twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ടൂളായി ഞാന്‍ വര്‍ത്തിച്ചുവെന്നേയുള്ളു! മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതിനെ കുറിച്ച് ജയസൂര്യ!

    |

    Recommended Video

    ജയസൂര്യയുടെ വാക്കുകളിലേക്ക് | filmibeat Malayalam

    നടന്‍ സൗബിന്‍ ഷാഹിറിനൊപ്പം 2018 ലെ മികച്ച നടനായി ജയസൂര്യയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി, പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ പ്രകടനമായിരുന്നു ജയസൂര്യയ്ക്ക് ഈ അംഗീകാരത്തിന് അര്‍ഹനാക്കിയത്. നേരത്തെ സാധ്യത പട്ടികയില്‍ ജയസൂര്യയുടെ പേര് വന്നപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു.ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റാനായിരുന്ന വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബയോപിക്കായിരുന്നു ക്യാപ്റ്റന്‍. പുരസ്‌കാരം ലഭിച്ചതിന് ശേഷം സിനിമയെ കുറിച്ചുള്ള ജയസൂര്യ പ്രതികരണം ഇങ്ങനെയാണ്.

     jayasurya

    ജയസൂര്യയുടെ വാക്കുകളിലേക്ക്..

    ആദ്യമായിട്ടാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. ഞാന്‍ മേരിക്കുട്ടിയ്ക്കും ക്യാപ്റ്റനും. രണ്ട് എക്‌സ്ട്രീം കഥാപാത്രങ്ങളാണ് രണ്ടിലും. പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ്. വിപി സത്യന്‍ ആരാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന് കിട്ടേണ്ട ഒരു ബഹുമതിയാണെന്ന് തോന്നുന്നു. വേണ്ടത്ര അംഗീകാരമോ ഒന്നും ആ സമയത്ത് കിട്ടിയിട്ടില്ല. വിപി സത്യനെന്നു പറയുന്ന വ്യക്തിയെ ഈ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ സാധിച്ചുവെന്നത് സന്തോഷം തരുന്ന കാര്യമാണ്.

    ഞാന്‍ മേരിക്കുട്ടിയില്‍ രഞ്ജിത്തിനൊപ്പം നിര്‍മാതാവ് കൂടിയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ സെക്‌സ് വര്‍ക്കേഴ്‌സ് ആയി ചിത്രീകരിച്ചിരുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു പ്രമേയത്തിലൂടെ അവതരിപ്പിച്ച് വ്യക്തമായ ഒരു ആഗ്രഹമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താമെന്ന ഒരു സന്ദേശം പകര്‍ന്ന ചിത്രമായിരുന്നു ഞാന്‍ മേരിക്കുട്ടി. ഏറെ പേര്‍ എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞെങ്കിലും പ്രതീക്ഷകളൊന്നും വെച്ച് പുലര്‍ത്തിയില്ല. ഞാനിന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു പ്രസന്‍സ് എന്നിലുണ്ടായിരുന്നു എന്ന് തന്നെയാണ് തോന്നുന്നത്. അതിനൊക്കെയുള്ള ഒരു ടൂളായി ഞാന്‍ വര്‍ത്തിച്ചുവെന്നേയുള്ളുവെന്നും ജയസൂര്യ പറയുന്നു.

    English summary
    Jayasurya's response after wining best actor of Kerala State Film Awards 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X