»   » പുലിമുരുകനിലെ ഡാഡി ഗിരിജ പുതിയ സിനിമയില്‍ നായകന്‍! പാകിസ്താനികളെയടക്കം ആകര്‍ഷിച്ച കാര്യം ഇതാണ്!!!

പുലിമുരുകനിലെ ഡാഡി ഗിരിജ പുതിയ സിനിമയില്‍ നായകന്‍! പാകിസ്താനികളെയടക്കം ആകര്‍ഷിച്ച കാര്യം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന സിനിമയിലുടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജഗപതി ബാബു. ഈ പേര് കേട്ടാല്‍ പലര്‍ക്കും അതാരണെന്ന് സംശയം വരുമെങ്കിലും ചിത്രത്തിലെ ഡാഡി ഗിരിജയെ ആരും മറക്കില്ല. വില്ലന്‍ വേഷമാണെങ്കിലും മോഹന്‍ലാലിനെ പോലെ തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് ഡാഡി ഗിരിജയുടെ കഥാപാത്രത്തെയുമായിരുന്നു.

ഉടുതുണിയില്ലാതെ പ്രമുഖ നടിയുടെ ഫോട്ടോഷൂട്ട്! ആരാധകരെ ഞെട്ടിച്ച ചിത്രങ്ങളും വീഡിയോയും വൈറല്‍!!!

തെലുങ്കില്‍ നായകനായി തിളങ്ങി നിന്ന ജഗപതിയെ മലയാളത്തിലേക്ക് വില്ലനായി എത്തിച്ചെങ്കിലും ജനപ്രിയ നടന്മാരുടെ കൂട്ടത്തിലാണ് താരമിപ്പോള്‍. അതിനിടെ താരം നായകനായി അഭിനയിക്കുന്ന സിനിമ നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. പട്ടേല്‍ എസ് ഐ ആര്‍ എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിലാണ് ജഗപതി നായകനായി അഭിനയിക്കുന്നത്.

jagapathi-babu

ജൂലൈ 14 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വാസു പരിമിയാണ്. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് നടി പത്മപ്രിയയാണ്. ആക്ഷന്‍ ചിത്രം ഇതിനകം പാകിസ്താനിലും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലുടെ ചിത്രത്തിലെ ജഗപതിയുടെ ലുക്കിന് ആദ്യം അഭിപ്രായം വന്നത് പാകിസ്താനില്‍ നിന്നുമാണെന്നാണ് താരം പറയുന്നത്.

പ്രണവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ലാലേട്ടന്റെ ഫാന്‍സ് ക്ലബ്ബ് മത്സരത്തിലാണോ?

മുമ്പ് ചിത്രങ്ങളില്‍ ആക്ഷന്‍ നായകനും റോമാന്റിക് കഥാപാത്രങ്ങളും താരത്തിന്റെ കൈയില്‍ ഭദ്രമായിരുന്നു. അതിനിടെയാണ് വൈശാഖ് തന്റെ സിനിമയിലേക്ക് ജഗപതിയെ വില്ലനായി കണ്ടെത്തിയിരുന്നത്.

English summary
Jagapathi Babu’s ‘Patel SIR’ look impressed Pakistanis

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam