For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചക്കിക്കും കണ്ണനും പാര്‍വതിക്കും ഹരമാണ്, യാത്രകളില്‍ ഏറെ പേടിയുള്ള കാര്യം പറഞ്ഞ് ജയറാം

  |

  കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായാണ് ജയറാമിനെ വിശേഷിപ്പിക്കാറുള്ളത്. പത്മരാജന്റെ അപരനിലൂടെയായിരുന്നും താരം ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കുള്ള വരവിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട് ജയറാം. നായകനായി തിളങ്ങി നില്‍ക്കവെയായിരുന്നു ജയറാം പാര്‍വതിയുമായി പ്രണയത്തിലായത്. എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും ഇരുവരും ജീവിതത്തില്‍ ഒരുമിക്കുകയായിരുന്നു.

  അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

  മാതൃക താരദമ്പതികളായാണ് ജയറാമിനേയും പാര്‍വതിയേയും വിശേഷിപ്പിക്കുന്നത്. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പിന്‍വാങ്ങുകയായിരുന്നു പാര്‍വതി. പൊതുപരിപാടികളിലും മറ്റുമൊക്കെയായി സജീവമാണ് താരം. മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് മകനും സിനിമയിലെത്തിയത്. ബാലതാരമായി തുടങ്ങി പിന്നീട് നായകനായി മാറുകയായിരുന്നു ജയറാം. കുടുംബസമേതമായുള്ള യാത്രയ്ക്കിടയിലെ രസകരമായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു താരം.

  യാത്രകള്‍

  യാത്രകള്‍

  യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ജയറാം. കുടുംബത്തിലെല്ലാവരും സമാന ചിന്താഗതിക്കാരാണ്. തിരക്കുകള്‍ക്കിടയിലും കുടുംബസമേതമായി യാത്രകള്‍ നടത്താറുണ്ട് ഇവര്‍. സോഷ്യല്‍ മീഡിയയിലൂടെ യാത്രാവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുമുണ്ട്. കാളിദാസും മാളവികയും പാര്‍വതിയുമൊരുമിച്ചുള്ള ചിത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ലോക് ഡൗണ്‍ സമയത്താണ് എല്ലാവരേയും ഒരുപാട് ദിവസം വീട്ടില്‍ ഒരുമിച്ച് കിട്ടിയതെന്ന് എല്ലാവരും പറഞ്ഞിരുന്നു.

  ഹരമാണ്

  ഹരമാണ്

  അമ്യുസ്മെൻറ് പാർക്കുകളിൽ പോകുമ്പോൾ പേടിപ്പെടുത്തുന്ന റൈഡുകളിൽ ഒന്നും ഞാൻ കയറില്ല. അശ്വതിക്കും കണ്ണനും ചക്കിക്കുമൊക്കെ അതൊരു ഹരമാണ്. ഒരിക്കൽ മൗറിഷ്യസിൽ പോയപ്പോൾ എന്നെ അവർ ഒരു അബദ്ധത്തിൽ കൊണ്ട് ചാടിച്ചേനേ. ഞാൻ അതിലെ അപകടം മണത്തു എങ്ങനെയോ രക്ഷപ്പെട്ടതാണെന്നായിരുന്നു ജയറാം പറഞ്ഞത്.

   എനിക്കും കൂടി

  എനിക്കും കൂടി

  ഒരു മലയുടെ മുകളിൽ നിന്ന് മറ്റൊരു മലയുടെ മുകളിലേക്ക് അന്തരീക്ഷത്തിൽക്കൂടി ചീറിപ്പായുന്ന റൈഡ്. എനിക്കും കൂടി ചേർത്താണ് അവർ അത് ബുക്ക് ചെയ്തത്. നമ്മുടെ ശരീരത്തിൻ്റെ അളവൊക്കെ എടുത്താണ് അതിൽ കയറ്റുന്നത്. വളരെ അപകടം പിടിച്ച സംഗതിയാണെന്ന് മനസ്സിലായതോടെ ഞാൻ അതിൽ നിന്ന് പിന്മാറി. ആ കഥ ഞാൻ സിദ്ധിഖിനോട് പറഞ്ഞപ്പോൾ ഞാൻ കൂടി അതിൽ പോയി എന്ന് വച്ച് കാച്ചി.

  കാളിദാസിന്റെ മാസ്മരിക അഭിനയത്തിന് കയ്യടിച്ച് സിനിമാ ലോകം | FilmiBeat Malayalam
  പൊടിപ്പും തൊങ്ങലും

  പൊടിപ്പും തൊങ്ങലും

  നമ്മൾ ഒരു കഥ പറയുമ്പോൾ കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് പറയുമ്പോഴെ അതിനൊരു ഭംഗിയുണ്ടാവുകയുള്ളൂ .അതുകൊണ്ടാണ് ഒരു സിംഹത്തെ കണ്ടാൽ പത്ത് സിംഹത്തെ കണ്ടു എന്ന രീതിയിൽ ഞാൻ ആ കഥ അവതരിപ്പിക്കുന്നത്, അത് കേൾക്കുന്നവർക്കും ഭയങ്കര ഇഷ്ടമാണ്. ജയറാമിന്‍റെ ഈ സ്വഭാവത്തെക്കുറിച്ച് പറഞ്ഞ് താരങ്ങളും സംവിധായകരും എത്താറുണ്ട്. രസകരമായ രീതിയിലാണ് താരം ഇത് അവതരിപ്പിക്കാറുള്ളത്.

  English summary
  Jayaram reveals about Malavika Jayaram and Kalidas Jayaram's riding interest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X