twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈകി വന്ന അംഗീകാരം! മികച്ച നടനുളള പുരസ്‌കാരം ജയസൂര്യയിലേക്ക് എത്തിയപ്പോള്‍! കാണൂ

    By Midhun Raj
    |

    Recommended Video

    ജയസൂര്യക്ക് അർഹിച്ച അംഗീകാരം | filmibeat Malayalam

    നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ജയസൂര്യ. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുത്തപ്പോള്‍ വൈകി ലഭിച്ച അംഗീകാരം കുടിയായി അത്. ഇതിനു മുന്‍പും സംസ്ഥാന പുരസ്‌കാര നിര്‍ണയത്തില്‍ താരത്തിന്റെ പേര് ഉള്‍പ്പെടാറുണ്ടായിരുന്നു.

    മികച്ച സംവിധായകനായി അഞ്ചാം തവണയും ശ്യാമപ്രസാദ്! മികച്ച ചിത്രമായി കാന്തന്‍മികച്ച സംവിധായകനായി അഞ്ചാം തവണയും ശ്യാമപ്രസാദ്! മികച്ച ചിത്രമായി കാന്തന്‍

    എന്നാല്‍ അധിക വര്‍ഷങ്ങളിലും അവസാന നിമിഷം നടന് പുരസ്‌കാരം ലഭിക്കാതെ പോവുകയാണ് ചെയ്തത്. മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കിരി, ബ്യൂട്ടിഫുള്‍,സു സു സുധീ വാത്മീകം പോലുളള സിനിമകള്‍ ഇതിനുദ്ദാഹരണമായിരുന്നു. ഇത്തവണ ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് ജയസൂര്യ്ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജയസൂര്യയുടെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് സിനിമകളായിരുന്നു ഞാന്‍ മേരിക്കുട്ടിയും ക്യാപ്റ്റനും.

    ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം

    ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം

    രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമയായിരുന്നു ഞാന്‍ മേരിക്കുട്ടി. ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രമാണ് മേരിക്കുട്ടിയെന്ന് സിനിമ കണ്ട പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. ഒരു ട്രാന്‍സ് പേഴ്‌സന്റെ സ്വകാര്യ ജീവിതവും പൊതു ജീവിതവും, കുടുംബത്തിലും സ്വകാര്യ ജീവിതത്തിലും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമായിരുന്നു ചിത്രം ചര്‍ച്ച ചെയ്തത്. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുകാട്ടി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്ന മനോഹരമായ സിനിമ അനുഭവമായിരുന്നു ഞാന്‍ മേരിക്കുട്ടി.

    അഭിനയ മികവ്

    അഭിനയ മികവ്

    വ്യത്യസ്തമാര്‍ന്നൊരു പ്രമേയവും ജയസൂര്യയുടെ പ്രകടനം കൊണ്ടുമായിരുന്നു സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നത്. അഭിനയസാധ്യതയുളള കഥാപാത്രങ്ങള്‍ കൂടുതല്‍ ചെയ്യാറുളള ജയസൂര്യയുടെ കരിയറിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയായിരുന്നു ചിത്രം. ചിത്രത്തില്‍ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രം തന്നെയായിരുന്നു ജയസൂര്യ അവതരിപ്പിച്ചിരുന്നത്. ഒരു ആണ്‍ പെണ്‍വേഷം ചെയ്യുമ്പോഴുളള കോമാളിത്തരങ്ങളൊന്നും ഇല്ലാതെ തന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ നടന് സാധിച്ചിരുന്നു.

    ക്യാപ്റ്റന്‍

    ക്യാപ്റ്റന്‍

    മേരിക്കുട്ടി പോലെ ജയസൂര്യയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ക്യാപ്റ്റന്‍. സിനിമയിലെ വിപി സത്യനായുളള ജയസൂര്യയുടെ പകര്‍ന്നാട്ടം ശ്രദ്ധേയമായി മാറിയിരുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത സിനിമയില്‍ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെ അതിഗംഭീരമായി തന്നെ അവതരിപ്പിക്കാന്‍ ജയസൂര്യക്ക് സാധിച്ചു. മലയാളത്തില്‍ ഇറങ്ങിയ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക്ക് ചിത്രം കൂടിയായിരുന്നു ക്യാപ്റ്റന്‍. മേരിക്കുട്ടി പോലെ തന്നെ ജയസൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി ക്യാപ്റ്റന്‍ മാറിയിരുന്നു.

    അര്‍ഹിച്ച പുരസ്‌കാരം

    അര്‍ഹിച്ച പുരസ്‌കാരം

    ക്യാപ്റ്റനിലെയും മേരിക്കുട്ടിയിലെയും അഭിനയത്തിന് ഇത്തവണ അര്‍ഹിച്ച പുരസ്‌കാരം തന്നെയാണ് ജയസൂര്യയെ തേടിയെത്തിയിരിക്കുന്നത്. സൗബിന്‍ ഷാഹിറിനൊപ്പം ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തപ്പോള്‍ അത് വൈകി കിട്ടിയ അംഗീകാരം കൂടിയായി മാറി. മുന്‍പ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ സുധി വാത്മീകം, ലുക്കാ ചുപ്പി തുടങ്ങിയ സിനിമകളിലൂടെ ജുറിയുടെ പ്രത്യേക പരാമര്‍ശം ജയസൂര്യയ്ക്ക് ലഭിച്ചിരുന്നു.

    സാഹോയുമായി ത്രില്ലടിപ്പിക്കാന്‍ പ്രഭാസ്! പുതിയ ടീസര്‍ തരംഗമാകുന്നു! വീഡിയോ വൈറല്‍! കാണൂസാഹോയുമായി ത്രില്ലടിപ്പിക്കാന്‍ പ്രഭാസ്! പുതിയ ടീസര്‍ തരംഗമാകുന്നു! വീഡിയോ വൈറല്‍! കാണൂ

    ജോജു ജോര്‍ജിനിത് ഇരട്ടിമധുരം! ജോസഫ് നല്‍കിയ സൗഭാഗ്യം! തമിഴിലേക്കെത്തുമ്പോള്‍ നായകനായെത്തുന്നത്? ജോജു ജോര്‍ജിനിത് ഇരട്ടിമധുരം! ജോസഫ് നല്‍കിയ സൗഭാഗ്യം! തമിഴിലേക്കെത്തുമ്പോള്‍ നായകനായെത്തുന്നത്?

    English summary
    jayasurya best actor State Film Awards 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X