»   » മൊട്ടയടിച്ച് പുതിയ രൂപത്തിലെത്തിയപ്പോള്‍ മാളവിക തിരിച്ചറിഞ്ഞില്ലെന്ന് ജയറാം, കാളിദാസന്‍ പറഞ്ഞതോ?

മൊട്ടയടിച്ച് പുതിയ രൂപത്തിലെത്തിയപ്പോള്‍ മാളവിക തിരിച്ചറിഞ്ഞില്ലെന്ന് ജയറാം, കാളിദാസന്‍ പറഞ്ഞതോ?

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരജോഡികളായ പാര്‍വതിയും ജയറാമും ജീവിതത്തിലും ഒരുമിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷമായിരുന്നു. ഇവരുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ കാളിദാസന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബാലതാരമായി മികച്ച പ്രകടനം കാഴ്ച വെച്ച താരപുത്രന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസ് നായകനായി സിനിമയില്‍ അരങ്ങേറുകയാണ്. പൂമരം എന്ന സിനിമയിലൂടെയാണ് അത് സംഭവിക്കുന്നത്.

മോഹന്‍ലാലിന് ടെന്‍ഷനായിരുന്നു, സുചിത്ര ചേച്ചി ധൈര്യം തന്നു, പ്രണവിനെക്കുറിച്ച് ജിത്തു ജോസഫ്!

ആദിയില്‍ ഡ്യൂപ്പിനെ വെക്കണമെന്ന് മോഹന്‍ലാല്‍, പക്ഷേ പ്രണവ് സമ്മതിച്ചില്ല, കൈ മുറിഞ്ഞപ്പോള്‍ പേടിച്ചു

കുടുംബപ്രേക്ഷകരുടെ പ്രിയതാരമായ ജയറാമിന് നല്‍കുന്ന അതേ പിന്തുണ തന്നെയാണ് മകനും നല്‍കുന്നത്. കാളിദാസന്‍ നായകനായെത്തുന്ന പൂമരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. അതിനിടയിലാണ് ജയറാമിന്റെ പുതിയ ചിത്രമായ പഞ്ചവര്‍ണ്ണതത്ത പ്രഖ്യാപിച്ചത്. രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പുതിയ ചിത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദയ ചിത്രമായ പഞ്ചവര്‍ണ്ണതത്തയിലാമ് ജയാറം അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രമേഷ് പിഷാരടിയാണ് വീഡിയോ പുറത്തുവിട്ടത്.

ജയറാം മൊട്ടയടിച്ചു

സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി ജയറാം മൊട്ടയടിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പാര്‍വ്വതിയായിരുന്നു വീഡിയോ പകര്‍ത്തിയത്.

ഇതുവരെ കാണാത്ത ലുക്കില്‍

ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് ജയറാം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മൊട്ടത്തലയനും കുടവയറനുമായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

ലുക്കില്‍ മാത്രമല്ല കഥാപാത്രത്തിലും

ലുക്കില്‍ മാത്രമല്ല കഥാപാത്രത്തിലും ആ സവിശേഷതയുണ്ടെന്ന് താരം പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

പ്രധാനപ്പെട്ട പ്രത്യേകത

ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ക്കെല്ലാം പേരും ജാതിയും മറ്റടയാളങ്ങളുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ ഈ സിനിമയില്‍ അത്തരത്തിലുള്ള കാര്യങ്ങളൊന്നുമില്ല. അയാള്‍ എവിടെ നിന്ന് വന്നുവെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും താരം പറയുന്നു.

പുതിയ രൂപത്തില്‍ വീട്ടിലെത്തിയപ്പോള്‍

മൊട്ടയടിച്ച് പുതിയ രൂപത്തില്‍ വീട്ടിലെത്തിയപ്പോള്‍ മകള്‍ മാളവികയ്ക്ക് തന്നെ മനസ്സിലായിരുന്നില്ലെന്ന് താരം പറയുന്നു. വല്ല കഥകളിക്കാരും വീട്ടിലെത്തിയതാണെന്നാണ് അവള്‍ കരുതിയത്.

പാര്‍വതിക്ക് നേരത്തെ അറിയാമായിരുന്നു

പുതിയ സിനിമയ്ക്ക് വേണ്ടി മൊട്ടയടിക്കുന്നുവെന്ന കാര്യത്തെക്കുറിച്ച് അശ്വതിക്ക് നേരത്തെ അറിയാമായിരുന്നു. പാര്‍വ്വതി പകര്‍ത്തിയ വീഡിയോയാണ് രമേഷ് പിഷാരടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കാളിദാസന്റെ പ്രതികരണം

കണ്ണന് കഥാപാത്രത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാല്‍ കണ്ണനും അശ്വതിക്കും പുതിയ രൂപം ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

English summary
Jayaram is talking about his new look.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X