»   » വന്ദനത്തില്‍ ജഗതിയ്ക്ക് വേണ്ടി മാറ്റി വെച്ച റോള്‍ ചെയ്തത് ജഗദീഷ്! കാരണം ഇതായിരുന്നു!

വന്ദനത്തില്‍ ജഗതിയ്ക്ക് വേണ്ടി മാറ്റി വെച്ച റോള്‍ ചെയ്തത് ജഗദീഷ്! കാരണം ഇതായിരുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രിയദര്‍ശനും മോഹന്‍ലാലും ജഗതി ശ്രീകുമാറും കൂട്ട്‌കെട്ടില്‍ ഒരുപാട് സിനിമകള്‍ തയ്യാറാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള കൂട്ട്‌കെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ് സിനിമകളായിരുന്നു. കിലുക്കം, യോദ്ധ എന്നിങ്ങനെ തമാശകളുടെ കൂടാരമായി പിറന്ന സിനിമകള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്.

തന്നെക്കാള്‍ പ്രായം കൂടിയ പെണ്ണിനെ വിവാഹം കഴിച്ച മണിയന്‍പിള്ള രാജുവിന്റെ മകന്റെ അവസ്ഥ കണ്ടോ?

2012 ല്‍ നടന്നൊരു കാര്‍ അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റിയ താരം ഒരു വര്‍ഷം ആശുപത്രിയില്‍ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് വീട്ടില്‍ തന്നെയായിരുന്നു. ചികിത്സകള്‍ തുടരുന്നതിനിടെ അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതെയുള്ളു. എന്നാല്‍ മോഹന്‍ലാലിന്റെ വന്ദനം എന്ന സിനിമയില്‍ അദ്ദേഹത്തിനായി വലിയൊരു റോള്‍ കരുതി വെച്ചിരുന്നു. എന്നാല്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതിരുന്ന കാരണം ഇതാണ്.

വന്ദനം

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന നിരവധി സിനിമകളുടെ പട്ടികയില്‍ പ്രധാനപ്പെട്ട സിനിമയായിരുന്നു വന്ദനം. 1989 ലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്.

പ്രണയം കോര്‍ത്തിണിക്കിയ സിനിമ

കുറ്റവാളിയായ നായികയുടെ പിതാവിനെ തേടിയെത്തുന്ന നായകനായ മോഹന്‍ലാലിന് ഗാഥ എന്ന പെണ്‍കുട്ടിയോട് തോന്നുന്ന ഇഷ്ടവും അവരുടെ പ്രണയവും ചേരുന്നതുമായിരുന്നു സിനിമയുടെ പ്രമേയം.

മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ട്

മലയാള സിനിമയിലെ അഭിനയത്തിന്റെ രാജക്കന്മാരാണ് മോഹന്‍ലാലും ജഗതി ശ്രീകുമാറും. ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

വന്ദനത്തിലെ കഥാപാത്രം


മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു വന്ദനം. മോഹന്‍ലാല്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സിനിമയില്‍ ജഗതിയ്ക്കും ഒരു വേഷം കരുതിയിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം അദ്ദേഹത്തിന് അതിന് കഴിഞ്ഞിരുന്നില്ല.

ജഗദീഷ് അഭിനയിക്കേണ്ടി വന്നു

ജഗതിയുടെ തിരക്കുകള്‍ കഴിഞ്ഞതിന് ശേഷം ചിത്രീകരിക്കാം എന്ന് കരുതിയെങ്കിലും പിന്നീട് ആ കഥാപാത്രത്തെ ജഗദീഷ് അവതരിപ്പിക്കുകയായിരുന്നു.

English summary
Jagathy was unable to fulfill Mohanlal's big wish Because it was!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam