For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്നെ കെട്ടുന്നവള് എന്തായാലും പെടും മോനേ!! 15വർഷങ്ങൾക്ക് മുൻപ് ജയസൂര്യയോട് സരിത പറഞ്ഞത്..

  |

  ജൂനിയർ ആർടിസ്റ്റായി മലയാള സിനിമയിൽ എത്തി പിന്നീട് സിനിമ മേഖലയിൽല തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ജയസൂര്യ. ചെറിയ കുട്ടികൾ മുതൽ പ്രായം ചെന്നവർക്കുവരെ ജയസൂര്യ സ്വന്തം ജയേട്ടനാണ്. താരവും അങ്ങനെ തന്നെയാണ്. താര ജാഡകളില്ലാത്ത സാധരണക്കാരൻ എന്നാണ് ജയസൂര്യയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

  സെറ്റിൽ നിന്ന് ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്!! അതെല്ലാം അതിജീവിച്ചു... മീടൂ ക്യാംപെയ്നെ കുറിച്ച് ഷക്കീലയുടെ വ്യത്യസ്ത പ്രതികരണം, കാണൂ

  തന്റെ ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി ജയസൂര്യ പങ്കുവെയ്ക്കാറുണ്ട്. സിനിമ വിശേഷമായാലും കുടുംബ വിശേഷമായാലും താരം കൃത്യമായി തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാര്യയ്ക്ക് വിവാഹ ആശംസകൾ നേർന്നുളള താരത്തിന്ഡരെ ഹൃദയസ്പർശിയായ കുറിപ്പാണ്. ഭാര്യ സരിതയോടൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

  സന്തോഷവും അഭിമാനവും!! പത്മ പുരസ്കാരം ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് ലാലേട്ടൻ, കാണൂ

   15 വർഷം മുൻപത്തെ ആ ഡയലോഗ്

  15 വർഷം മുൻപത്തെ ആ ഡയലോഗ്

  രണ്ട് എന്ന ഒന്ന് എന്ന് തലക്കെട്ടായി പറഞ്ഞു കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.നമ്മുടെ കല്ല്യാണത്തിനും മുൻപ്, നമ്മുടെ പ്രണയത്തിനും മുൻപ് നീ എന്നോട് പറഞ്ഞ ഡയലോഗുണ്ട്. "നിന്നെ കെട്ടുന്നവള് എന്തായാലും പെടും മോനേ... " എന്ന്.ആ പറഞ്ഞ നീ പെട്ടിട്ട് ഇന്നേക്ക് 15 വർഷം.ആ ഇടപെടലില് നമുക്കിപ്പോ രണ്ട് മക്കളും. എനിക്ക് തോന്നീട്ടുള്ളത് കല്ല്യാണ സമയത്ത് നമ്മൾ ചിലപ്പോൾ മാനസികമായി ഒരേ തലത്തിൽ ആയിരിക്കും എന്നാൽ കുറച്ച് നാൾ കഴിയുമ്പോൾ ഇതിൽ ഏതെങ്കിലും ഒരു വ്യക്തി മാനസികമായി വളരും മറ്റേയാൾ അവിടെ തന്നെ നിൽക്കും, അപ്പോഴാണ് എന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല എന്നൊക്കെ പറയുന്നത്. എന്തായാലും നീ വളർന്നതോടൊപ്പം എന്നെയും ഒപ്പം വളർത്തിയതിന് നിനക്ക് നന്ദി.

  നിനക്ക് അന്ന് തന്ന വാക്ക്

  നിനക്ക് അന്ന് തന്ന വാക്ക്

  പണ്ട് ഒന്നുമില്ലാതിരുന്ന സമയത്ത് ഞാൻ നിനക്ക് തന്ന ഒരു വാക്കുണ്ട് "നിന്റെ മുഖത്തെ ആ ചിരി ഞാൻ ഒരിക്കലും മായ്ക്കില്ല എന്ന് " ആ വാക്ക് തന്നെ എനിക്ക് ഇന്നും തരാനുള്ളൂ...ഒരു പുരുഷനെ സൃഷ്ടിക്കുന്നതും, പൂർണ്ണതയിലേക്ക് എത്തിക്കുന്നതും ഒരു സ്ത്രീയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു, അതുപോലെ തന്നെ തിരിച്ചും.

   അവസാനം കോമഡി

  അവസാനം കോമഡി

  ഈ പരസ്പര ബഹുമാനമാണ് ഏത് ഒരു ബന്ധവും ശക്തമാക്കുന്നത്. നീ ഇന്നും ഭാര്യ മാത്രമാകാതെ എന്റെ ഫ്രണ്ടായും പ്രണയിനിയായും, എന്നിൽ ചേർന്ന് നിൽക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഒരു ആത്മാവിന് രണ്ട് ശരീരങ്ങളിൽ ജീവിക്കാൻ കഴിയുമെന്ന്. ഇനിയുള്ള ജന്മ ജന്മാന്തരങ്ങളിലും ഒരുമിച്ച് തന്നെയുണ്ടാവട്ടെ... എന്ന പ്രാർത്ഥനയോടെ
  നിന്റെ..... ഞാൻ. ഇനിയും ഭാര്യമാരേ കുറിച്ച് ഇതുപോലെ എന്ത് നുണയും പറയാൻ ഞങ്ങൾ ഭർത്താക്കൻമാർ ഒരിക്കലും ഒരു മടിയും കാണിക്കാറില്ല.....
  ശരിയല്ലേ...മിസ്റ്റർ പെരേരാ എന്ന് തമശ രൂപേണേയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  ജയസൂര്യയുടേയും സരിതയുടേയും പ്രണയം

  ജയസൂര്യയുടേയും സരിതയുടേയും പ്രണയം

  ജയസൂര്യയും സരിതയും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. പിന്നീട് ഇവരുടെ സൗഹൃദം പ്രണയത്തിലേയ്ക്ക് മാറുകയായിരുന്നത്രേ. എന്നാൽ ഇതിൽ ഏറ്റും രസകരം തങ്ങളുടെ പ്രണയം ഇവർ പരസ്പരം തുറന്ന് പറഞ്ഞിട്ടില്ല എന്നതാണ്. ഒരിക്കല്‍ ഇവള്‍ ബാംഗ്ലൂരില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ സമയത്ത് ഞങ്ങള്‍ കൂടുതല്‍ അടുത്തു. തിരിച്ചു പോകുന്ന സമയത്ത് വിളിച്ച് ജയാ ഞാന്‍ പോകുകയാണെന്നു പറഞ്ഞപ്പോള്‍ ഒരു തേങ്ങല്‍ എനിക്ക് ഫീല്‍ ചെയ്തു. ഒരു വിങ്ങല്‍. നീ കരയുകയാണോയെന്ന് ചോദിച്ചപ്പോള്‍ ഏയ് അങ്ങിനെയൊന്നുമില്ലാന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. അതോടെയാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയമാണെന്ന് തിരിച്ചറിയുന്നത്. ജയസൂര്യ കഴിഞ്ഞു പോയ ഒരു വിവാഹ വാർഷികത്തിലായിരുന്നു ഈ ലവ് സ്റ്റോറി പറഞ്ഞത്.

  വീട്ടുകാരുടെ എതിർപ്പ്

  വീട്ടുകാരുടെ എതിർപ്പ്

  വിവാഹത്തിന് ചെറിയ എതിര്‍പ്പുകളുണ്ടായി. സരിതയുടെ വീട്ടില്‍ പ്രധാനമായും ആശങ്കയുണ്ടാക്കിയത് ഒരു സിനിമക്കാരന് മകളെ വിവാഹം ചെയ്തു കൊടുക്കുന്നതിലുള്ള സംശയങ്ങളായിരുന്നു. എന്നാല്‍ കാലം പോകെ അത് വെറും സംശയം മാത്രമാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായി

  English summary
  jayasurya says about wife saritha wedding anniversary post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X