For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചോക്ലേറ്റ് പ്രേമമല്ല, ഇഷ്ക് ഒരു സാമുഹിക പ്രസക്തിയുള്ള ചിത്രം! ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

  |

  താരപുത്രന്‍ ഷെയിന്‍ നിഗത്തിന് മലയാളക്കരയില്‍ നിന്നും ലഭിച്ച പിന്തുണ വളരെ വലുതാണ്. ഈ വര്‍ഷം കുമ്പളങ്ങി നൈറ്റ്‌സില്‍ ബോബി എന്ന കഥാപാത്രത്തിലൂടെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഷെയിന്‍ കാഴ്ച വെച്ചത്. ഇന്ന് ഷെയിന്‍ നായകനാവുന്ന മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് എന്ന ചിത്രമാണ് റിലീസ് ചെയ്തിരിക്കുന്നത്.

  നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രത്തില്‍ ഷെയിന്‍ നായകനാവുമ്പോള്‍ ആന്‍ ശീതളാണ് നായിക. ഷെയിന്‍ ടോം ചാക്കോ, മാലാ പാര്‍വ്വതി, ലിയോണ ലിഷോയി, എന്നിവരാണ് മറ്റ് കേന്ദ്ര് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവധിക്കാലമായതിനാലും തിയറ്ററുകളിലേക്ക് എത്തുന്ന സിനിമകള്‍ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇഷ്‌ക് മൂവിയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..

  തുടക്കം വളരെ പതുക്കെയാണ്. സച്ചി എന്ന ഐടി ജീവനക്കാരനും വസുധ എന്ന ബിരുദാനന്തര വിദ്യാര്‍ത്ഥിയും തമ്മിലുള്ള സ്നേഹത്തിന്റെ കാഴ്ചകളിലൂടെയാണ് തുടക്കം. ചിലരെങ്കിലും മൊബൈലെടുത്ത് വാട്സ് ആപ്പ് മെസ്സേജുകള്‍ വായിക്കാനോ ഫേസ്ബുക്ക് നോക്കാനോ തുടങ്ങുന്ന ആദ്യത്തെ കുറച്ച് സീനുകള്‍ക്ക് ശേഷം സിനിമ പതുക്കെ മുറുകി തുടങ്ങും. ലവ് സ്റ്റോറി എന്നതിനപ്പുറം ഇന്ന് നിലനില്‍ക്കുന്ന ഒരു വലിയ സാമൂഹിക പ്രശ്നത്തിലേക്കാണ് പതുക്കെ ഷെയിന്‍ നിഗം (സച്ചി) ആന്‍ ശീതള്‍ (വസുധ) കാര്‍ ഓടിച്ചു കയറ്റുന്നത്. നായകന്റെ മനസ്സിലെ കറുപ്പും വെളുപ്പും തുറന്നുകാട്ടുന്ന രീതിയിലാണ് രതീഷ് രവിയുടെ കഥ പോകുന്നത്.

  ഒരു ഭാഗത്ത് കാമുകിക്കും വീട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ട സച്ചി, മറുഭാഗത്ത് പൊസസ്സീവ്നസും പേടിയുമുള്ള തീര്‍ത്തും പ്രതികരണ ശേഷിയില്ലാത്ത യുവത്വത്തിന്റെ പ്രതീകം. പൊട്ടിത്തെറിക്കുമെന്ന് കാണികള്‍ ചിന്തിക്കുന്ന സമയത്തു പോലും നിഷ്‌ക്രിയനായി കെഞ്ചുന്ന നായകന്‍. രണ്ടു മൂഡുകളെയും ബാലന്‍സ് ചെയ്യുന്നതിനായി ഷെയ്നിനെ അവതരിപ്പിക്കുന്നതും ഡയലോഗുകള്‍ പറയിപ്പിക്കുന്നതും പ്രത്യേക രീതിയിലാണ്. രണ്ടാം പകുതിയോടെ ചിത്രം ഒരു റിവഞ്ച് ഡ്രാമയുടെ നിലവാരത്തിലേക്ക് ഉയര്‍ന്നു. തുടക്കത്തില്‍ ബോറടിയ്ക്കുന്നുവെന്ന് ചിന്തിച്ചവരെ പോലും സിനിമയ്ക്കുള്ളിലേക്ക് ഇറക്കി കൊണ്ടു വരാന്‍ സംവിധായകന് സാധിച്ചു. ഇത്രയും കുറഞ്ഞ ബജറ്റില്‍ മനോഹരമായ ചിത്രമൊരുക്കാന്‍ നവാഗതനായ അനുരാജിന് സാധിച്ചുവെന്ന് നിസ്സംശയം പറയാം.

  ഫോറം കേരള പറയുന്നതിങ്ങനെ

  ഇഷ്‌ക് ലവ് സ്റ്റോറിയല്ല

  English summary
  Ishq Movie audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X