»   » മമ്മൂട്ടിയുടെ നിര്‍ബന്ധം, മണിരത്‌നം ജയറാമിന് അവസരം നല്‍കി!!! പിന്നെ സംഭവിച്ചത്???

മമ്മൂട്ടിയുടെ നിര്‍ബന്ധം, മണിരത്‌നം ജയറാമിന് അവസരം നല്‍കി!!! പിന്നെ സംഭവിച്ചത്???

Posted By: Karthi
Subscribe to Filmibeat Malayalam

കേരളത്തിലേപ്പോലെ തന്നെ ധാരാളം ആരാധകര്‍ ജയറാമിന് തമിഴിലും ഉണ്ട്. ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ ജയറാം തമിഴില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. വില്ലനായും സഹതാരമായും തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ നല്ലൊരു സ്ഥാനം ജയറാം നിലനിര്‍ത്തുന്നുണ്ട്.

അണിവയറിന്റെ സൗന്ദര്യത്തില്‍ ആരാധകരെ നേടിയ നായിക!!! തമന്നയുടെ നേവല്‍ ഷോ!!!

പ്രഭാസിന് പ്രേമം അസ്ഥിക്ക് പിടിച്ചു??? പുതിയ ചിത്രത്തില്‍ ബോളിവുഡ് നായിക വേണ്ട അനുഷ്‌ക മതി!!!

മലയാളത്തിലെന്ന പോലെ മികച്ച ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം ജയറാമിനെ തേടിയെത്തിയിട്ടും അത് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ആ ചിത്രങ്ങളൊക്കെ പിന്നീട് തമിഴിലെ വന്‍ വിജയങ്ങളായി ചരിത്രത്തില്‍ ഇടം നേടി. 

മിഷേലിന്റെ മരണത്തിനു കാരണം...ആ രഹസ്യം പുറത്ത്!! ക്രൈംബ്രാഞ്ച് എല്ലാമറിഞ്ഞു!!

മമ്മൂട്ടിയും രജനികാന്തും ഒന്നിച്ച ദളപതി തമിഴ് സിനിമ ചരിത്രത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. മണിരത്‌ന സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ ഒരു വേഷത്തിലേക്ക് ജയറാമാനെ പരിഗണിച്ചിരുന്നു.

തമിഴില്‍ നിരവധി സംവിധായകര്‍ക്കും കമലഹാസനുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്കും ഒപ്പം ജയറാം അഭിനയിച്ചിട്ടുണ്ടെങ്കിലും മണിരത്‌നം ചിത്രത്തിലോ രജനികാന്തിനൊപ്പമോ അഭിനയിക്കാന്‍ ജയറാമിന് സാധിച്ചിട്ടില്ല.

മണിരത്‌നം രജിനികാന്ത് എന്നിവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ദളപതിയില്‍ ജയറാമിനെ തേടിയെത്തിയത്. എന്നാല്‍ മറ്റ് ചിത്രങ്ങളിലെ തിരക്ക് കാരണം ജയറാം ദളപതിയിലെ അവസരം നിഷേധിച്ചു.

ദളപതിയില്‍ രജനികാന്തിനൊപ്പം പ്രധാന വേഷത്തിലെത്തിയ മമ്മൂട്ടിയുടെ നിര്‍ബന്ധ പ്രകാരമായിരുന്നു ജയറാമിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ദളപതി തെന്നിന്ത്യയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയപ്പോള്‍ ജയറാമിന് വന്‍ നഷ്ടമായി.

ജയറാമിന് പകരം ആ കഥാപാത്രത്തെ അവതരിപ്പിച്ചത് അരവിന്ദ് സ്വാമിയായിരുന്നു. അരവിന്ദ് സ്വാമിയുടെ കരിയറിലെ ആദ്യ ചിത്രമായിരുന്നു ദളപതി. ജയറാം നഷ്ടപ്പെടുത്തിയ അവസരം അരവിന്ദ് സ്വാമിയുടെ തലവര മാറ്റുകയായിരുന്നു.

ദളപതിക്ക് ശേഷം മണിരത്‌നം സംവധാനം ചെയ്ത അടുത്ത ചിത്രത്തില്‍ അരവിന്ദ് സ്വാമിയായിരുന്നു നായകന്‍. അരവിന്ദ് സ്വാമിയുടെ കരിയറിലെ വഴിത്തിരിവായി മാറിയ റോജ തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലും ഇടം നേടി. തുടര്‍ന്ന് ബോംബെയിലും അദ്ദേഹം നായകനായി.

ദളപതി ജയറാമിന്റെ കരിയറിലെ ആദ്യത്തേയോ അവസാനത്തേയോ സംഭവമല്ല. ഇതിന് മുമ്പും ശേഷവും പല മികച്ച അവസരങ്ങളും പല കാരണങ്ങളാല്‍ നഷ്ടപ്പെട്ടിരുന്നു. ഇവയില്‍ മനപ്പൂര്‍വം ജയറാം ഒഴിവാക്കിയ ചിത്രങ്ങളും ഉണ്ടായിരുന്നു.

ജയറാമിന് കഥ സെലക്ട് ചെയ്യാന്‍ അറിയില്ലെന്ന് ജയറാമിനെ വച്ച് ഏറ്റവും അധികം ഹിറ്റുകളൊരുക്കിയ സംവിധായകനായ രാജസേനന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജയറാം നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും.

English summary
Jayaram was roped for the movie Thalapathi with Mammootty and Rajanikanth. He was roped because of Mammootty's request. But Jayaram reject it because of his busy schedule.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam