For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചലച്ചിത്ര ലോകത്ത് നിന്നും ക്രൂരമായ പരിഹാസം! ഏറ്റവും വിഷമമുണ്ടാക്കിയ സംഭവത്തെ പറ്റി ഇന്ദ്രന്‍സ്

  |

  കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ പില്‍ക്കാലത്ത് മലയാള സിനിമയിലെ വലിയ താരമായി മാറിയ ആളാണ് ഇന്ദ്രന്‍സ്. കഴിഞ്ഞ വര്‍ഷം കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം ഇന്ദ്രന്‍സ് സ്വന്തമാക്കിയിരുന്നു. ആളൊരുക്കം എന്ന സിനിമയിലെ പ്രകടനമായിരുന്നു ഇന്ദ്രന്‍സിനെ തേടി പുരസ്‌കാരമെത്താന്‍ കാരണം. ഒത്തിരി വര്‍ഷങ്ങളായി സിനിമയിലുണ്ടെങ്കിലും നടന്‍ ഇന്ദ്രന്‍സിനെ എല്ലാവരും തിരിച്ചറിഞ്ഞത് മികച്ച നടന്‍ ആയതിന് ശേഷമായിരുന്നു.

  വൈറസിന് കോസ്റ്റിയൂമോ? ഇന്ദ്രന്‍സിന്റെ തഗ് ലൈഫ് മറുപടി കേട്ടാല്‍ ചിരിച്ച് മരിക്കും! വീഡിയോ പുറത്ത്

  അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് താരമിപ്പോള്‍. അതിനിടെ ചലച്ചിത്ര ലോകത്ത് നിന്നും ക്രൂരമായ പരിഹാസങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നതിനെ കുറിച്ച് താരം മനസ് തുറന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

  ഇന്ദ്രന്‍സിന്റെ വാക്കുകളിലേക്ക്..

  ഇന്ദ്രന്‍സിന്റെ വാക്കുകളിലേക്ക്..

  സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് കുടുംബ സമേതം ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഒരു പ്രമുഖ സംവിധായകനും എത്തിയിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കാനായി അടുത്ത് ചെന്നപ്പോള്‍ തിരിഞ്ഞ് നിന്ന് ഓ, നിങ്ങള്‍ അടൂരിന്റെ അടുത്ത പടത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ, അടൂര്‍ നിലവാരം താഴ്ത്തിയോ? അതോ നിങ്ങള്‍ ആ നിലവാരത്തിലേക്ക് എത്തിയോ എന്ന് പരിഹാസചുവയോടെ ചിരിച്ചു. ആ സമയത്ത് കുടുംബാംഗങ്ങള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവുമധികം വിഷമം ഉണ്ടാക്കിയ സംഭവങ്ങളില്‍ ഒന്നിതാണെന്ന് ഇന്ദ്രന്‍സ് പറഞ്ഞിരിക്കുകയാണ്.

  പ്രതിരോധിക്കാന്‍ ശീലിച്ചു

  പ്രതിരോധിക്കാന്‍ ശീലിച്ചു

  അവഹേളനങ്ങളെയും മുറിവേല്‍ക്കുന്നതിനെയും പ്രതിരോധിക്കാന്‍ നന്നായി ശീലിച്ചു. അത്തരം അനുഭവങ്ങള്‍ വേദനിപ്പിച്ച് കൊണ്ടേയിരിക്കാന്‍ ഒരിക്കലും അനുവദിക്കാറില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു. തയ്യല്‍ക്കാരനായിരുന്ന സമയത്ത് കടയുടെ അടുത്തുള്ള പച്ചക്കറി കടയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥിരമായി സാധാനങ്ങള്‍ വാങ്ങാന്‍ വരുമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് അഭിനയിക്കാന്‍ ഒരു വേഷം തരുമോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അതിനുള്ള ധൈര്യം ഒരിക്കലും ഉണ്ടായിരുന്നില്ല.

  വെയില്‍ മരങ്ങള്‍

  വെയില്‍ മരങ്ങള്‍

  അങ്ങനെയിരിക്കെയാണ് നിഴല്‍ക്കൂത്തിലേക്ക് അദ്ദേഹം വിളിക്കുന്നത്. അത് നല്‍കിയ ആത്മവിശ്വാസവും സന്തോഷവും വലുതായിരുന്നെന്നും ഇന്ദ്രന്‍സ് കൂട്ടിചേര്‍ത്തു. ഡോക്ടര്‍ ബിജുവിന്റെ സംവിധാനത്തിലെത്തുന്ന വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഷാങ്ഹായ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പതിനാല് ചിത്രങ്ങളില്‍ ഒന്ന് വെയില്‍ മരങ്ങള്‍ ആണ്. എന്നാല്‍ ആ ചടങ്ങിലേക്ക് പോവാന്‍ ടെന്‍ഷന്‍ ഉണ്ടെന്ന് താരം പറയുകയാണ്.

  ഷാങ്‌ഹോയ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്ര മേള

  ഷാങ്‌ഹോയ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്ര മേള

  ചടങ്ങില്‍ സ്യൂട്ട് ധരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചിരിക്കുകയാണ്. സംസാരിക്കേണ്ടി വരുമെന്ന് അറിയാമെങ്കിലും അങ്ങനെ ഒരു കാര്യം താന്‍ പ്രതീക്ഷിച്ചില്ലെന്നും താരം പറയുന്നു. ഷാങ്‌ഹോയ് ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ നിന്നും ഗോള്‍ഡന്‍ ഗോബ്ലറ്റ് വിഭാഗത്തിലേക്ക് മത്സരിക്കുന്ന ഏക സിനിമയാണിത്. 22 മത് ഷാങ്‌ഹോയ് ജൂണ്‍ 15 മുതല്‍ 24 വരെയാണ് നടക്കുന്നത്. ചടങ്ങില്‍ ചീഫ് ഗസ്റ്റ് ആയിട്ടാണ് ഇന്ദ്രന്‍സിനെ ക്ഷണിച്ചിരിക്കുന്നത്.

  മികച്ച നടന്‍

  മികച്ച നടന്‍

  2017 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രന്‍സിനെ തേടി നിരവധി അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. വ്യത്യസ്തവും അഭിനയ പ്രധാന്യമുള്ളതുമായ നിരവധി കഥാപാത്രങ്ങളിലൂടെ താരം വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസാണ് ഇന്ദ്രന്‍സിന്റെ ഏറ്റവും പുതിയ ചിത്രം. സക്കറിയ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. വൈറസിലെ എല്ലാ താരങ്ങളെയും പോലെ സക്കറിയുടെ പ്രകടനത്തിനും പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

  English summary
  Indrans opens about film carrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X