twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാം വാര്‍ത്താ അവതാരകനായപ്പോള്‍ മമ്മൂട്ടി പറഞ്ഞത്, മെഗാസ്റ്റാറിനെ കുറിച്ച് നടന്‍

    By Midhun Raj
    |

    മിമിക്രി വേദികളില്‍ നിന്നും സിനിമയില്‍ എത്തി മുന്‍നിര നായകനായി തിളങ്ങിയ താരമാണ് ജയറാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടന്‍ തിളങ്ങി. മിമിക്രി രംഗത്തുനിന്നുളള അനുഭവങ്ങള്‍ പിന്നീട് സിനിമയില്‍ നടനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കോമഡി രംഗങ്ങളെല്ലാം അനായാസമായിട്ടാണ് നടന്‍ സിനിമകള്‍ ചെയ്തിട്ടുളളത്. ഒരുകാലത്ത് ജയറാം സിനിമകള്‍ തുടര്‍ച്ചയായി വിജയിച്ച ഒരു സമയം ഉണ്ടായിരുന്നു. അങ്ങനെയാണ് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ നിരയിലേക്ക് നടനും ഉയര്‍ന്നത്.

    മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

    അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്താ അവതാരകനായി എത്തിയ താരമാണ് ജയറാം. ഓണം സമയത്ത് എഷ്യാനെറ്റ് ന്യൂസിലാണ് നടന്‍ വാര്‍ത്ത വായിച്ചത്. ഇതേകുറിച്ച് കഴിഞ്ഞ ദിവസം ഇതേ ചാനലില്‍ നടന്‍ സംസാരിച്ചിരുന്നു. വാര്‍ത്ത അവതാരകനായി സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ് ഇത്തവണ എത്തിയത്. തുടര്‍ന്നാണ് ജയറാമിനെ വിളിച്ച് വാര്‍ത്ത വായിച്ച അനുഭവം ചോദിച്ചത്.

    കുട്ടിക്കാലം മുതല്‍ ശബ്ദം വിറ്റ് ജീവിച്ചിട്ടുളള

    കുട്ടിക്കാലം മുതല്‍ ശബ്ദം വിറ്റ് ജീവിച്ചിട്ടുളള ഒരാളാണ് താന്‍ എന്ന് ജയറാം പറയുന്നു. ഞാന്‍ പെട്ടെന്ന് അതാണ് ഓര്‍ത്തുപോയത്. നേഴ്‌സറി സ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ട് പാട്ട് പാടിയും താരങ്ങളെ അനുകരിച്ചും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മിമിക്രി രംഗത്തെ അനുഭവം പില്‍ക്കാലത്ത് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. അന്ന് വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ എത് സ്‌റ്റൈലില്‍ പറയണമെന്നതില്‍ സംശയമുണ്ടായിരുന്നു.

    കാരണം വാര്‍ത്ത വായിക്കുന്നത് നമ്മള്‍ സാധാരണ

    കാരണം വാര്‍ത്ത വായിക്കുന്നത് നമ്മള്‍ സാധാരണ വര്‍ത്തമാനം പറയുന്നത് പോലെ പറഞ്ഞിട്ട് കാര്യമില്ല. അതിന് ഒരു ഒഴുക്ക് ഉണ്ടാവണം, പെട്ടെന്ന് ജനങ്ങളിലേക്ക് എത്തണം. അതിന് ക്ലാരിറ്റി ഉണ്ടാവണം. അതുകൊണ്ടാണ് ആ ഒരു സ്‌റ്റൈലില്‍ അന്ന് പറഞ്ഞത്, ജയറാം ഓര്‍ത്തെടുത്തു. ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു അത് എന്നും താരം പറയുന്നു.

    വാര്‍ത്ത വായിച്ചത് കണ്ട് മമ്മൂക്ക വിളിച്ച് പറഞ്ഞ

    വാര്‍ത്ത വായിച്ചത് കണ്ട് മമ്മൂക്ക വിളിച്ച് പറഞ്ഞ കാര്യവും ജയറാം പറഞ്ഞു. ഒരിക്കലും ജീവിതത്തില് നമ്മള് ഇത്രയും പെര്‍ഫെക്ട് ആവരുതെന്ന് എന്നാണ് മമ്മൂക്ക പറഞ്ഞത്. നിനക്ക് ഒരു തെറ്റ് എങ്കിലും മനപൂര്‍വ്വം വരുത്താമായിരുന്നു. അതെന്താ അതുപോലും നീ ചെയ്യാത്തത് എന്ന് മമ്മൂക്ക ചോദിച്ചു. അതാണ് വാര്‍ത്ത വായിച്ചതിന് എനിക്ക് കിട്ടിയ എറ്റവും വലിയ സമ്മാനം.

    വിനയന്‍ അങ്ങനെ ചെയ്തപ്പോള്‍ മണി തകര്‍ന്നുപോയി, പിന്നീട് നടന്‍ ചെയ്തത്, അനുഭവം പറഞ്ഞ് വിഎം വിനുവിനയന്‍ അങ്ങനെ ചെയ്തപ്പോള്‍ മണി തകര്‍ന്നുപോയി, പിന്നീട് നടന്‍ ചെയ്തത്, അനുഭവം പറഞ്ഞ് വിഎം വിനു

    അന്ന് വാര്‍ത്ത വായിക്കാന്‍ ഇരുന്ന സമയത്താണ്

    അന്ന് വാര്‍ത്ത വായിക്കാന്‍ ഇരുന്ന സമയത്താണ് പിജെ ജോസഫ് രാജിവെച്ച ന്യൂസ് വരുന്നതെന്നും ജയറാം പറഞ്ഞു. അന്ന് കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. ആ സമയത്ത് സത്യം പറഞ്ഞാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോവും. കേരള കോണ്‍ഗ്രസിന്‌റെ ചരിത്രം ഒകെ പേപ്പറില് എഴുതിതരുകയാണ്. ഭയങ്കരമായ ടെന്‍ഷന്‍ അന്നുണ്ടായിരുന്നു. എന്നാല്‍ അന്ന് വലിയ കുഴപ്പമില്ലാതെ അത് വായിച്ചു, ജയറാം പറഞ്ഞു.

    അനിയത്തിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി, മഹാലക്ഷ്മിക്കൊപ്പമുളള ചിത്രം വൈറല്‍, അല്‍പ്പം വൈകിപ്പോയെന്ന് താരപുത്രിഅനിയത്തിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി, മഹാലക്ഷ്മിക്കൊപ്പമുളള ചിത്രം വൈറല്‍, അല്‍പ്പം വൈകിപ്പോയെന്ന് താരപുത്രി

    അതേസമയം നിരവധി സ്‌റ്റേജ് ഷോകളിലും

    അതേസമയം നിരവധി സ്‌റ്റേജ് ഷോകളിലും അവതാരകനായി ജയറാം എത്തിയിട്ടുണ്ട്. ഫിലിം അവാര്‍ഡ്‌സിലും മറ്റുമാണ് ജയറാം അവതാരകന്‌റെ റോളിലും എത്തിയത്. വര്‍ഷങ്ങളോളം മിമിക്രി രംഗത്ത് പ്രവര്‍ത്തിച്ച ശേഷമാണ് ജയറാം സിനിമയില്‍ വരുന്നത്. പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ തുടക്കം. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായി ജയറാം മാറി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടന്‍ തിളങ്ങി.

    ചിത്രയ്ക്ക് മലയാളത്തില്‍ ഉണ്ടായ മോശപ്പെട്ട അനുഭവം, അന്ന് കൂടെ നിന്നത് മമ്മൂക്കയെന്ന് താരംചിത്രയ്ക്ക് മലയാളത്തില്‍ ഉണ്ടായ മോശപ്പെട്ട അനുഭവം, അന്ന് കൂടെ നിന്നത് മമ്മൂക്കയെന്ന് താരം

    Read more about: mammotty jayaram
    English summary
    jayaram reveals his news reading experience and mammootty's reaction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X