For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമിഴിൻ്റെ മരുമകളാകാൻ കീർത്തി? വിവാഹവാർത്തകൾ പ്രചരിക്കുന്നു; വിവാഹത്തെ കുറിച്ച് താരത്തിന്റെ സങ്കൽപ്പമിങ്ങനെ

  |

  സിനിമാ താരങ്ങളുടെ വിവാഹം പലപ്പോഴായി സമൂഹമാധ്യമങ്ങളിലൂടെ നടക്കാറുണ്ട്. അത്തരത്തിൽ രണ്ട് മൂന്ന് തവണ വിവാഹിതയായ താരമാണ് കീർത്തി സുരേഷ്. ഇപ്പോഴിതാ വീണ്ടും കീർത്തി സുരേഷിൻ്റെ വിവാഹ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ. ഇത്തവണ തമിഴിൻ്റെ മരുമകളാകാൻ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

  തമിഴ്‌നാട്ടിൽ നിന്നുള്ള പ്രമുഖ വ്യവസായിയും രാഷ്ട്രീയത്തിൽ ഇടപെടുന്ന വ്യക്തിയുമായിട്ടാണ് കീർത്തിയുടെ വിവാഹാലോചനയെന്ന് ഗോസിപ്പ് കോളങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും പരാമർശമുണ്ട്. എന്നാൽ ഇതുവരെ വിവാഹ വാർത്തകളെ കുറിച്ച് കീർത്തിയോ കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല. കീർത്തിയെ വിവാഹം ചെയ്യാൻ ഒരുങ്ങുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും അജ്ഞാതമായി തുടരുകയാണ്.

  Keerthi

  കഴിഞ്ഞ വർഷവും കീർത്തി സുരേഷിൻ്റെ വിവാഹവാർത്ത സമൂഹമാധ്യമങ്ങൾ കൊണ്ടാടിയിരുന്നു. പ്രശസ്ത കോളിവുഡ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനെ വിവാഹം കഴിക്കുന്നു എന്നുള്ള റിപ്പോർട്ടുകളാണ് അന്ന് പുറത്ത് വന്നത്. ഈ വാർത്തയറിഞ്ഞ കീർത്തിയുടെ ആരാധകർ സംഭവം ആഘോഷമാക്കുകയും ചെയ്തു. എന്നാൽ കീർത്തിയും കുടുംബവും ഇക്കാര്യം തള്ളിയതോടെ അഭ്യൂഹങ്ങൾക്ക് തിരശ്ശീല വീണു.

  Also Read: ചോദിച്ചാല്‍ താല്‍പര്യമുണ്ടെങ്കില്‍ കാമത്തിന് വേണ്ടി പ്രണയം നടിക്കേണ്ട; ആദ്യ പ്രണയം ഡിഗ്രി കാലത്ത്: ജാനകി

  മുൻപ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹവാർത്തകളെ കുറിച്ച് കീർത്തി സുരേഷ് പ്രതികരിക്കുകയുണ്ടായി. 'എന്റെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ കേൾക്കുമ്പോൾ രസകരമായി തോന്നാറുണ്ട്. ഈ ഗോസിപ്പുകളുടെ ആദ്യ ഉറവിടത്തെക്കുറിച്ച് ഓർക്കുമ്പോഴും അത്ഭുതമാണ്'.

  'ഞാൻ എപ്പോഴെങ്കിലും വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ, അതിനെക്കുറിച്ച് എല്ലാവരോടും പറയുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും. എന്റെ വിവാഹത്തെക്കുറിച്ച് കേൾക്കുന്ന ഗോസിപ്പുകളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇപ്പോൾ എന്റെ ജോലിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഉടനെ വിവാഹം കഴിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല', കീർത്തി പറയുന്നു.

  Also Read: പതിനെട്ട് വയസില്‍ വിവാഹിതയായി; ഇപ്പോള്‍ 8 വര്‍ഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയല്‍ നടി മരിയ പ്രിൻസ്

  'ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിവാഹം. അത് ഏറെ പ്രത്യേകത ഉള്ളതായിരിക്കണം. ജീവിതത്തിന്റെ രണ്ടാംഘട്ടമാണ് വിവാഹമെന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. അപ്പോൾ നമ്മളത് പരമാവധി ആഘോഷിക്കണം. കേവലം രണ്ട് മിനുട്ടിൽ താലികെട്ടി പോവുന്നതിനോട് എനിക്ക് താൽപര്യമില്ല', വിവാഹസങ്കൽപ്പത്തെ കുറിച്ച് കീർത്തി മുൻപ് പറഞ്ഞിതങ്ങനെയാണ്.

  keerthi suresh

  'കല്യാണത്തിന് എന്നെ കാണാൻ അടിപൊളിയായിരിക്കണം. വിപണിയിലെ ലേറ്റസ്റ്റ് ട്രെൻഡ് എന്താണെന്ന് നോക്കി അതിനനുസരിച്ചായിരിക്കും കാര്യങ്ങൾ ചെയ്യുന്നത്. പ്രണയ വിവാഹത്തോടാണ് എനിക്ക് താൽപര്യം', മറ്റൊരു അഭിമുഖത്തിൽ കീർത്തി സൂചിപ്പിക്കുകയുണ്ടായി.

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  Also Read: 'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ', 'കൊഞ്ചാനും കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ'; ജി വേണു​ഗോപാൽ!

  ടൊവിനോ തോമസ് നായകനായി എത്തിയ വാശി എന്ന മലയാളം ചിത്രമാണ് അവസാനമായി പുറത്ത് ഇറങ്ങിയത്. രണ്ട് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കൂടാതെ രണ്ട് തെലുങ്ക് ചിത്രവും ഒരു തമിഴ് ചിത്രവും റിലീസ് ആകാനുമുണ്ട്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'മാമന്നൻ' എന്ന തമിഴ് പൊളിറ്റിക്കൽ ത്രില്ലറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

  Read more about: keerthi suresh
  English summary
  Is Actress Keerthi Suresh Getting Married? Her Marriage news again viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X