»   » ആരെയും ആകര്‍ഷിക്കും നടിമാര്‍ മാറിടത്തിലും കഴുത്തിലും കൈയിലുമായി പച്ചക്കുത്തിയ ഈ ചിത്രങ്ങള്‍ കണ്ടാല്‍

ആരെയും ആകര്‍ഷിക്കും നടിമാര്‍ മാറിടത്തിലും കഴുത്തിലും കൈയിലുമായി പച്ചക്കുത്തിയ ഈ ചിത്രങ്ങള്‍ കണ്ടാല്‍

Posted By: Teresa John
Subscribe to Filmibeat Malayalam

ടാറ്റു ദേഹത്ത് പതിപ്പിക്കുന്നത് ഇപ്പോള്‍ ന്യൂ ജനറേഷന്റെ ഇഷ്ടപ്പെട്ട കാര്യമായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ പച്ചകുത്തുകയാണെന്ന് പറയുന്ന ഈ കലാ പരിപാടി സിനിമ താരങ്ങളാണ് ഇത്രയും പ്രശസ്തമാക്കിയത്.

പുതിയ സിനിമയില്‍ അനുപ് മേനോന്‍ ബുള്ളറ്റ് വിശ്വനായി എത്തുന്നു! ലുക്ക് കോപ്പിയടിച്ചത് തമിഴില്‍ നിന്നും

ടാറ്റു ശരീരത്തില്‍ പതിപ്പിക്കുന്നതില്‍ നടിമാര്‍ ഒട്ടും കുറവല്ല. ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ മാറിടത്തിലും കഴുത്തിലും കൈയിലുമായി മലയാള നടിമാരടക്കം ടാറ്റു പതിപ്പിച്ച നടിമാരുടെ ചിത്രങ്ങള്‍ കാണാം.

മംമ്ത മോഹന്‍ദാസ്

മലയാളത്തില്‍ നിരവധി സിനിമകളിലഭിനയിച്ച നടിയാണ് മംമ്ത മോഹന്‍ദാസ്. നടി തന്റെ ഇടത് കൈയില്‍ ടാറ്റു പതിപ്പിച്ചിട്ടുണ്ട്. ഓം ചിഹ്നത്തില്‍ ഗണപതിയുടെ ചിത്രം ഉള്‍കൊള്ളിച്ച് 'ശ്രീ ഗണേശായ നമഹാ' എന്ന് എഴുതിയിട്ടുമുണ്ട്.

അമല പോള്‍

മലയാള നടിയായ അമല പോള്‍ തന്റെ കാലിലാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്. ശൂലം മാതൃകയിലുള്ള ചിഹ്നമാണ് അമല തെരഞ്ഞെടുക്കുന്നത്.

അസിന്‍

മലയാള സിനിമയിലുടെ അഭിനയം തുടങ്ങിയ നടിയാണ് അസിന്‍. അസിനും തന്റെ വലതു കൈയിലാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്.

ദീപിക പദുക്കോണ്‍

ദീപികയുടെ പച്ചകുത്തല്‍ വാര്‍ത്തയായിരുന്നു. രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നപ്പോളാണ് ആര്‍ കെ എന്ന് നടി പച്ച കുത്തിയിരുന്നത്. പിന്നീടത് ഡിസൈന്‍ മാറ്റിയിരിക്കുകയാണ് നടി. കഴുത്തിന് പിന്നിലാണ് നടി പച്ച കുത്തിയിരുന്നത്.

ശ്രുതി ഹാസന്‍

തമിഴകത്തിന്റെ താരപുത്രി ശ്രുതി ഹാസന്‍ തന്റെ ഷേള്‍ഡറിലാണ് പച്ച കുത്തിയിരിക്കുന്നത്. ശ്രുതി എന്ന പേര് തന്നെയാണ് നടി ടാറ്റുവായി എഴുതിയിരിക്കുന്നത്.

സുസ്മിത സെന്‍

ബോളിവുഡ് നടിയായ സുസ്മിത സെന്‍ പച്ച കുത്തിയിരിക്കുന്നത് ഇത്തിരി നീളത്തിലാണ്. കൈത്തണ്ടയില്‍ Aut Viam inveniam aut faciam' എന്ന ലാറ്റിന്‍ വാക്കാണ് പച്ച കുത്തിയിരിക്കുന്നത്. അതിനര്‍ത്ഥം ഞാനൊരു വഴി കണ്ടെത്തും അല്ലെങ്കില്‍ അതുണ്ടാക്കും എന്നാണ്.

കങ്കണ റാണവത്

കങ്കണ റാണവത് പിന്‍ കഴുത്തിലാണ് പച്ച കുത്തിയിരിക്കുന്നത്. വാറ്യര്‍ എഞ്ചലിന്റെ ചിത്രമാണ് കങ്കണ ടാറ്റു ചെയ്തിരിക്കുന്നത്.

പ്രിയങ്ക ചോപ്ര

പ്രിയങ്ക തന്റെ പിതാവിനോടുള്ള സ്‌നേഹം തുറന്ന് കാണിച്ചു കൊണ്ടാണ് പച്ച കുത്തിയിരിക്കുന്നത്. വലതു കൈയില്‍ അച്ഛന്റെ ചെറിയ മകളാണ് എന്നു പറഞ്ഞ്(ഡാഡിസ് ലിറ്റില്‍ ഗേള്‍) എന്നാണ് പച്ച കുത്തിയിരിക്കുന്നത്.

തപ്‌സി പന്നു

ടാറ്റുവിന്റെ കാര്യത്തില്‍ വ്യത്യസ്തയായിരിക്കുകയാണ് തപ്‌സി പന്നു. നടിയുടെ പുറത്ത് വലിയൊരു ചിത്രമായി തന്നെ ടാറ്റു പതിപ്പിച്ചിരുന്നു. അതിനൊപ്പം മുന്‍ കഴുത്തിലുടെ പക്ഷികള്‍ പറക്കുന്ന ടാറ്റുവും നടി പതിപ്പിച്ചിരിക്കുകയാണ്.

ത്രിഷ

തമിഴിലെ സൂപ്പര്‍ നായികയാണ് ത്രിഷ. നടി തന്റെ കൈയുടെ പിന്‍ ഭാഗത്ത് ടോറസ്് രാശിയുടെ ചിഹ്നം ആദ്യം പതിപ്പിച്ചിരുന്നു. എന്നാല്‍ നടിയുടെ മാറിടത്തില്‍ കളര്‍ഫുളായി തന്നെ മറ്റൊരു ടാറ്റുവും പതിപ്പിച്ചിട്ടുണ്ട്.

സൗന്ദര്യ രജനീകാന്ത്

രജനികാന്തിന്റെമകളുെം നടന്‍ ധനുഷിന്റെ ഭാര്യയുമായ സൗന്ദര്യ തന്റെ മാതാപിതാക്കളുടെ പേരാണ് കൈയില്‍ ടാറ്റു ആയി പതിപ്പിച്ചിരിക്കുന്നത്. ലത-രജനി എന്ന പേരുകള്‍ ഇടത് കൈയിലാണുള്ളത്.

നയന്‍താര

നയന്‍താര പ്രഭുദേവയുമായി പ്രണത്തിലായിരുന്ന സമയത്താണ് കൈയില്‍ പ്രഭുദേവ എന്ന പേര് ടാറ്റുവായി പതിപ്പിച്ചത്. ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം അത് മായ്ച്ച് കളഞ്ഞ് വേറെ ടാറ്റു പതിപ്പിച്ചിരിക്കുകയാണിപ്പോള്‍ നയന്‍താര.

കനിഹ

കനിഹ തന്റെ ഏറെ കാലത്തെ ആഗ്രഹമായിട്ടായിരുന്നു ടാറ്റു പതിപ്പിച്ചത്. അമ്മയും കുഞ്ഞും ചേര്‍ന്നിരിക്കുന്ന ചിത്രമാണ് കനിഹ ടാറ്റുവായി കൈയില്‍ പതിപ്പിച്ചിരിക്കുന്നത്.

മന്ദിര ബെഡി

നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിര ബെഡി വ്യത്യസ്തയായിട്ടാണ് ടാറ്റു പതിപ്പിച്ചത്. പെക്കിളിന്റെ അടിയിലായി അടി വയറിലാണ് നടിയുടെ ടാറ്റു. ഹിന്ദു മതാചാരത്തിന്റെ ചിഹ്നമായ ഓം, സിക്ക് മതാചരത്തിന് പ്രധാന്യമുള്ള ഏക് ഓം എന്നീ ചിഹ്നങ്ങള്‍ കൂട്ടിയാണ് നടിയുടെ ടാറ്റു.

ആലിയ ഭട്ട്

ബോളിവുഡിലെ ക്യൂട്ട് സുന്ദരിയാണ് ആലിയ ഭട്ട്.
നടി തന്റെ പിന്‍ കഴുത്തിലാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്. 'പതാക' എന്നാണ് ടാറ്റു.

English summary
Insane Tattoos on Famous Actress

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X