For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെമ്പൻ വിനോദിന്റെ ചിത്രത്തിൽ ഭാര്യ മറിയവും, പുതിയ സന്തോഷം പങ്കുവെച്ച് നടൻ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. അഭിനയം, തിരക്കഥ, നിർമ്മാണം എന്നിങ്ങനെ മലയാള സിനിമയിൽ സജീവമാണ് താരം. അങ്കമാല ഡയറീസ് എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥ എഴുതിയത്. ഈ ചിത്രം വൻ വിജയം നേടിയിരുന്നു. ഈ. മ.യൗ , ജെല്ലിക്കെട്ട് ആമേൻ, ട്രാൻസ് , ചുരുളി എന്നിങ്ങനെ ഹിറ്റ് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു നടൻ. ചുരുളിയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ന ചിത്രം. മികച്ച അഭിപ്രായാമാണ് ചിത്രത്തിന് ലഭിക്കുന്നത്.

  സുമിത്രയുടെ കുടുംബത്തെ ലക്ഷ്യം വെച്ച് വേദികയും ഇന്ദ്രജയും,ഇവരെ നേരിടാൻ തയ്യാറായി സുമിത്ര

  ഇപ്പോഴിത ചെമ്പന്‍ വിനോദിന്റെ ഭാര്യയും സിനിമയിലേക്ക് എത്തുകയാണ് കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഭീമന്റെ വഴി' എന്ന ചിത്രത്തിലൂടെയാണ് മറിയം തോമസ് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ഒരു നഴ്‌സിന്റെ കഥാപാത്രത്തെയാണ് മറിയം അവതരിപ്പിക്കുന്നത്. മറിയത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ചെമ്പൻ വിനോദ് തന്നെയാണ് ഇക്കാര്യം വെളിപ്പടുത്തിയത്. കൂടാതെ ചിത്രത്തിന്റെ ട്രെയ്‌ലറിലും മറിയത്തിന്റെ കഥാപാത്രത്തെ കാണിക്കുന്നുണ്ട്.

  അഭിനയം സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു, സിനിമയിലെ ചുവട് വയ്പ്പിനെ കുറിച്ച് സായികുമാറിന്റെ സഹോദരി

  റെബേക്കയ്ക്ക് ഉഗ്രൻ സമ്മാനവുമായി ശ്രീജിത്ത്, വേണ്ടായിരുന്നു എന്ന് താരം, വീഡിയോ വൈറലാവുന്നു

  സോഷ്യൽ മീഡിയയിൽ ചർച്ചയായ വിവാഹമായിരുന്നു ചെമ്പൻ വിനോദിന്‌റേയും മറിയത്തിന്റേയും. ലോക്ഡൗണ്‍ കാലത്തായിരുന്നു വിവാഹം. നടൻ തന്നെയായിരുന്നു വിവാഹക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതിന് മുൻപ് തന്നെ വിവരം പുറത്ത് വന്നിരുന്നു. ഇരുവരുടേയും പ്രായവ്യത്യാസം വലിയ ചർച്ചയായിരുന്നു.ചെമ്പന്‍ വിനോദിനെക്കാള്‍ പതിനേഴ് വയസ്സ് കുറവാണ് മറിയം തോമസിന്. ചെമ്പന്റെ രണ്ടാ വിവാഹവുമായിരുന്നു. ഇതിനൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനെ ചൊല്ലി വിമർശനങ്ങളും തലപൊക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് ചെമ്പന്‍ വിനോദ് ജോസും മറിയം തോമസും രംഗത്ത് എത്തിയിരുന്നു. പ്രായം കൂടിയതിന്റെ പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ കഴിയില്ല എന്നായിരുന്നു മറിയത്തിന്റെ പ്രതികരണം.

  ഞങ്ങള്‍ക്കിടയിലെ പ്രായ വ്യത്യാസത്തെ ചൂണ്ടി കാണിച്ച് വിവാഹം കലക്കാന്‍ പോലും പലരും ശ്രമിച്ചിരുന്നു. രണ്ട് പേരുടെയും വീട്ടുകാരുടെ അനുഗ്രഹത്തോടെയാണ് വിവാഹം നടന്നത്. പ്രായ വ്യത്യാസം ഞങ്ങള്‍ക്കിടിയില്‍ ഒരു വിഷയമല്ല. പൈങ്കിളി പ്രണയം ഒന്നും ആയിരുന്നില്ല എന്നാണ് തങ്ങളുടെ ബന്ധത്തെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ മറിയം പറഞ്ഞത്.കൊവിഡ് മാനദണ്ഡം പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു കല്യാണം നടന്നത്. സൈക്കോളജിസ്റ്റാണ് മറിയം.

  തമാശയ്ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്നന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അദ്ദേഹം തിരക്കഥ എഴുതുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. പുറത്ത് വന്ന ചിത്രത്തിന്റെ പാട്ടും ട്രെയിലറും സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമയുടെ നിർമ്മാണ് പങ്കാളി കൂടിയാണ് ചെമ്പൻ വിനോദ്. ആഷിഖ് അബുവിനും റിമ കല്ലിങ്കലുമാണ് സഹനിർമ്മാതാക്കൾ. ഡിസംബർ 3ന് ആണ് ലോകമെമ്പാടും ഭീമൻ്റെ വഴി പ്രദർശനത്തിന് എത്തുന്നത്. കേരളത്തിൽ 130 ഓളം തിയറ്ററുകളിൽ ഭീമൻ്റെ വഴി പ്രദർശനത്തിനെത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.

  Recommended Video

  ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam

  കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദിനുമൊപ്പം സുരാജ് വെഞ്ഞറമ്മൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കുറച്ച് കാലമായി സീരിയസ് വേഷങ്ങളിൽ കണ്ടിരുന്ന സുരാജ് വെഞ്ഞാറമൂട് വീണ്ടും കോമഡി വേഷത്തിൽ വരുന്ന ചിത്രമാണ് ഭീമന്റെ വഴി. ജിനു, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
  ചെമ്പോസ്കി മോഷൻ പിക്ചേഴ്സും opm സിനിമാസും ചേർന്നാണ് നിർമ്മാണം. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സംവിധായകനായ മുഹ്സിൻ പരാരി ഗാനങ്ങൾ രചിച്ചിരിക്കുന്നു. അഖിൽ രാജ് ചിറയിൽ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈൻ - അരുൺ രാമ വർമ്മ, മേക്കപ്പ് - rg വയനാടൻ, കോസ്റ്റ്യൂംസ് - മസ്ഹർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - ഡെവിസൺ cj, പി ആർ ഒ - ആതിര ദിൽജിത്, സ്റ്റിൽസ് - അർജ്ജുൻ കല്ലിങ്കൽ,

  Read more about: chemban vinod
  English summary
  Jallikkattu Actor Chemban Vinod Jose's Wife Mariam Thomas Is Making Her Movie Debut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X