Don't Miss!
- News
യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക; കപ്പലിന് മുകളില്‍ തിളക്കമേറിയ വസ്തു, കണ്ടത് സൈനികന്
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
8 സിനിമകള്‍ സമ്മാനിച്ച് ജനുവരി പോയി! ഈട മുതല്‍ ആദി വരെ ആരാണ് മുന്നിലെത്തിയതെന്ന് അറിയാമോ?
Recommended Video

ജനുവരി കഴിയുമ്പോള്‍ മലയാള സിനിമയ്ക്ക് 2018 ന്റെ തുടക്കം മോശമില്ലാത്ത രീതിയിലാണ് പോവുന്നത്. ഒന്‍പത് സിനിമകളാണ് ആദ്യമാസം മലയാളത്തില്‍ മാത്രം നിര്‍മ്മിച്ച് റിലീസിനെത്തിയത്. അതില്‍ ഏട്ട് സിനിമകളും വലിയ പ്രതീക്ഷയോടെയായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. എല്ലാം ഒന്നിനൊന്ന് മികച്ച പ്രതികരണമാണ് നല്കിയതെങ്കില് കളക്ഷന്റെ കാര്യത്തില്‍ എല്ലാം വ്യത്യസ്തമാണ്.
ഭാവന കുടുംബിനിയായി ഒതുങ്ങില്ല! ഹണിമൂണ്‍ തീരുന്നതിന് മുമ്പ് തന്നെ സിനിമയിലേക്ക് വരുന്നു!!
ജനുവരി അഞ്ചിനെത്തിയ ഈടയും പുതുമുഖങ്ങളെ മാത്രം മുന്നിര്ത്തിയെത്തിയ ക്വീനും ശേഷം മമ്മൂട്ടിയുടെ മുതല്‍ താരപുത്രന് പ്രണവിന്റെ സിനിമയിലെത്തി നില്ക്കുമ്പോള് ഏട്ട് സിനിമകളും കളക്ഷനിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളിങ്ങനെ..

ഈട
2018 ല്‍ ആദ്യമായി തിയറ്ററുകളിലെത്തിയ സിനിമയായിരുന്നു ഈട. പ്രേക്ഷകരുടെ വിലയിരുത്തലുകളില്‍ ഈട സൂപ്പര്‍ ഹിറ്റായിരുന്നെന്ന് വേണം പറയാന്‍. താരപുത്രന് ഷെയിന്‍ നീഗം നായകനായി അഭിനയിച്ചപ്പോള്‍ നിമിഷ സജയനായിരുന്നു നായിക. സിനിമ ബി അജിത്ത് കുമാറായിരുന്നു സംവിധാനം ചെയ്തിരുന്നത്. സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ കളക്ഷനില്‍ കടുത്ത മത്സരമായിരുന്നു നേരിടേണ്ടി വന്നത്. അവറേജ് എന്നേ വിലയിരുത്താന്‍ പറ്റുകയുള്ളു.

ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സ്
ജനുവരി അഞ്ചിന് തന്നെ റിലീസ് ചെയ്ത മറ്റൊരു സിനിമയാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സ്. അനില്‍ രാധാകൃഷ്ണന മേനോന് സംവിധാനം ചെയ്ത സിനിമയില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്. മോശമില്ലാത്ത പ്രതികരണം നേടിയായിരുന്നു സിനിമയുടെ തുടക്കം. എന്നാല്‍ ബോക്സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാത്ത സിനിമ അവേറജിലൊതുങ്ങുകയായിരുന്നു.

ക്വീന്‍
പുതുമുഖങ്ങളെ മാത്രം മുന്‍നിര്‍ത്തി നിര്‍മ്മിച്ച സിനിമ എന്ന പ്രത്യേകതയുമായി തിയറ്ററുകളിലെത്തിയ സിനിമയായിരുന്നു ക്വീന്‍. പൊങ്കല്‍ സീസണിലെത്തിയ സിനിമ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. നവാഗത സംവിധായകന് ഡിജോ ജോസി ആന്റണിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. ബിഗ് റിലീസ് സിനിമകള്ക്കൊപ്പമെത്തിയ ലോ ബജറ്റ് സിനിമയായിട്ടും ബോക്സ് ഓഫീസില്‍ ക്വീന്‍ സപ്പര്‍ ഹിറ്റാണ്.

ദൈവമേ കൈതൊഴം k. കുമാറകണം
സലീം കുമാര്‍ വീണ്ടും സംവിധായകനായി വേഷമിട്ട സിനിമയാണ് ദൈവമേ കൈതൊഴം k. കുമാറകണം. ജയറാം നായകനായി അഭിനയിച്ച സിനിമ ഒരു കുടുംബ സിനിമയായിട്ടാണ് നിര്‍മ്മിച്ചത്. മോശമില്ലാത്ത തുടക്കം കിട്ടിയ സിനിമ ബോക്സ് ഓഫീസില്‍ ഒട്ടും പിന്നിലാകാത്ത തരത്തില്‍ പ്രകടനം നടത്തിയിട്ടുണ്ട്.

കാര്‍ബണ്‍
ഛായഗ്രാഹകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത കാര്‍ബണ്‍ ഫഹദ് ഫാസിലിന്റെ മറ്റൊരു നാച്വറല്‍ സിനിമയായിട്ടായിരുന്നു വ്യാഖ്യനിക്കപ്പെട്ടത്. കാടിനെ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് തുടക്കം നല്ലതായിരുന്നു. ജനുവരി 19 ന് റിലീസ് ചെയ്ത സിനിമ ബോക്സ് ഓഫീസില്‍ അവാറേജ് പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചിരിക്കുന്നത്.

ശിക്കാരി ശംഭു
കുഞ്ചാക്കോ ബോബന്റെ ശക്തമായ തിരിച്ചു വരവായിരുന്നു ശിക്കാരി ശംഭു. സുഗീത് കുഞ്ചാക്കോ ബോബന് കൂട്ടുകെട്ടിലെത്തുന്ന നാലാമത്തെ സിനിമയായ ശിക്കാരി ശംഭു റിലീസ് ദിനം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ല അഭിപ്രായമാണ് സിനിമയ്ക്ക് കിട്ടിയത്. മുഴുനീള എന്റര്‍ടെയിന്‍മെന്റായി എത്തിയ സിനിമ ബോക്സ് ഓഫീസില്‍ ഹിറ്റ് തന്നെയാണ്.

ആദി
താരപുത്രന് പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റമായ ആദിയ്ക്ക് തുടക്കം തന്നെ സൂപ്പറായിരിക്കുകയാണ്. ആക്ഷന്‍ രംഗങ്ങളില്‍ കഴിവ് തെളിയിക്കാന്‍ പ്രണവിന് കഴിഞ്ഞതാണ് സിനിമയുടെ വിജയം. സിനിമ റിലീസായി ഒരാഴ്ച എത്തുമ്പോഴേക്കും ബോക്സ് ഓഫീസില്‍ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

സ്ട്രീറ്റ് ലൈറ്റ്സ്
മമ്മൂട്ടിയുടെ 2108 ലെ ആദ്യ സിനിമയായ സ്ട്രീറ്റ് ലൈറ്റ്സ് ആക്ഷന്‍ ത്രില്ലറാണ്. പ്രണവിന്റെ ആദിയ്ക്കൊപ്പം എത്തിയ സിനിമ ആദിയുടെ ഓളത്തില്‍ കുടുങ്ങിയെങ്കിലും ശക്തമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ബോക്സ് ഓഫീസില്‍ സിനിമയ്ക്ക് വലിയ സ്വീകരണമാണ് കിട്ടിയിരിക്കുന്നത്.
-
ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
അസീസിക്കാ വായ പൊത്തിപ്പിടിച്ചു; മക്കളെ ഇതൊന്നും പുറത്ത് പറയല്ലേ എന്നായി! തെറിവിളിയെ പറ്റി ശ്രീവിദ്യയും രാഹുലും