»   »  ജയറാമേട്ടൻ ആകെ ഞെട്ടിച്ചു, പഞ്ചവർണ്ണ തത്ത പൊളിക്കും! കാര്യം എന്താണെന്ന് അറിയാമോ?

ജയറാമേട്ടൻ ആകെ ഞെട്ടിച്ചു, പഞ്ചവർണ്ണ തത്ത പൊളിക്കും! കാര്യം എന്താണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് പഞ്ചവർണ്ണ തത്ത. പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.സ്വാഭാവിക ഹാസ്യത്തിലൂടെ പ്രേക്ഷകരെ കുടുകുടു ചിരിപ്പിക്കുന്ന താരമാണ് പിഷാരടി. അദ്ദേഹത്തിന്റെ സിനിമയും അത്തരത്തിലുള്ളതായിരിക്കുമെന്നാണ് പ്രേക്ഷകരരുടെ പ്രതീക്ഷ.

pachavarnnna thatta

കിങ്ഖാൻ സൈക്കിൾ റിക്ഷയിൽ! കൂടെ കത്രീനയും അനുഷ്കയും! എന്താ സംഭവം? ആരാധകർ ഞെട്ടി, ചിത്രം കാണാം!


ഒരു പിഷാര‍ടി ചിത്രത്തിൽ നിന്നുപരി വേറെ ഒരുപാട് പ്രത്യേകതകളുടെ പഞ്ചവർണ്ണതത്തയ്ക്കുണ്ട്. അതിൽ ഏറ്റവും പ്രധാനം താരങ്ങളുടെ രൂപമാറ്റം തന്നെയാണ്. ചിത്രത്തിൽ ജയറാമും ചക്കോച്ചനും വ്യത്യസ്തമായ വേഷത്തിലും രൂപത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് ജനങ്ങളിൽ അതിശയം ജനിപ്പിച്ചിട്ടുണ്ട്


ജയറാം ഞെട്ടിച്ചു

നാടൻ വേഷങ്ങളും അല്ലാത്ത വേഷങ്ങളും ഒരുപോലെ ചേരുന്ന ഒരു താരമാണ് ജയറാം. അതുപോലെതന്നെ തന്നിൽ എത്തുന്ന ഏതു കഥാപാത്രവും അതിന്റേതായ തന്മയത്തോടു കൂടി താരം ചെയ്യും. പഞ്ചവർണ്ണ തത്തയിൽ വളരെ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിലുള്ള ഭാവ പകർച്ച് ഇതിനു മുൻപ് കണ്ടിട്ടില്ല.
ചക്കോച്ചന്റെ കലക്കൻ ലുക്ക്

ഒരു ഇടവേളയ്ക്ക് ശേഷം സൂപ്പർ ലുക്കിൽ ചാക്കോച്ചൻ പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ചാക്കോച്ചൻ മറ്റൊരു ഗെറ്റപ്പിലായിരുന്നു സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ പഞ്ചവർണ്ണ തത്തയിൽ പഴയ ചോക്ലേറ്റ് ചാക്കോച്ചനായി മാറിയിട്ടുണ്ട്.
ചിത്രത്തിന്റെ പേര്

താരങ്ങളെപ്പോലെ തന്നെയാണ് ചിത്രത്തിന്റെ പേരും. വളരെ ആകാംക്ഷ ജനിപ്പിക്കുന്നതും വ്യത്യസ്തമായ പേരുമാണ്. അതിന്റെ സസ്പെൻസ് എന്താണെന്നു ചിത്രം കണ്ടാൽ മാത്രമേ മനസിലാവുകയുള്ളു.ചിരിച്ചു മരിക്കും

പിഷരാടിയെപ്പോലെ തന്നെ ചിത്രത്തിലെ ബാക്കി താരങ്ങളും സ്വാഭാവിക നർമ്മത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്തവരാണ്. അനുശ്രീയാണ് ചിത്രത്തിലെ നായിക, ധർമ്മജൻ, സലീം കുമാർ, എന്നിവരും പ്രധാന പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. സപ്തതരംഗ് ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പഞ്ചവർണ്ണ തത്തയിൽ പിഷാരടിയും ഹരി പി നായരും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


English summary
Jayaram & Kunchacko Boban In Panchavarnathatha: A Glance At Their Looks From The Movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam