For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയെ കുറിച്ച് മിണ്ടരുത്, തെലുങ്ക് മാധ്യമങ്ങളോട് മൗനം പാലിച്ച് നാഗാർജുനയും മകനും, കാരണം ഇതോ...

  |

  പോയവർഷം പ്രേക്ഷകരെ ഞെട്ടിച്ച ഒരു വിവാഹമോചനമായിരുന്നു താരങ്ങളായ സാന്തയുടേയും നാഗചൈതന്യയുടേയും. 2017 ൽ പ്രണയിച്ച് വിവാഹം കഴിച്ച ഇവർ 4 വർഷത്തിന് ശേഷം ബന്ധം അവസാനിപ്പിക്കുകയായിരുന്നു . ടോളിവുഡിലെ മാത്യക ദമ്പതികൾ എന്നാണ് സാമന്തയേയും നാഗചൈതന്യയേയും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. ഇവരുടെ ചെറിയ സന്തോഷങ്ങളും യാത്രകളുമൊക്കെ വലിയ ചർച്ചകളായിരുന്നു. പൊതുവേദികളിൽ സന്തേഷത്തോടെ പ്രത്യക്ഷപ്പെട്ടിരുന്ന ഇവർക്ക് പെട്ടെന്ന് എന്ത് സംഭവിച്ചുവെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. വിവാഹമോചനത്തിന് ശേഷവും ഇരുവരും ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

  ഹൃദയം കണ്ടതിന് ശേഷം പ്രണവിനോട് പറയുന്നത്, വികാരഭരിതയായി സുചിത്ര മോഹൻലാൽ, വാക്കുകൾ വൈറൽ ആകുന്നു

  സാമന്ത സോഷ്യൽ മീഡിയയിൽ നിന്ന് പേര് മാറ്റിയതിന് പിന്നാലെയാണ് വിവാഹമോചനം ചർച്ചയായത്. പേരിനോടൊപ്പമുണ്ടായിരുന്നു നാഗചൈതന്യയുടെ കുടുംബപേരാണ് സാം നീക്കിയത്. വിവാഹമോചനം വലിയ ചർച്ചയായെങ്കിലും തുടക്കത്തിൽ പ്രതികരിക്കാൻ നടി തയ്യാറായിരുന്നില്ല. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് വേർപിരിയുന്ന കാര്യം താരങ്ങൾ വെളിപ്പെടുത്തിയത്. ഒരു കോമൺ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഔദ്യോഗികമായി വേർപിരിയുന്ന കാര്യം അറിയിച്ചത്.

  ആളുകൾ എന്റെ മുടിയിൽ പിടിച്ച് വലിക്കാൻ തുടങ്ങി, ദേഷ്യം വന്നു, ആ സംഭവത്തെ കുറിച്ച് ഋഷി

  "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു'' എന്നായിരുന്നു വിവാഹമോചനത്തിനെ കുറിച്ച് താരങ്ങൾ പറഞ്ഞത്. ‌

  വേർപിരിയൽ താരങ്ങൾക്ക് അത്ര എളുപ്പമായിരുന്നു. ബന്ധം വേർപിരിയാനുള്ള കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് സാം. വിവാഹമോചനത്തിന് ശേഷമുള്ള നടിയുടെ മിക്ക പോസ്റ്റുകളും വലിയ ചർച്ചയായിരുന്നു. ഇതെല്ലാം വന്ന് നിന്നത് വിവാഹമോചനത്തിലായിരുന്നു.

  വേർപിരിയലുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വിമർശനം കേട്ടിരുന്നത് സാമന്തയ്ക്ക് ആയിരുന്നു. തുടക്കത്തിൽ പ്രതികരിക്കാതിരുന്ന നടി വിമർശനം രൂക്ഷമായപ്പോൾ കനത്ത ഭാഷയിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. നിയമനടപടി സ്വീകാരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ ആ സമയത്തൊക്കെ മൗനം പാലിക്കുകയായിരുന്നു നാഗചൈതന്യയും കുടുംബവും. സാമന്തയ്ക്കെതിരെ സൈബർ ആക്രമണം നടക്കുന്ന സമയത്തും താരകുടുംബം പ്രതികരിച്ചിരുന്നില്ല.

  കൂടാതെ തന്നെ വിവാഹമോചനത്തെ കുറിച്ച് ടോളിവുഡ് മാധ്യമങ്ങളോട് പ്രതികരിക്കാൻ നാഗചൈതന്യയും കുടുംബവും തയാറും ആയിരിന്നില്ല. ബോളിവുഡ് കോളങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലായിരുന്നു വിവാഹമോചനത്തെ കുറിച്ച് നാഗചൈതന്യയും നാഗാർജുനയും പ്രതികരിച്ചത്. വളരെ പക്വതയോടെയായിരുന്നു ഇരുവരും സംസാരിച്ചത്. തെലുങ്ക് മാധ്യമങ്ങളോട് മൗനം പാലിക്കുന്നത് താരങ്ങളുടെ ഒരു ഗെയിം ആണെന്നാണ് ടോളിവുഡ് മാധ്യമങ്ങളുടെ കണ്ടെത്തൽ. ബോളിവുഡ് മാധ്യമങ്ങളിലൂടെ വരുന്ന റിപ്പോർട്ടുകൾ മാത്രമാണ് തെലുങ്ക് മാധ്യമങ്ങളിലും വരുന്നത്.

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  നാഗാർജുനയും നാഗചൈതന്യയും തെലുങ്ക് മാധ്യമങ്ങളോടെ വിവാഹമോചനത്തെ കുറിച്ച് സംസാരിക്കാത്തത് ഈഗോ കൊണ്ടാണെന്നാണ് ടോളിവുഡ് മാധ്യമങ്ങളുടെ കണ്ടെത്തൽ. ഏത് തരം ചോദ്യങ്ങളാവും ചോദിക്കുക എന്നതിൽ ഇവർക്കൊരു ധാരണയില്ലെന്നും താരങ്ങൾ മൗനം പാലിക്കുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടി കൊണ്ട് ടോളിവുഡ് വൃത്തങ്ങൾ പറയുന്നു. അച്ഛനും മകനും ഒന്നിച്ചെത്തിയ ചിത്രമായ ബംഗരാജു'വിന്റെ പ്രെമോഷനിൽ വിവാഹമോചനത്തെ കുറിച്ച് നാഗ ചൈതന്യയോട് ചോദിച്ചിരുന്നു. ഇതിന് ഉത്തരമെന്നോളം സ്റ്റാഫിനോട് തട്ടി കയറുകയായിരുന്നു നടൻ. ഇതിൽ നിന്ന് വ്യക്തമാണ് സാമന്തയുമായുള്ള വിവാഹമോചനം താരകുടുംബത്തിന്റെ സോഷ്യൽ സ്റ്റാറ്റസിനെ ബാധിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ പറയുന്നു.

  English summary
  Is Naga Chaitanya and Nagarjuna Ego Not Allowing Them To Discuss Samantha's Matter To Telugu Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X