For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നു, പുതിയ സിനിമകളൊന്നും ചെയ്യുന്നില്ല'; നിക്കി ​​ഗൽറാണി ​ഗർഭിണി?

  |

  നിവിൻ പോളിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983. അന്നും ഇന്നും ഈ സിനിമയ്ക്കും ഇതിലെ പാട്ടുകൾക്കും പ്രത്യേകം ആരാധകരുണ്ട്. ചിത്രത്തിൽ നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായും കാമുകിയായും അഭിനയിച്ചത് തെന്നിന്ത്യൻ സുന്ദരി നിക്കി ​​ഗൽറാണിയായിരുന്നു.

  1983യിലൂടെയാണ് നിക്കിക്ക് മലയാളത്തിൽ പ്രശസ്തിയും ആരാധകരും ഉണ്ടായത്. ഒറ്റ സിനിമയിലൂടെ തന്നെ മലയാള സിനിമയിൽ ആരാധകരെ ഉണ്ടാക്കിയെടുക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല.

  Also Read: 'ഇതൊന്നും ഇന്ത്യൻ സംസ്ക്കാരത്തിന് യോജിച്ചതല്ല, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?'; ഐശ്വര്യയ്ക്ക് വിമർശനം!

  പക്ഷെ നിക്കിക്ക് സാധിച്ചു. നിക്കി അഭിനയത്തിലെന്നപ്പോലെ തന്നെ മോഡലിങിലും സജീവമാണ്. 1983ല്‍ വേഷമിട്ട നിക്കിയ്ക്ക് ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ അറ്റ് യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു.

  ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് നിക്കി ​ഗൽറാണി അവസാനമായി അഭിനയിച്ചത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിക്കി ​ഗൽറാണി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി.

  ഇക്കഴിഞ്ഞ മെയ്യിലാണ് നിക്കി ​ഗൽറാണിയും തമിഴ് യുവതാരം ആദി പിനിഷെട്ടിയും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.

  ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ നടന്നിരുന്നു. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. മാര്‍ച്ച് 24നായിരുന്നു വിവാഹനിശ്ചയം നടന്നത്.

  മാര്‍ച്ച് 28ന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹനിശ്ചയ വീഡിയോ പങ്കുവെച്ചിരുന്നു. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിഷെട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തതോടെയാണ് നിക്കിയും ആദിയും പ്രണയത്തിലാണെന്ന കാര്യം പുറത്ത് വന്നത്.

  Also Read: നാല് മാസം കഴിഞ്ഞില്ലേ..! കഴിഞ്ഞു പോയ കാര്യമാണ്; ദിൽഷയെ കുറിച്ചുള്ള ചോദ്യത്തിന് റോബിന്റെ മറുപടി

  യാഗവരായിനം നാ കാക്ക, മറഗാധ നാനയം തുടങ്ങിയ ചിത്രങ്ങളില്‍ നിക്കിയും ആദിയും ഒരുമിച്ചഭിനയിച്ചിരുന്നു. ഇപ്പോഴിത നിക്കിയും ഭർത്താവ് ആ​ദിയും ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണന്നാണ് റിപ്പോർട്ടുകൾ.

  കാരണം വിവാ​ഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നിക്കി ​ഗൽറാണി അഭിനയത്തിലേക്ക് തിരിച്ച് വന്നിട്ടില്ല. മാത്രമല്ല പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടുമില്ല. ഇതോടെയാണ് ‌നിക്കി ​ഗർഭിണിയാണെന്ന തരത്തിൽ തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്ന് ​ഗോസിപ്പുകൾ വരാൻ തുടങ്ങിയത്.

  പക്ഷെ ഇരുവരുടേയും ഭാ​ഗത്തുനിന്ന് സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. വിവാഹത്തിന്റെ 100 ദിവസം ആഘോഷിക്കാൻ പ്രണയത്തിന്റെ നഗരമായ പാരിസിലാണ് നിക്കിയും ആദിയും പോയത്. ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ ഇരുവരും നിൽക്കുന്ന ചിത്രവും അടുത്തിടെ വൈറലായിരുന്നു.

  നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനാണ് ആദി. തമിഴ്-തെലുങ്ക് ചിത്രം ക്ലാപ്പാണ് ആദിയുടേതായി അവസാനം പുറത്തുവന്ന സിനിമ. കീർത്തി സുരേഷ് നായികയായ ​ഗുഡ് ലക്ക് സഖിയിലും ആദി പിനിഷെട്ടി അഭിനയിച്ചിരുന്നു.

  മനോജ് ദാമോധരൻ സംവിധാനം ചെയ്യുന്ന പാർട്‌ണർ എന്ന തമിഴ് സിനിമയാണ് ആദി പിനിഷെട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഹൻസിക മോട്‌വാനി, പല്ലക് ലൽവാനി, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  രംഭാല സംവിധാനം ചെയ്ത ഇഡിയറ്റാണ് നിക്കിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്യപ്പെട്ട സിനിമ. ശിവ, അക്ഷര ​ഗൗഡ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  Read more about: nikki galrani
  English summary
  Is Nikki Galrani Pregnant With Her First Child? Latest Buzz Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X