»   » 'മാണിക്യ വീണയുമായി' മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് തിരിച്ചു വരവിനൊരുങ്ങുന്നു!

'മാണിക്യ വീണയുമായി' മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് തിരിച്ചു വരവിനൊരുങ്ങുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ തിരിച്ച് വരുന്നതും കാത്തിരിക്കുകയാണ് കേരളക്കര. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താരം.

തന്നെ കാത്തിരുന്ന എല്ലാ ആരാധകരോടും ലാലേട്ടന്‍ ക്ഷമ ചോദിച്ചിരിക്കുകയാണ്, എന്തിനാണെന്ന് അറിയാമോ?

എന്നാല്‍ എല്ലാവര്‍ക്കും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു നടന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ ലോക സംഗീത ദിനത്തില്‍ ഗാനമാലപിച്ചിരിക്കുകയാണ് അദ്ദേഹം.

jagathy-sreekumar

ജഗതിയുടെ വീട്ടില്‍ വെച്ച നടത്തിയ പരിപാടി റെഡ് എഫ് എമ്മും വയലാര്‍ സാംസ്‌കാരിക വേദിയുമായിരുന്നു സംഘടിപ്പിച്ചിരുന്നത്. അദ്ദേഹത്തെകൊണ്ട് ഗാനമാലപിച്ചത്.

'മാണിക്യ വീണയുമായി മനസിന്റെ താമര'.. എന്നു തുടങ്ങുന്ന ഗാനമായിരുന്നു ആലാപിച്ചത്. അപകടത്തില്‍ പരിക്കേറ്റിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ മ്യൂസിക് തെറാപ്പിയിലുടെയാണ് ചികിത്സ നടത്തുന്നത്.

English summary
Jagathy Sreekumar Ready to Come Back

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam