»   » നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് വാക്കുകള്‍ പോലും കിട്ടിയില്ല; ശ്രദ്ധ പറയുന്നു

നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് വാക്കുകള്‍ പോലും കിട്ടിയില്ല; ശ്രദ്ധ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

വളരെ ഏറെ പ്രതീക്ഷയോടെ എത്തിയ നിവിന്‍ പോളി ചിത്രമാണ് റിച്ചി. എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ചിത്രത്തിന് വളരാന്‍ സാധിച്ചില്ല എന്നാണ് സിനിമാ നിരൂപകരുടെ നിരീക്ഷണം. എന്ത് തന്നെയായാലും റിച്ചി തമിഴകത്ത് നിവിന്‍ പോളിയുടെ താരമൂല്യം വര്‍ധിപ്പിച്ചു.

ഇപ്പോള്‍ ചിത്രത്തിലെ നായിക സംസാരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ശ്രദ്ധ ശ്രീനാഥ് നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് പറഞ്ഞു. താനൊരു വലിയ നിവിന്‍ ആരാധികയാണെന്ന് പറഞ്ഞുകൊണ്ടാണ് ശ്രദ്ധ തുടങ്ങിയത്.

ആരാധികയ്ക്ക് കിട്ടിയ അവസരം

താനൊരു വലിയ നിവിന്‍ പോലി ആരാധികയാണെന്ന് നേരത്തെയും ശ്രദ്ധ ശ്രീനാഥ് പറഞ്ഞിരുന്നു. ഒരു ആരാധികയെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യമാണ്, ആ താരത്തിന്റെ നായികയായി അഭിനയിക്കുക എന്നത്. ആ അവസരം എനിക്ക് കിട്ടി.

സംസാരിക്കാന്‍ കഴിഞ്ഞില്ല

ചിത്രീകരണം നടന്നുകൊണ്ടിരിയ്ക്കുന്ന സമയത്ത്, നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ സംസാരിക്കാന്‍ തനിക്ക് വാക്കുകള്‍ പോലും കിട്ടാത്ത അവസ്ഥയായിരുന്നു എന്നാണ് ശ്രദ്ധ പറഞ്ഞത്.

വിക്രം വേദയിലെ നായിക

മാധവനും വിജയ് സേതുപതിയും അഭിനയിച്ച് തകര്‍ത്ത ചിത്രമാണ് വിക്രം വേദ. തമിഴിന് പുറമെ മലയാളത്തിലും ഹിറ്റായ ചിത്രത്തില്‍ മാധവന്റെ നായികയായിട്ടാണ് ശ്രദ്ധ അഭിനയിച്ചത്.

മാധവനോ നിവിനോ

മാധവനൊപ്പമുള്ള അഭിനമയമാണോ, നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള അഭിനയമാണോ ആസ്വദിച്ചത് എന്ന് ചോദിച്ചപ്പോള്‍, ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്ക് ഒരു ചിത്രത്തില്‍ കൂടെ നിവിന്റെ നായികയായി അഭിനയിക്കണം എന്നാണ് ശ്രദ്ധ പറഞ്ഞത്. എന്തെന്നാല്‍ ഷൂട്ടിങ് തിരക്കില്‍ ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ മാത്രമാണ് ഞങ്ങള്‍ക്ക് സംസാരിക്കാനും മറ്റും

മാധവനൊപ്പം

വിക്രം വേദയില്‍ മാഡി (മാധവന്‍) യ്‌ക്കൊപ്പം ഒത്തിരി രംഗങ്ങളുണ്ടായിരുന്നു. അതും റൊമാന്റിക് രംഗങ്ങള്‍. തീര്‍ച്ചയായും മാഡിയ്‌ക്കൊപ്പമുള്ള അഭിനയം ഞാന്‍ ശരിയ്ക്കും ആസ്വദിച്ചു.

മറ്റ് ഭാഷയിലേക്കുള്ള പോക്ക്

നായികമാര്‍ക്ക് ഒരേ സമയം ഒന്നില്‍ കൂടിതല്‍ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാം. എല്ലാ ഭാഷകളിലും അവര്‍ പരീക്ഷണം നടത്തും. എന്നാല്‍ നായകന്മാര്‍ അങ്ങനെയല്ല. അവര്‍ ഒരു ഇന്റസ്ട്രിയില്‍ തന്നെ നിന്ന് സൂപ്പര്‍താരങ്ങളാവും. ആരാധകരെയും നേടിയെടുക്കും.

കൊഹിനൂറില്‍ തുടക്കം

ആസിഫ് അലി നായകനായി എത്തിയ കൊഹിനൂര്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധയുടെ തുടക്കം. യൂ ടേണ്‍ എന്ന കന്നട ചിത്രത്തില്‍ അഭിനിച്ചതിലൂടെയാണ് ഒരു നായിക എന്ന നിലയില്‍ ശ്രദ്ധ ശ്രദ്ധിക്കപ്പെട്ടത്. കാട്ര് വെളിയിടൈ എന്ന മണിരത്‌നം ചിത്രത്തിലൂടെ തമിഴിലുമെത്തി.

English summary
Shraddha Srinath, who recently starred in the neo-noir crime thriller Richie opposite Nivin Pauly, says that acting with the Malayalam star was a great experience. 'I am a fan of Nivin's acting and it was a surreal experience transforming from a fan to a co-actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X