»   » എല്ലാ നടിമാരും കണ്ടു പഠിച്ചോളു ഇഷ തല്‍വാര്‍ വീണ്ടും അമ്മയാവാന്‍ പോവുന്നു! ഇഷ പറയുന്നതിങ്ങനെ...

എല്ലാ നടിമാരും കണ്ടു പഠിച്ചോളു ഇഷ തല്‍വാര്‍ വീണ്ടും അമ്മയാവാന്‍ പോവുന്നു! ഇഷ പറയുന്നതിങ്ങനെ...

Posted By:
Subscribe to Filmibeat Malayalam

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഇഷ തല്‍വാര്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ക്രോസ് റോഡ് എന്ന ആന്തോളജി സിനിമയിലായിരുന്നു ഇഷ മലയാളത്തില്‍ അവസാനമായി അഭിനയിച്ച സിനിമ. ശേഷം പൃഥ്വിരാജിന്റെ ഡെട്രോയിറ്റ് ക്രോസിങ്ങ് എന്ന സിനിമയിലാണ് ഇഷ ഇപ്പോള്‍ അഭിനയിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത അത്ഭുതം കാണുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചോളു..

ആക്ഷന്‍ ഹീറോയായി തിളങ്ങുന്ന പൃഥ്വിരാജ് സിനിമകളുടെ തിരക്കുകളിലാണ്. അതിനിടെ ഡെട്രോയിറ്റ് ക്രോസിങ്ങ് ചിത്രീകരണത്തിനിടെ പൃഥ്വി തന്നെ സഹായിച്ച കാര്യങ്ങളെ കുറിച്ച് ഇഷ തല്‍വാര്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. അടുത്തിടെ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ഇഷ പൃഥ്വിരാജിനൊപ്പമുള്ള അഭിനയത്തെ കുറിച്ച് സംസാരിച്ചത്.

ഇഷയുടെ സിനിമ


നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു ഇഷ തല്‍വാര്‍ മലയാളത്തിലേക്കെത്തിയത്. ശേഷം ഇഷയെ തേടി ഒരുപാട് സിനിമകള്‍ വന്നിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിക്കുന്ന ഇഷയുടെ പുതിയ സിനിമ പൃഥ്വിരാജിനൊപ്പമാണ്.

ഡെട്രോയിറ്റ് ക്രോസിങ്ങ്


നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് ഇഷ അഭിനയിക്കുന്നത്. മംമ്ത മോഹന്‍ദാസ് ആയിരുന്നു സിനിമയില്‍ നായികയാവേണ്ടത്. എന്നാല്‍ മംമ്ത അതില്‍ നിന്നും പിന്മാറിയതോടെയാണ് ഇഷയ്ക്ക് ആ വേഷം കിട്ടിയത്. സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള വിശേഷങ്ങള്‍ ഇഷ തുറന്ന് പറഞ്ഞിരിക്കുകയാണ്.

എന്നെ സഹായിച്ചിരുന്നു..


എനിക്കും മറ്റുള്ളവര്‍ക്കും ഡയലോഗുകള്‍ ഓര്‍മ്മിച്ച് തന്നത് വരെ പൃഥ്വിയായിരുന്നു. അത്തരത്തില്‍ ഷൂട്ടിങ്ങിനിടെ പൃഥ്വി തന്നെ ഒരുപാട് സഹായിച്ചിരുന്നെന്നും ഇഷ പറയുന്നു. നടന്‍ എന്ന നിലയില്‍ കഥാപാത്രങ്ങള്‍ക്ക് ശരിക്കും ജീവന്‍ കൊടുക്കുന്ന പൃഥ്വി സിനിമയ്ക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ നല്‍കുന്ന ആളാണെന്നും ഇഷ പറയുന്നു.

ഷൂട്ടിങ് കഴിഞ്ഞാലും കാത്തിരിക്കും

അമേരിക്കയില്‍ നിന്നുള്ള സിനിമയുടെ ചിത്രീകരണം വളരെ നല്ലതായിരുന്നു. എന്റെ രംഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞാലും താന്‍ പൃഥ്വിയുടെ പ്രകടനം കാണുന്നതിന് വേണ്ടി സെറ്റില്‍ തന്നെ നില്‍ക്കുമായിരുന്നെന്നും ഇഷ പറയുന്നു.

വീട്ടമ്മയായി ഇഷ


ചിത്രത്തില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയുടെ അമ്മ വേഷത്തിലാണ് ഇഷ അഭിനയിക്കുന്നത്. തന്റെ വീട്ടിലും ഒരു കുട്ടി വളര്‍ന്ന് വരുന്നത് കണ്ടിട്ടുള്ളത് കൊണ്ട് വീട്ടമ്മയായി അഭിനയിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയിട്ടില്ലെന്നാണ് ഇഷ പറയുന്നത്. അമ്മ വേഷം താന്‍ ആസ്വാദിച്ചാണ് അഭിനയിച്ചതെന്നും ഇഷ് വ്യക്തമാക്കുന്നു.

English summary
Isha Talwar will be seen as a mom again in her forthcoming Malayalam film Detroit Crossing

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X