»   » പൂജ ബംബര്‍ അടിച്ചത് ദിലീപിനോ അരുണ്‍ ഗോപിക്കോ അല്ല, അത് സച്ചിക്കാണ്... എങ്ങനെയെന്നോ?

പൂജ ബംബര്‍ അടിച്ചത് ദിലീപിനോ അരുണ്‍ ഗോപിക്കോ അല്ല, അത് സച്ചിക്കാണ്... എങ്ങനെയെന്നോ?

Posted By:
Subscribe to Filmibeat Malayalam

താരരാജക്കന്മാര്‍ മാറ്റുരച്ച ഓണക്കാലത്തിന് ശേഷം പ്രക്ഷകര്‍ കാത്തിരുന്ന അവധിക്കാലമാണ് പൂജ. സൂപ്പര്‍ താര ചിത്രങ്ങളില്ലെങ്കിലും പൂജ റിലീസുകളെ പ്രേക്ഷകര്‍ ഇത്രത്തോളം കാത്തിരിക്കാന്‍ കാരണം ദിലീപ് ചിത്രം രാമലീലയും മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാതയും ഒന്നിച്ച് എത്തുന്നു എന്നത് തന്നെയായിരുന്നു.

ഓവിയ രണ്ടും കല്പിച്ചാണ്... പ്രേക്ഷകരെ ഞെട്ടിക്കുന്ന ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, ഇതില്‍ കൂടുതലിനിയെന്ത്?

50 കോടി രാമലീലയ്ക്ക് അത്ര എളുപ്പമല്ല, വരാനിരിക്കുന്നത് വന്‍ തിരിച്ചടി! ഇത്തിരി വിയര്‍ക്കും!

ടൊവിനോയുടെ തരംഗം, ബിജു മേനോന്റെ ഷെര്‍ലക് ടോംസ് എന്നിവയായിരുന്നു പൂജ ആഘോഷിക്കാനെത്തിയ മറ്റ് ചിത്രങ്ങള്‍. രാമലീല ബ്ലോക്ബസ്റ്ററായി മാറിയപ്പോള്‍ നിശബ്ദമായി എത്തി ഹിറ്റിലേക്ക് കുതിക്കുകയാണ് ഷെര്‍ലക് ടോംസ്. പൂജ റിലീസുകളുടെ ഫലം പരിശോധിച്ചാല്‍ ബംബറടിച്ചിരിക്കുന്നത് തിരക്കഥാകൃത്ത് സച്ചിക്കാണ്.

രണ്ട് ചിത്രങ്ങള്‍ ഒരേ സമയം

ഒരു ദിവസത്തിന്റെ ഇടവേളയിലാണ് സച്ചി തിരക്കഥ എഴുതിയ രണ്ട് ചിത്രങ്ങള്‍ തിയറ്ററിലേക്ക് എത്തിയത്. സെപ്തംബര്‍ 28ന് ദിലീപ്- അരുണ്‍ ഗോപി ചിത്രം രാമലീലയും 29ന് ബിജു മേനോന്‍- ഷാഫി ചിത്രം ഷെര്‍ലക് ടോംസും.

യാദൃശ്ചികം

മുന്‍നിശ്ചയിച്ച പ്രകാരമായിരുന്നില്ല ഈ രണ്ട് ചിത്രങ്ങളും റിലീസിന് എത്തിയത്. രാമലീല റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ദിലീപിന്റെ അറസ്റ്റിനേത്തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ ഷെര്‍ലക് ടോംസിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നു.

ആദ്യം രാമലീല

സച്ചി ആദ്യം പൂര്‍ത്തിയാക്കിയത് രാമലീലയാണ്. രാമലീല പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷെര്‍ലക് ടോംസിന്റെ എഴുത്ത് ആരംഭിച്ചത്. നജീം കോയയുടേതായിരുന്നു ഷെര്‍ലക് ടോംസിന്റെ കഥ. ഷാഫിയും സച്ചിയും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയ്ക്ക് സംഭാഷണമെഴുതിയത് സച്ചിയാണ്.

ദിലീപിന് ബ്രേക്കായി രാമലീല

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് രാമലീല. രാമലീലയുടെ വിജയം ദിലീപിന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയായി. പതിവ് ദിലീപ് ചിത്രങ്ങളുടെ മാതൃക പിന്തുടരാതെ ശക്തമായ ഒരു പൊളിറ്റിക്കല്‍ സ്റ്റോറി പറഞ്ഞ സിനിമയായിരുന്നു രാമലീല.

കൂട്ടായ്മയുടെ ചിത്രം

ചോക്ലേറ്റ്, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സച്ചി ഷാഫിക്കൊപ്പം സഹകരിക്കുന്ന ചിത്രമാണ് ഷെര്‍ലക് ടോംസ്. സച്ചി സേതു കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം ആദ്യവും. സച്ചി- ഷാഫി- ബിജു മേനോന്‍ കൂട്ടുകെട്ട് തന്നെയായിരുന്നു ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം.

സാന്ദർഭികമായ കോമഡി

വാചികമായ കോമഡിക്ക് സച്ചിയുടെ തിരക്കഥകളില്‍ ഇടം കാണാറില്ല. സാന്ദർഭികമായ കോമഡികൾക്കാണ് അവിടെ സ്ഥാനം. രാമലീലയിലും ഷെര്‍ലക് ടോംസിലിലും അത് കാണാം. ഷാഫിയും ദിലീപും ആവശ്യപ്പെടുന്ന തമാശകള്‍ ഇരു ചിത്രങ്ങളിലും കാണാന്‍ സാധിക്കും. ഈ രണ്ട് ചിത്രങ്ങളേയും വ്യത്യസ്തമാക്കുന്നതും ഇത് തന്നെ.

അപ്രതീക്ഷിത ട്വിസ്റ്റ്

സച്ചിയുടെ തിരക്കഥകളിലെല്ലാം ശുഭ പര്യവസായായി സിനിമ അവസാനിക്കുന്നുവെന്ന് തോന്നുന്ന സമയം പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റ് സംഭവിക്കാറുള്ളത്. രാമലീലയിലും ഷെര്‍ലക് ടോംസിലും പ്രേക്ഷകര്‍ ഇത് ഏറ്റെടുക്കുയും ചെയ്തു.

കോടികളുടെ കിലുക്കം

പതിനൊന്ന് ദിവസം കൊണ്ടാണ് രാമലീല 25 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുന്നത്. സച്ചിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി രാമലീല മാറുകയാണ്. ആരവങ്ങളില്ലാതെ എത്തിയ ഷെര്‍ലക് ടോംസും ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തുന്നില്ല. 5.53 കോടിയാണ് ആദ്യവാരം ചിത്രം നേടിയത്.

റണ്‍ ബേബി റണ്‍

സച്ചി സേതു എന്ന ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ വേര്‍പിരിഞ്ഞതിന് ശേഷം സച്ചി സ്വതന്ത്രമായി എഴുതിയ ആദ്യ തിരക്കഥയായിരുന്നു റണ്‍ ബേബി റണ്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ഈ ജോഷി ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇത്തരത്തിലൊരു ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സച്ചിയെ സമീപിക്കുന്നത്. അതേ സമയം തന്നെയാണ് തന്റെ ആദ്യ ചിത്രത്തിന് സച്ചിയുടെ തിരക്കഥ വേണമെന്ന് ആവശ്യവുമായി അരുണ്‍ ഗോപി എത്തുന്നതും.

English summary
Its not Dileep or Arun Gopi, its Sachy the real star. Two super hit on one holiday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam