»   » ഇഷ തല്‍വാര്‍ സാരി ഉടുത്ത് വന്നാല്‍ എന്റെ പൊന്നു സാറെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല!

ഇഷ തല്‍വാര്‍ സാരി ഉടുത്ത് വന്നാല്‍ എന്റെ പൊന്നു സാറെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല!

By: Teresa John
Subscribe to Filmibeat Malayalam

ആദ്യ സിനിമയിലൂടെ തന്നെ ഇഷ തല്‍വാര്‍ എന്ന നടി മലയാള സിനിമയുടെ സ്വന്തമായി മാറിയിരുന്നു. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്‍ സിനിമയിലേക്ക് സമ്മാനിച്ച ആ ഉമ്മച്ചിക്കുട്ടി എല്ലാവര്‍ക്കും പ്രിയങ്കരിയാണ്. പിന്നീട് ഒരുപാട് സിനിമകള്‍ ഇഷയെ തേടി എത്തിയിരുന്നെങ്കിലും ആദ്യ സിനിമയിലെ ആയിഷയെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ലായിരുന്നു.

ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും കഥ സിനിമയാക്കുന്നു! രാഖി സാവന്ത് നായിക, എന്തൊക്കെ കാണേണ്ടി വരും!!!

മലയാളത്തിന് പുറമെ ഇഷ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അന്യഭാഷകളിലും സജീവമായിരിക്കുകയാണ്. അഭിനയത്തിന് പുറമെ ഇഷയ്ക്ക് നൃത്തത്തിനോടാണ് കൂടുതല്‍ താല്‍പര്യം. കഥക് നര്‍ത്തകി കൂടിയായ ഇഷയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

വിനോദിന്റെ ആയിഷ

ഉമ്മച്ചിക്കുട്ടിയോട് നായര്‍ ചെക്കന് തോന്നുന്ന പ്രണയത്തെ ആസ്പദമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാണ് തട്ടത്തിന്‍ മറയത്ത്. തന്റെ സിനിമയില്‍ പുതിയൊരു നടിയെ വേണം എന്ന വിനീതിന്റെ ആഗ്രഹത്തിന് ഉത്തരമായിട്ടാണ് മോഡലായിരുന്ന ഇഷ സിനിമിയലേക്കെത്തിയത്.

ഉമ്മച്ചിക്കുട്ടിയുടെ മൊഞ്ച്

തട്ടത്തിന്‍ മറയത്തിലെ നിവിന്‍ പോളിയുടെ ഒരു ഡയലോഗുണ്ട്. അവളാ തട്ടമിട്ട് വന്നാലുണ്ടല്ലോ സാറെ, പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല എന്ന്. ഇന്നും ആളുകളുടെ മനസില്‍ ഈ സംഭാഷണം ആഴത്തിലാണ് പതിച്ചിരിക്കുന്നത്.

ഒരുപാട് സിനിമകള്‍

ആദ്യ സിനിമയ്ക്ക് ശേഷം ഇഷയ്ക്ക് വെറുതെ ഇരിക്കേണ്ടി വന്നിരുന്നില്ല. നടിയെ തേടി എത്തിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ നിവിന്റെ നായികയായി തന്നെ എത്തിയ ബാംഗ്ലൂര്‍ ഡേയിസിലെ മീനാക്ഷി എന്ന കഥാപാത്രം നിവിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു.

അന്യഭാഷകളില്‍ സജീവം

മലയാളത്തില്‍ നിന്നും ഇഷ നേരെ തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ അന്യഭാഷ സിനിമകളിലും സജീവമാവുകയായിരുന്നു. ഹിന്ദിയില്‍ സല്‍മാന്‍ ഖാന്റെ കൂടെയും ഇഷ അഭിനയിച്ചിരുന്നു.

ടെലിവിഷനിലും സജീവമായിരുന്നു

സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ ഇഷ ടെലിവിഷന്‍ പരിപാടികളിലും സജീവമായിരുന്നു. മലയാള സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ഹിന്ദിയിലെ രണ്ട് പരിപാടികളിലും ശേഷം കോമഡി സ്റ്റാര്‍സ്, ഡി ഫോര്‍ ഡാന്‍സ്, ലാഫിങ്ങ് വില്ല, എന്നിവയില്‍ സെലിബ്രിറ്റി ജഡ്ജ് ആയിട്ടും കോമഡി സൂപ്പര്‍ നൈറ്റില്‍ ഡാന്‍സാറിയിട്ടും ഇഷ തിളങ്ങി നിന്നിരുന്നു.

പുതിയ സിനിമകള്‍


ഇഷയെ നായികയാക്കി നാല് സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ആന്തോളജി സിനിമയായി നിര്‍മ്മിക്കുന്ന ക്രോസ് റോഡില്‍ മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇഷയാണ്. ഒപ്പം മറ്റ് മൂന്ന് സിനിമകളും അണിയറിയില്‍ ഒരുങ്ങുകയാണ്.

സാരിയിലും സുന്ദരിയാണ്


സീറോ സൈസ് സുന്ദരിയായ ഇഷ തട്ടമിടാതെ വന്നാലും സൂപ്പര്‍ സുന്ദരിയാണ്. സാരി ഉടുത്ത ഇഷയുടെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് പിയ്രപ്പെട്ടതായിരിക്കുകയാണ്.

English summary
Isha Talwar's Latest photos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam