twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്രയും ഗ്ലാമറസ് ആകുന്നത് എന്തിനാണ്, വിമർശനങ്ങളെ കുറിച്ച് ജയറാമിന്റെ ഓൺസ്ക്രീൻ മകൾ

    |

    മലയാളത്തിൽ നിന്ന് അന്യഭാഷ ചിത്രങ്ങളിലേയ്ക്ക് ചേക്കേറിയ താരമാണ് അനു ഇമ്മാനുവേൽ. കമൽ സംവിധാനം ചെയ്ത സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാല താരമായി വെള്ളിത്തിരയിൽ എത്തിയ താരം ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നായികയാണ്. 2016 ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് അനു നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലൂടെ അനുവിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.

    നിവിൻ പോളിയുടെ നായികയായിട്ടാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് അല്ലു അർജുൻ, നാഗ ചൈതന്യ, പവൻ കല്യാൺ തുടങ്ങിയവരുടെ നായികയായി തെലുങ്കിൽ തിളങ്ങുകയായിരുന്നു നടി. സിനിമകേളങ്ങളിൽ മാത്രമല്ല ഫാഷൻ കോളങ്ങളിലും അനു ഇമ്മാനുവേൽ ചർച്ച വിഷയമാണ്. താരത്തിന്റെ ഗ്ലാമർ ലുക്ക് പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിത ജീവിതം മാറിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം.കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

    മലയാളത്തിൽ നിന്ന്

    മലയാളത്തിലൂടെയാണ് അനുവിന്റെ വരവ് എങ്കിലും തെലുങ്ക് , തമിഴ് സിനിമകളാണ് താരത്തെ പ്രശസ്തയാക്കിയത്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഓഫർ വന്നതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ... ആക്ഷൻ ഹീറോ ബിജു കഴിഞ്ഞ് യുഎസിലേയ്ക്ക് മടങ്ങി. ആ സമയത്ത് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഓഫർ വന്നു നാനിയുടെ സിനിമയുടെ ഓഡീഷന് സ്കൈപ്പിലൂടെ പങ്കെടുത്തു. എന്നാൽ അപ്രതീക്ഷിതമായി ചിത്രത്തിൽ നിന്ന് തനിക്ക് വിളി വരുകയായിരുന്നു. അതാണ് എന്റെ ആദ്യത്തെ തെലുങ്ക് സിനിമ മജ്നു.

     അന്ന്  പോയതിൽ പിന്നെ  മടങ്ങി  പോയിട്ടില്ല

    അന്ന് ഹൈദരാബാദിൽലേയ്ക്ക് വരാൻ അവർ ടിക്കറ്റ് അയച്ചു തന്നു. ഹൈദരാബാദിൽ വരുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. പിന്നീട് മടങ്ങി പോയിട്ടില്ല. തെലുങ്കിൽ ഏഴ് സിനിമകൾ അഭിനയിച്ചു. ​​​അ​​​ല്ലു​​​ ​​​അ​​​ർ​​​ജു​​​ന്റെ​​​യും​​​ ​​​നാ​​​ഗ​​​ ​​​ചൈ​​​ത​​​ന്യ​​​യു​​​ടെ​​​യും​​​ ​​​പ​​​വ​​​ൻ​​​ ​​​ക​​​ല്യാ​​​ണി​​​ന്റെ​​​യും​​​ ​​​നാ​​​നി​​​യു​​​ടെ​​​യും​​​ ​​​ഗോ​​​പി​​​ച​​​ന്ദി​​​ന്റെ​​​യും​​​ ​​​നാ​​​യി​​​ക​​​യാ​​​യി- അനു അഭിമുഖത്തിൽ പറയുന്നു.

     മലയാളത്തിലേയ്ക്ക് വരാത്തത്

    മലയാളം സിനിമ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. അസിൻ മലയാളത്തിൽ ഒരു സിനിമയിലാണ് അഭിനയിച്ചത്. നയൻതാര വല്ലപ്പോഴുമാണ് മലയാളത്തിൽ അഭിനയിക്കുന്നത്. അങ്ങനെ സംഭവിക്കുന്നതിൽ അവർക്ക് അവരുടേതാ കാരണമുണ്ടാകും. നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തന്നെ തേടി വരുന്നില്ല. എന്നാൽ നേരത്തെ മലയാളത്തിൽ നിന്ന് രണ്ട് മൂന്ന് ചിത്രങ്ങൾ വന്നിരുന്നു. ആ സമയത്ത് ഞാൻ ഹൈദരാബാദിലും ചെന്നൈയിലും തമിഴ്, തെലുങ്ക് സിനിമയുടെ തിരക്കിലായിരുന്നു. ഡേറ്റ് നൽകാൻ കഴിയാത്ത സാഹചര്യമായതിനാൽ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ ലഭിച്ചാൽ ഇനിയും അഭിനയിക്കും.

      ഗ്ലമാറസ് ഗെറ്റപ്പ്

    ഗ്ലാമറസായി എത്തുന്നതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടിവരുന്ന താരം കൂടിയാണ് അനു. സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനങ്ങളെ കുറിച്ച് നടി പറയുന്നത് ഇങ്ങനെയാണ്. മറ്റു താരങ്ങളെ പോലെ താൻ സോഷ്യൽ മീഡിയയിൽ സജീവമല്ല. ദിവസവും പോസ്റ്റ് ചെയ്യാറില്ല. അതിനാൽ തന്നെ ഫോളോവേഴ്സിന് എന്നെ മിസ് ചെയ്യാറുമില്ല. കൂടാതെ സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്ന കമന്റുകളൊന്നും അധികം ശ്രദ്ധിക്കാറില്ല. ഗ്ലാമസായി വന്നാൽ കുറ്റമാണ്. എ​​​ന്തി​​​നാ​​​ണ് ​​​ഇ​​​ത്ര​​​ ​​​ഗ്ളാ​​​മ​​​റ​​​സ് ​​​എ​​​ന്നു​​​ ​​​കേ​​​ൾ​​​ക്കേ​​​ണ്ടി​​​ ​​​വ​​​രും. വിമർശനങ്ങളെ ഗൗരവമായി കണ്ടാലും കുറ്റമാണെന്ന് അഭിമുഖത്തിൽ അനു പറയുന്നു.

    Read more about: anu emmanuel
    English summary
    Jayaram Onscreen Daughter Anu Emmanuel About Her Makeover
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X