twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാബുമോനും ഇന്ദ്രന്‍സിനും വന്‍വരവേല്‍പ്പ്! പോലീസുകാരുടെ മാസ്? ജനമൈത്രി ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

    |

    തിയറ്ററുകളെ പൂരപറമ്പാക്കാന്‍ വീണ്ടും സിനിമകള്‍ റിലീസിനെത്തി കൊണ്ടിരിക്കുകയാണ്. ഇന്ന് മലയാളത്തിലും തമിഴിലുമടക്കം നിരവധി ചിത്രങ്ങളാണ് റിലീസിനെത്തിയത്. അതില്‍ ശ്രദ്ധേയമായ സിനിമകളിലൊന്നാണ് ജനമൈത്രി. ബിഗ് ബോസ് റിയാലിറ്റി ഷോ യിലൂടെ ജനകീയ താരമായി തീര്‍ന്ന സാബുമോന്‍ അബ്ദുസമദ് നായകനായി അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയോടെയാണ് ജനമൈത്രി എത്തിയിരിക്കുന്നത്.

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ജോണ്‍ മന്ത്രിക്കല്‍ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ പോലീസുകാരെ കുറിച്ചുള്ള കഥയുമായിട്ടെത്തിയ സിനിമയ്ക്ക് തിയറ്ററുകളില്‍ വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണം വന്ന് കൊണ്ടിരിക്കുകയാണ്.

     ജനമൈത്രി

    ജനമൈത്രി

    ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ജോണ്‍ മന്ത്രിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനമൈത്രി. വിജയ് ബാബു നിര്‍മ്മാതാവായ ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖ സംവിധായനാണ് ജോണ്‍ മന്ത്രിക്കല്‍. സൈജു കറുപ്പ്, സാബുമോന്‍, ഇന്ദ്രന്‍സ്, വിജയ് ബാബു എന്നിവരാണ് ജനമൈത്രിയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെല്ലാം പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നു എന്നുള്ളതാണ്് ശ്രദ്ധേയമായ കാര്യം. അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍ത ശിവ, സൂരജ് (കുമ്പളങ്ങി നെറ്റ്സ്), പ്രശാന്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    കോമഡി എന്റര്‍ടെയിനര്‍ ചിത്രം

    കോമഡി എന്റര്‍ടെയിനര്‍ ചിത്രം

    കോടികളുടെ സെറ്റുകളോ സൂപ്പര്‍താര സാന്നിദ്ധ്യമോ ഒന്നും തന്നെ ഇല്ലെകിലും കണ്ടിരിക്കാവുന്ന രസകരമായ ഒരു കോമഡി എന്റെര്‍റ്റൈനെര്‍ ചിത്രമാണ് ജനമൈത്രി. ആദ്യ മുതല്‍ അവസാന വരെ ചെറുതും വലുതുമായ നര്‍മ്മരംഗങ്ങളില്‍ സമൃദ്ധമായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂര്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ് ജനമൈത്രി. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരമാണ് ചിത്രത്തിന് ആസ്പദമാവുന്നത്. ജോണ്‍ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    അണിയറ പ്രവര്‍ത്തകര്‍

    അണിയറ പ്രവര്‍ത്തകര്‍

    വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് ഛായാഗ്രാഹണം. ഷാന്‍ റഹ്മാന്റെ സംഗീതവും മനു മഞ്ജിത്തിന്റെ വരികളും പതിവു പോലെ തന്നെ മികച്ചു നിന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ലിജോ പോളിന്റെ എഡിറ്റിങ്ങും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സ്റ്റെഫി സേവ്യര്‍ കോസ്റ്ററ്യൂംസും, റോണക്സ് മേക്കപ്പും നിര്‍വ്വഹിക്കുന്നു.

    English summary
    Janamaithri movie audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X