»   » ജയസൂര്യയ്ക്ക് ശുക്രനുദിച്ച വര്‍ഷമാണ് 2017! ഷാജി പാപ്പനും, ജോയി ചേട്ടനും തകര്‍ത്ത റെക്കോര്‍ഡിങ്ങനെ...

ജയസൂര്യയ്ക്ക് ശുക്രനുദിച്ച വര്‍ഷമാണ് 2017! ഷാജി പാപ്പനും, ജോയി ചേട്ടനും തകര്‍ത്ത റെക്കോര്‍ഡിങ്ങനെ...

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയ്ക്ക് വിജയങ്ങളുടെ വര്‍ഷമായിരുന്നു കഴിഞ്ഞ് പോയത്. സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ ജനപ്രിയനായി മാറാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞിരുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷം തന്നെയായിരുന്നു 2017. മൂന്ന് സിനിമകളാണ് കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചിരുന്നതെങ്കില്‍ അതില്‍ രണ്ട് സിനിമകളും രണ്ടാം ഭാഗമായി നിര്‍മ്മിച്ചവയായിരുന്നു.

സ്വന്തം സിനിമ തിയറ്ററിലുള്ളപ്പോള്‍ മറ്റ് സിനിമയെ മനസ് തുറന്ന് അഭിനന്ദിച്ച മിഥുനെ കണ്ട് പഠിക്കണം!

ഫുക്രി, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2 മൂന്ന് സിനിമകളും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. സിനിമകള്‍ക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനൊപ്പം പുതിയൊരു വിതരണ കമ്പനി തുടങ്ങാനും താരത്തിന് കഴിഞ്ഞിരുന്നു. പരാജയമറിയാത്ത ജയസൂര്യയുടെ 2017 എങ്ങനെയാണെന്ന് വായിക്കാം.

ഫുക്രി

2017 ല്‍ ജയസൂര്യയുടെ ആദ്യ സിനിമയായിരുന്നു ഫുക്രി. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമ 2016 ല്‍ ക്രിസ്തുമസ് റിലീസിനെത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും അത് മാറ്റുകയായിരുന്നു. നല്ല തുടക്കം തന്നെയാണ് സിനിമയ്ക്ക് കിട്ടിയിരുന്നതെങ്കിലും പ്രേക്ഷക പ്രതികരണം മോശമായിരുന്നു. ബോക്‌സ് ഓഫീസില്‍ നല്ലൊരു കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

പുണ്യാളന്‍ പ്രൈവ്റ്റ് ലിമിറ്റഡ്

2013 ല്‍ ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെത്തിയ സിനിമയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ഹിറ്റായിരുന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടായിരുന്നു പുണ്യാളന്‍ പ്രൈവ്റ്റ് ലിമിറ്റഡ് നിര്‍മ്മിച്ചത്. ഈ വര്‍ഷം നവംബര്‍ 9 നായിരുന്നു സിനിമ തിയറ്ററുകളിലേക്കെത്തിയത്. 16 കോടിയ്ക്ക് മുകളിലായിരുന്നു ്. സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

ആട് 2

വലിയൊരു വെല്ലുവിളി ഏറ്റെടുത്ത് ജയസൂര്യയും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് തിയറ്ററുകളിലേക്കെത്തിച്ച സിനിമയായിരുന്നു ആട് 2. തിയറ്ററുകളില്‍ പരാജയമായിരുന്ന ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ആട് 2. ക്രിസ്തുമസ് റിലീസിനെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ നൂറ് ശതമാനം വിജയമായിരിക്കും. ഇതുവരെ കളക്ഷന്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഹൗസ് ഫുള്ളായിട്ടാണ് സിനിമ പ്രദര്‍ശനം തുടരുന്നത്.

വിതരണ കമ്പനി


കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശങ്കറിനൊപ്പം ചേര്‍ന്ന് ജയസൂര്യ പുതിയ വിതരണ കമ്പനി തുടങ്ങിയിരുന്നു. പുണ്യാളന്‍ സിനിമാസ് എന്നാണ് കമ്പനിയ്ക്ക് പേരിട്ടത്. ശേഷം ആദ്യമായി വിതരണം ചെയ്ത സിനിമ കൂട്ടുകെട്ടിലെത്തിയ പുണ്യാളന്‍ പ്രൈവ്റ്റ് ലിമിറ്റഡ് തന്നെയായിരുന്നു.

English summary
Jayasurya's 2017 Sets The Cash Registers Ringing With Back-to-back Hits!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X