twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാളിദാസിനൊപ്പം അഭിനയിക്കാമെന്ന് ജയറാം! പക്ഷേ, സംവിധായകന്‍ ഇദ്ദേഹമായിരിക്കണമെന്നും താരം!

    |

    കുടുംബ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അദ്ദേഹത്തിനോടൊപ്പം ശ്രീനിവാസനും മോഹന്‍ലാലുമൊക്കെ എത്തിയപ്പോള്‍ തിയേറ്ററും ബോക്‌സോഫീസും അവര്‍ക്കൊപ്പമായിരുന്നു. ഈ കുട്ടുകെട്ട് വീണ്ടും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒരുമിച്ചെത്തിയ സിനിമകളില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് പൊന്മുട്ടയിടുന്ന താറാവ്. ഇന്നും ഈ സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകര്‍. തനിക്കും പാര്‍വതിക്കും ഒട്ടേറെ വിജയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹമെന്നും ജയറാം പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    ജയറാമും പാര്‍വതിയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി നിറഞ്ഞുനിന്നൊരു സയമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വിവാഹത്തോടെ സിനിമയോട് ബൈ പറയുന്ന അഭിനേത്രിമാരുടെ പതിവ് ശൈലി തന്നെയായിരുന്നു പാര്‍വതി പിന്തുടര്‍ന്നത്. മകനും സിനിമയില്‍ സജീവമാവാന്‍ തീരുമാനിച്ചപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു അവര്‍ നല്‍കിയത്. പൂമരത്തിലൂടെയായിരുന്നു കാളിദാസ് ജയറാം നായകനായി തുടക്കം കുറിച്ചത്. നിരവധി സിനിമകളായിരുന്നു പിന്നീടങ്ങോട്ട് ഈ താരപുത്രനെ തേടിയെത്തിയത്. മകന് പിന്നാലെ മകളും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. കാളിദാസിനൊപ്പമുള്ള സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയറാം കൃത്യമായ മറുപടി നല്‍കിയിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

     കാളിദാസിനൊപ്പമുള്ള വരവ്

    കാളിദാസിനൊപ്പമുള്ള വരവ്

    പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികകളിലൊന്നായിരുന്നു ജയറാമും പാര്‍വതിയും. ഒരുകാലത്ത് സജീവമായിരുന്ന ഇരുവരും ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ചും അതിനിടയിലെ പ്രതിബന്ധങ്ങളെക്കുറിച്ചും അവയെ തരണം ചെയ്തിനെക്കുറിച്ചുമൊക്കെ ഇരുവരും തുറന്നുപറഞ്ഞിരുന്നു. വിവാഹ ശേഷം മികച്ച അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും പാര്‍വതി തിരിച്ചെത്തിയിരുന്നില്ല. ജയറാമിന് പിന്നാലെ കാളിദാസും നായകനായി അരങ്ങേറിയപ്പോള്‍ ഇരുവരും ഒരുമിച്ചെത്തുന്ന സിനിമ എന്ന് സംഭവിക്കുമെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. തങ്ങള്‍ ഇരുവരും ഒരുമിച്ചെത്താന്‍ തയ്യാറാണെന്നും അങ്ങനെ സംഭവിക്കണമെങ്കില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരിക്കണമെന്നും അദ്ദേഹം വിളിച്ചാല്‍ തിരിച്ചെത്തുമെന്നുമായിരുന്നു ജയറാം പറഞ്ഞത്. തങ്ങളെ ആദ്യമായി ഒരുമിപ്പിച്ചത് അദ്ദേഹമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

     മമ്മൂട്ടിയുടെ ചോദ്യം

    മമ്മൂട്ടിയുടെ ചോദ്യം

    ഗ്രാന്റ് ഫാദറുമായി ജയറാം എത്തുന്നുണ്ടെന്ന വാര്‍ത്തയെത്തിയത് അടുത്തിടെയായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ മമ്മൂക്ക ചോദിച്ചിരുന്നു. ആരാണ് ഗ്രാന്റ് ഫാദറെന്ന് അദ്ദേഹം ചോദിച്ചിരുന്നു. കഥ പറയാനും പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ നീ ചെയ്താല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലാലേട്ടനും ഫോണിലൂടെ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ആദ്യ സിനിമയുമായി അനീഷ് അന്‍വര്‍ തന്റെടുത്തേക്കായിരുന്നു എത്തിയത്. സക്കറിയായുടെ ഗര്‍ഭിണികള്‍, എന്നാല്‍ അന്ന് തനിക്കത് ചെയ്യാനായില്ലെന്നും താരം പറയുന്നു. ആ സിനിമ അര്‍ഹിക്കുന്ന പേര് തന്നെയാണ് ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍. ഗ്രേറ്റ് വരാന്‍ കാരണം ഈ പേര് നേരത്തെ സെറ്റ് ചെയ്തുവെച്ചിട്ടുണ്ടായിരുന്നുവെന്നും അവരോട് ചോദിച്ചപ്പോള്‍ സമ്മതിച്ചില്ലെന്നും താരം പറയുന്നു.

     സന്ദേശത്തെക്കുറിച്ച്

    സന്ദേശത്തെക്കുറിച്ച്

    ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്റെ കൂടി കഴിവാണത്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞുവെന്നുള്ളതാണ് തന്റെ വലിയ ഭാഗ്യം. സന്ദേശം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. സത്യന്‍ അന്തിക്കാടിന്റെ കൂടെ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നതിന്റെ സന്തോഷവും തനിക്കുണ്ടെന്നും താരം പറയുന്നു.

    പത്മരാജന്റെ അസാന്നിധ്യം

    പത്മരാജന്റെ അസാന്നിധ്യം

    പത്മരാജന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ പുതുമുഖമാണ് ജയറാം. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. നല്ല ഗുരുക്കന്‍മാരെ കിട്ടുകയെന്ന ഭാഗ്യം തനിക്ക് ലഭിച്ചിരുന്നു. എന്ത് കാര്യവും അദ്ദേഹത്തോട് തുറന്നുപറയാന്‍ കഴിയുമായിരുന്നു. അത്രയും അടുപ്പമാണ്. ചേച്ചിയുമായും മക്കളുമായൊക്കെ അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ശരിക്കും വലിയൊരു നഷ്ടമായിരുന്നുവെന്നും ജയറാം പറയുന്നു.

    അവരെക്കുറിച്ചും  ചിന്തിക്കാറുണ്ട്

    അവരെക്കുറിച്ചും ചിന്തിക്കാറുണ്ട്

    ഒടുവിലും ശങ്കരാടിയുമൊന്നുമില്ലാത്തത് ശരിക്കും നഷ്ടമാണ്. എവിടേയും പ്ലേസ് ചെയ്യാന്‍ പറ്റാവുന്ന ആള്‍ക്കാരാണ്. തന്റെ അച്ഛനായും സുഹൃത്തായും ഭാര്യയുടെ അച്ഛനായുമൊക്കെ ഒടുവില്‍ അഭിനയിച്ചിട്ടുണ്ട്. അവരുടെയൊക്കെ കൂടെ എന്‍ജോയ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ജീവിതത്തിലെ തന്നെ വലിയൊരു ഭാഗ്യമാണ് അത്. പല സിനിമകളെക്കുറിച്ച് ചിന്തിക്കുമ്പോഴും അവരെ ഓര്‍ക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

    വിജയ് സേതുപതിക്കൊപ്പമുള്ള സിനിമ

    വിജയ് സേതുപതിക്കൊപ്പമുള്ള സിനിമ

    കമല്‍ഹാസനുമായും വിജയ് സേതുപതിയുമായൊക്കെ നല്ല അടുപ്പമുണ്ട്. അതാണ് താന്‍ വിളിച്ചാല്‍ അവരൊക്കെ വരുന്നതും. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തെ ലഭിച്ചിരുന്നുവെങ്കില്‍ നല്ലതായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ താന്‍ പറയാമെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് മാര്‍ക്കോണി മത്തായിലേക്ക് വിജയ് സേതുപതി എത്തിയത്. ഫോണിലൂടെയായിരുന്നു കഥ പറഞ്ഞത്. അതേക്കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു. മലയാളം പഠിച്ചാണ് അദ്ദേഹം എത്തിയത്. ബ്രില്യന്റ് ആക്ടറാണ് അദ്ദേഹം.

    Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

    English summary
    Jayaram ready to act with Kalidas, but its not easy, why
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X