ പറഞ്ഞിരുന്നു. വാഗമണ്‍ യാ്ത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam
  ആരാധകരുടെ സ്വന്തം

  ആരാധകരുടെ സ്വന്തം

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ഇന്ദ്രജിത്തിന്റേത്. സിനിമാവിശേഷങ്ങള്‍ മാത്രമല്ല കുടുംബത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. ഇവരുടെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പാട്ടും അഭിനയവും ഫാഷന്‍ പരീക്ഷണങ്ങളുമൊക്കെയായാണ് ഇവരെത്താറുള്ളത്. നാളുകള്‍ക്ക് ശേഷം വൈറസിലൂടെയാണ് പൂര്‍ണിമ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്.

  English summary
  Indrajith Sukumaran Made A Public Appear With Daughters Prarthana And Nakshatra, Fans Are Pouring Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X