For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം ഈ പണിക്കില്ലെന്ന് കരുതിയതാണ്. എന്നാല്‍...! നായക അരങ്ങേറ്റത്തെ കുറിച്ച് ജേക്കബ് ഗ്രിഗറി

  |

  എബിസിഡി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ജേക്കബ് ഗ്രിഗറി. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചിരുന്നത്. അമേരിക്കന്‍ മലയാളിയായ ഗ്രിഗറി അഭിനയിച്ച ആദ്യ ചിത്രം തന്നെ തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. എബിസിഡിക്ക് പിന്നാലെ സഹടനായും ഹാസ്യ വേഷങ്ങളിലുമൊക്കെയാണ് നടന്‍ മോളിവുഡില്‍ തിളങ്ങിയത്. സൂപ്പര്‍ താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പമെല്ലാം അഭിനയിച്ചാണ് ജേക്കബ് ഗ്രിഗറി മലയാളത്തില്‍ സജീവമായത്.

  എബിസിഡിക്ക് പിന്നാലെ പതിനഞ്ചിലധികം മലയാള സിനിമകളില്‍ ജേക്കബ് ഗ്രിഗറി അഭിനയിച്ചിരുന്നു. അതേസമയം നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മണിയറയിലെ അശോകന്‍. ഗ്രിഗറി ആദ്യമായി നായകനായി അഭിനയിച്ച ചിത്രം കൂടിയാണിത്. തിരുവോണ നാളില്‍ നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് മണിയറയിലെ അശോകന്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയെ കുറിച്ചുളള വിശേഷങ്ങള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജേക്കബ് ഗ്രിഗറി പങ്കുവെച്ചിരുന്നു.

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാണ് മണിയറയിലെ അശോകനെന്ന് ജേക്കബ് ഗ്രിഗറി പറയുന്നു. വളരെ നിഷ്‌കളങ്കനായ ജാതക ദോഷമുള്‍പ്പെയുളള വിവിധ കാരണങ്ങള്‍ കൊണ്ട് വിവാഹം നടക്കാത്ത, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരു സാധാരണ ചെറുപ്പക്കാരന്‌റെ കഥയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അണിയറ പ്രവര്‍ത്തകരെല്ലാം പുതുമുഖങ്ങള്‍ ആയതുകൊണ്ട് തന്നെ ഇത് ഒരു ഫ്രഷ് സിനിമയാകുമെന്നും നടന്‍ പറയുന്നു.

  നായകനായി ആദ്യമായി അഭിനയിച്ചപ്പോ‌ഴുണ്ടായ അനുഭവവും ജേക്കബ് ഗ്രിഗറി പങ്കുവെച്ചു. നായകന്‍മാരുടെയൊക്ക ബുദ്ധിമുട്ട് മനസിലാകുന്നത് ഇപ്പോഴാണെന്ന് താരം പറയുന്നു. പടത്തിന്റെ ആദ്യാവസാനം നമ്മുടെ മുഖമല്ലേ പ്രേക്ഷകര്‍ കാണേണ്ടത്. ആദ്യം ഈ പണിക്കില്ലെന്ന് തന്നെ കരുതിയതാണ്. എന്നാല്‍ സംവിധായകന്റെ നിര്‍ബന്ധപ്രകാരം സമ്മതം മൂളി.

  നായകനാവുന്ന ആദ്യ ചിത്രത്തില്‍ എന്റെ എല്ലാ സുഹൃത്തുക്കളും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ദുല്‍ഖറും സണ്ണി വെയ്‌നും, ഷൈന്‍ ടോം ചാക്കോയും കൃഷ്ണശങ്കറുമൊക്കെ എത്തുന്നത് അങ്ങനെയാണ്.
  അവരൊക്കെ ചുറ്റുംനിന്ന് തകര്‍ത്തഭിനയിക്കുമ്പോള്‍ ഞാന്‍ അല്‍പം മോശമാക്കിയാലും കുഴപ്പമില്ലാലോ. നടന്‍ പറയുന്നു.

  സിനിമയിലെ സുഹൃത്ത് ബന്ധങ്ങളെ കുറിച്ചും ജേക്കബ് ഗ്രിഗറി മനസുതുറന്നു. ദുല്‍ഖറുമായും ടൊവിനോയുമായും അടുക്കുന്നത് എബിസിഡിയുടെ ചിത്രീകരണ വേളയിലാണ്. അന്ന് ടൊവിനോ എന്നെ ഡയലോഗ് പഠിക്കാന്‍ ഏറെ സഹായിച്ചിരുന്നു. എന്നെ ഒന്നു ശരിയാക്കിയെടുക്കാന്‍ പുളളി ഭയങ്കരമായി കഷ്ടപ്പെട്ടിരുന്നു. സ്വന്തം സഹോദരനെ പോലെയാണ് തനിക്ക് ദുല്‍ഖറെന്നും നടന്‍ പറയുന്നു.

  എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്. കൂടാതെ ഫഹദ്, നസ്രിയ തുടങ്ങിയവരും അടുത്ത സുഹൃത്തുക്കളാണ്. കട്ട ഫ്രണ്ട്‌സ് ആണെങ്കിലും ഞാനും സണ്ണിയുമൊക്കെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കും. ഈ സിനിമയില്‍ എന്നെ ഭീകരമായി ഇറിറ്റേറ്റ് ചെയ്യുന്ന കസിന്റെ വേഷമാണ് സണ്ണിക്ക്. അതുകൊണ്ട് അഭിനയിച്ചുഫലിപ്പിക്കാന്‍ വലിയ പരിശ്രമം വേണ്ടിവന്നിട്ടുണ്ടാവില്ല.

  ചിത്രത്തില്‍ സണ്ണി വെയ്‌നും ഭാര്യയും ഭാര്യഭര്‍ത്താക്കന്മാരായി തന്നെ അഭിനയിക്കുന്നുണ്ടെന്നും നടന്‍ പറഞ്ഞു.
  മണിയറയിലെ അശോകനിലെ നാല് നായികമാരെ കാണിച്ചെങ്കിലും ഒരാള്‍ കൂടിയുണ്ടെന്നും നടന്‍ പറഞ്ഞു. അത് സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ്. ക്ലൈമാക്‌സ് സീനുകളിലാണ് ആ നടി വരുന്നത്, ജേക്കബ് ഗ്രിഗറി അഭിമുഖത്തില്‍ പറഞ്ഞു.

  Read more about: jacob gregory onam ഓണം
  English summary
  Jacob Gregory opens about his upcoming movie maniyarayile ashokan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X