twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പച്ച നിറത്തിലുള്ള ഷർട്ട്, കയ്യിൽ മിനറൽ വാട്ടറിന്റെ കുപ്പി, ഓറഞ്ച് നിറം, ജഗതിയെ കുറിച്ച് പ്രശാന്ത്

    |

    മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രശാന്ത് കാഞ്ഞിരമറ്റം. ജഗതിയുടെ ശബ്ദത്തിലൂടെ ടെലിവിഷൻ രംഗത്ത് എത്തിയ പ്രശന്ത് ബിഗ് സക്രീനിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. റിഥം എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് വെള്ളിത്തിരയിൽ എത്തിയത്. ജയസൂര്യ ചിത്രമായ ആട് ഒരു ഭീകരജീവിയാണ്, അലമാര, , പഞ്ചവർണ്ണ തത്ത, മാർഗം കളി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയെക്കാൾ മിമിക്രിയാണ് പ്രശാന്തിനെ പ്രേക്ഷകരുടെ ഇടയിൽ സുപരിചിതനാക്കിയത് .

    കലാകുടുംബത്തിൽ ജനിച്ച് വളർന്ന പ്രശാന്ത് ജഗഗതി ജഗതിമയം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. കെഎസ് പ്രസാദിലൂടെയാണ് പ്രശാന്ത് മിനിസ്ക്രീനിൽ എത്തുന്നത്. ജഗതിയെ അനുകരിക്കുന്നത് കണ്ടിട്ടാണ് പ്രശാന്തിനെ പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നത്. ഇപ്പോഴിത ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാ താരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രശാന്ത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.,

    ആദ്യമായി കാണുന്നത്

    ജഗതി ശ്രീകുമാറിനെയാണ് പ്രശാന്ത് ആദ്യമായി കാണുന്നത്. അതൊരു നിമിത്തമായിട്ടാണ് താരം കാണുന്നത്. ആറാം ക്സാസിൽ പഠിക്കുമ്പോഴാണ് ജഗതിയെ ആദ്യമായി കാണുന്നത്. കാഥികനായിരുന്നു പിതാവ്. ജഗതിയെ കണ്ടതിനെ കുറിച്ച് പ്രശാന്ത് പറയുന്നത് ഇങ്ങനെ. പിതാവിനോടൊപ്പം എറണാകുളം റെയിൽവേ സ്റ്റേഷനിൽ പോയപ്പോഴായിരുന്നു ജഗതിയെ കണ്ടത്. റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ അച്ഛൻ എന്നെ തട്ടി വിളിച്ചിട്ടു പറഞ്ഞു, 'നോക്കൂ... ജഗതി വരുന്നു' എന്ന്.

     നല്ല ബന്ധം

    ഞാൻ നോക്കിയപ്പോൾ പച്ച നിറത്തിലുള്ള ഷർട്ടിട്ട് ജഗതി ചേട്ടൻ നടന്നു വരുന്നു. കയ്യിൽ മിനറൽ വാട്ടറിന്റെ ഒരു കുപ്പി... കൂടെ ഒരു സഹായിയുമുണ്ട്. എന്റെ തൊട്ടടുത്തുകൂടെ അദ്ദേഹം നടന്നു പോയി. നല്ല ഓറഞ്ചു കളർ മുഖമുള്ള ഒരു മനുഷ്യൻ! ഇദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഞാൻ കുറെക്കാലം ജീവിക്കും എന്നതുകൊണ്ടാണോ ദൈവം ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്തിയത് എന്നറിഞ്ഞു കൂടാ! പിന്നീട്, അദ്ദേഹത്തെ കൂടുതൽ പരിചയപ്പെട്ടു. ആ കുടുംബവുമായി ഇപ്പോഴും നല്ല ബന്ധമാണെമന്ന് പ്രശാന്ത് പറയുന്നു.

    ജഗതിയുടെ അഭാവം

    താൻ ഈശ്വരതുല്യനായി കാണുന്ന വ്യക്തി കൂടിയാണ് ജഗതി ശ്രീകുമാറെന്നും പ്രശാന്ത് പറയുന്നു. അമ്പിളി ചേട്ടനു വേണ്ടി 4 സിനിമകൾക്ക് ഞാൻ ശബ്ദം കൊടുത്തിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യമുണ്ടായത് വേദനാജനകമാണ്. അദ്ദേഹം ഡബ് ചെയ്യുന്നതിന്റെ ഏഴയലത്ത് വരില്ല, എന്റെ അനുകരണം. അദ്ദേഹം വലിയ പ്രതിഭയാണ്. എനിക്ക് മിമിക്രിയിലൂടെ അത് കുറച്ചു ഒപ്പിക്കാം എന്നു മാത്രം. റെഡ് അലർട്ട്, പറുദീസ, ദ റിപ്പോർട്ടർ‌, മൂന്നു വിക്കറ്റിന് 365 റൺ എന്നീ ചിത്രങ്ങളിലാണ് ഞാൻ അദ്ദേഹത്തിനായി ശബ്ദം നൽകിയത്. പിന്നീട് നടനും സംവിധായകനുമായ ശ്രീനിവാസൻ സർ അതിനെക്കുറിച്ച് ഗംഭീര അഭിപ്രായം പറഞ്ഞു. വലിയൊരു അംഗീകാരമായിട്ടാണ് അതിനെ ഞാൻ കാണുന്നത്.

    Recommended Video

    ബിഗ് ബോസ് പുതിയ സീസണിൽ അണിനിരക്കുന്ന താരങ്ങൾ ഇവർ ? | FilmiBeat Malayalam
     മിമിക്രിയിലേയ്ക്ക് എത്തിയത്

    കൂട്ടുകാരുടെ ഇടയിൽ മാത്രമായിരുന്നു തുടക്കത്തിൽ മിമിക്രി പ്രകടനങ്ങൾ. ഒരിക്കൽ വിനോദയാത്ര പോയ സമയത്ത് കൂട്ടുകാരുടെ നിർബന്ധത്തിൽ ടൂറിസ്റ്റ് ബസിൽ വച്ച് മിമിക്രി ചെയ്തു. അപ്പോഴാണ് എനിക്ക് ഇങ്ങനെയൊരു കഴിവുള്ളത് അധ്യാപകർ തിരിച്ചറിഞ്ഞത്. അതിനുശേഷം വന്ന യുവജനോത്സവത്തിൽ എന്നോടു ചോദിക്കാതെ തന്നെ ജെസി ടീച്ചർ മിമിക്രിക്ക് എന്റെ പേര് കൊടുത്തു. അന്നാണ് ഔദ്യോഗികമായി വേദിയിൽ കയറുന്നത്. പിന്നീട് സംസ്ഥാനതലത്തിൽ വരെ മിമിക്രിക്ക് സമ്മാനം ലഭിച്ചു. പഠനത്തിനു ശേഷം ഇതു തന്നെ പ്രൊഫഷൻ ആക്കി. കരിയർ ആയി തിരഞ്ഞെടുത്തപ്പോൾ വീട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. മിമിക്രി മാത്രമായി ജീവിക്കാൻ പറ്റുമോ എന്ന സംശയം. അവരുടെ നിർബന്ധത്തിൽ വേറെ ജോലിക്ക് പോകുകയും ചെയ്തു. പക്ഷേ, അവിടെയൊന്നും ഞാൻ വിജയിച്ചില്ല. പിന്നെ, രണ്ടാമത് ഒന്നുകൂടെ മിമിക്രിയിൽ ഞാനൊന്ന് ട്രൈ ചെയ്തു നോക്കിയതാണ്. ഇതിലും തോറ്റു പോയാൽ അവർ പറയുന്ന ജോലിക്ക് പോകാമെന്നും പറഞ്ഞു. ഒടുവിൽ ഞാൻ ഇതു കൊണ്ടേ ജീവിക്കൂ എന്നു മനസിലാക്കിയപ്പോൾ എന്നെ എന്റെ വഴിക്ക് വിട്ടു.

    Read more about: tv jagathi ജഗതി
    English summary
    Jagathi Jagathi mayam fame Prasanth kanjiramattom About seeing Jagathy for the first time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X