Don't Miss!
- News
ലഹരിക്കടത്ത് ; ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി, പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആ ലക്ഷ്മിയാണോ ഈ കുട്ടി !!
മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ന സിനിമയ്ക്ക് മലയാളത്തെ സംബന്ധിച്ച് ഒരു സ്ഥാനമുണ്ട്. മലയാളത്തിലെ ആദ്യത്തെ ത്രിഡി ചിത്രം. അതില്‍ അഭിനയിച്ച നാല് കുരുന്നുകളുടെ മുഖം മലയാളി പ്രേക്ഷകര്‍ സിനിമ ഉള്ളിടത്തോളം കാലം മറക്കില്ലെന്നു തന്നെയാണ് വിശ്വാസം. ആ കൂട്ടത്തില്‍ ഒരു പെണ്കുട്ടിയുണ്ടല്ലോ ലക്ഷ്മി, 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ലക്ഷ്മിയെ കണ്ടാല്‍ ഇന്ന് തിരിച്ചറിയാന്‍ സാധിക്കുമോ?
സാധിക്കേണ്ടതാണ്. എന്തെന്നാല്‍ ഇന്നും മലയാളം ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ലക്ഷ്മി എന്ന സോണിയ ബോസ് മലയാള പ്രേക്ഷകര്‍ക്ക് മുന്നിലുണ്ട്. മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ ആ ലക്ഷ്മി തന്നെയാണ് ഈ സോണിയ ബോസ്. ചിത്രങ്ങള്‍ കാണൂ...

മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആ ലക്ഷ്മിയാണോ ഈ കുട്ടി !!
സോണിയ ബോസ് എന്ന പേര് മലയാളികള്‍ അധികം കേട്ടിരിക്കാന്‍ വഴിയില്ല. എന്നാല്‍ സിനിമകളിലും സീരിയലുകളിലും ചെറിയ ചില വേഷങ്ങളിലൂടെ എന്നും സോണിയ മലയാളികള്‍ക്ക് മുന്നിലെത്താറുണ്ട്.

മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആ ലക്ഷ്മിയാണോ ഈ കുട്ടി !!
1979 ല്‍ ഇവള് ഒരു നാടോടി എന്ന ചിത്രത്തിലൂടെയാണ് സോണിയ ബോസിന്റെ അരങ്ങേറ്റം. പിന്നീട് രക്തം, എന്തിനോ പൂക്കുന്ന പൂക്കള്‍, ഇവിടെ ഇങ്ങനെ, നൊമ്പരത്തി പൂവ്, തനിയാവര്‍ത്തനം, മനു അങ്കിള്‍ തുടങ്ങി മൈ ഡിയര്‍ കുട്ടിച്ചാത്തന് ഉള്‍പ്പടെ എണ്‍പതുകളില്‍ സൂപ്പര്‍ഹിറ്റായ മിക്ക ചിത്രങ്ങളിലും ബാലതാരമായി സോണിയ എത്തി.

മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആ ലക്ഷ്മിയാണോ ഈ കുട്ടി !!
മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയ സോണിയ നൊമ്പരത്തി പൂവിലൂടെ സംസ്ഥാന പുരസ്കാരവും നേടിയെടുത്തു.

മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആ ലക്ഷ്മിയാണോ ഈ കുട്ടി !!
തേന്മാവിന് കൊമ്പത്ത്, സൈന്യം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ദി കിങ്, മിസ്റ്റര്‍ ബട്ലര്, രൗദ്രം, മാട്ടുപ്പട്ടി മച്ചാന്, കാട്ടു ചെമ്പകം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത സോണിയ 2013 ല്‍ പുറത്തിറങ്ങിയ എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ എന്ന ചിത്രത്തില്‍ വരെ അഭിനയിച്ചിട്ടുണ്ട്.

മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആ ലക്ഷ്മിയാണോ ഈ കുട്ടി !!
അന്മ്പുള്ള രജനികാന്ത്, മൗന രാഗം എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായിരിക്കുമ്പോള്‍ തമിഴിലും അഭിനയിച്ചിട്ടുള്ള സോണിയ പത്തോളം തമിഴ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.

മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആ ലക്ഷ്മിയാണോ ഈ കുട്ടി !!
സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ശ്രീ അയ്യപ്പനും വാവരും, അവകാശികള്‍ എന്നീ ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചു.

മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആ ലക്ഷ്മിയാണോ ഈ കുട്ടി !!
ചില മ്യൂസിക്കല്‍ ആല്‍ബത്തിലും സോണിയ വേഷമിട്ടിട്ടുണ്ട്. നമസ്തേ എന്ന ആല്‍ബത്തില്‍ നിന്നുള്ള ഫോട്ടോയാണിത്.

മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആ ലക്ഷ്മിയാണോ ഈ കുട്ടി !!
ഇതാണ് സോണിയയുടെ കുടുബം. തമിഴ് നടന് ബോസ് വെങ്കട് ആണ് സോണിയയുടെ ഭര്‍ത്താവ്. 2003 ലായിരുന്നു ഇവരുടെ വിവാഹം. തേജസ്വിന് എന്ന മകനും ഭാവതരണി എന്ന മകളുമുണ്ട്.
-
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം