»   » രണ്ടര വര്‍ഷം ജയസൂര്യ കിടന്നുറങ്ങിയത് കോട്ടയം ബസ് സ്റ്റാന്‍ഡില്‍! ഇഷ്ട നമ്പര്‍ തന്നതും കോട്ടയം!

രണ്ടര വര്‍ഷം ജയസൂര്യ കിടന്നുറങ്ങിയത് കോട്ടയം ബസ് സ്റ്റാന്‍ഡില്‍! ഇഷ്ട നമ്പര്‍ തന്നതും കോട്ടയം!

Posted By:
Subscribe to Filmibeat Malayalam

മിമിക്രി വേദികളില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധയൂന്നുന്നത്. തൃശൂരുകാരനായ ജോയ് താക്കോല്‍ക്കാരനായി വീണ്ടുമെത്തി പ്രേക്ഷകരെ കൈയിലെടുത്തിരിക്കുകയാണ് ജയസൂര്യ.

സിനിമയ്ക്കും നൃത്തത്തിനും വേണ്ടി ആത്മാവ് വില്‍ക്കാന്‍ തയാറല്ല! തുറന്നടിച്ച് റിമ കല്ലിങ്കല്‍

എല്ലാം സഹിച്ച് മോഹന്‍ലാല്‍ അത് ചെയ്തു, പിന്നീട് തനിക്ക് കുറ്റബോധം തോന്നിയെന്നും സിബി മലയില്‍!

തൃശൂര്‍ ശൈലിയില്‍ മാത്രമല്ല, നല്ല കോട്ടയം കഥാപാത്രങ്ങളേയും ജയസൂര്യ അവതരിപ്പിച്ചിട്ടുണ്ട്. വൈരം, കങ്കാരു എന്നീ ചിത്രങ്ങളിലെ നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് പോലും പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ചു. കഥാപാത്രങ്ങളിലൂടെയുള്ള ബന്ധം മാത്രമല്ല ജയസൂര്യക്ക് ഉള്ളത്. കോട്ടയവുമായിട്ടുള്ള ബന്ധത്തേക്കുറിച്ച് റേഡിയോ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറയുന്നുണ്ട്.

കോട്ടയവുമായുള്ള ബന്ധം

ജനിച്ച് വളര്‍ന്നത് കോട്ടയത്തല്ലെങ്കിലും കോട്ടയവുമായി ശക്തമായ ഒരു ബന്ധമുള്ള ആളാണ് താന്‍ എന്നാണ് ജയസൂര്യ പറയുന്നത്. മിമിക്രി കലാകാരനായി നടക്കുന്ന സമയത്തായിരുന്നു അത്. കോട്ടയം നസീറിന്റെ ട്രൂപ്പിലായിരുന്നു ജയസൂര്യ.

ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങി

കോട്ടയത്ത് ജനിച്ച് വളര്‍ന്ന ധാരാളം പേരുണ്ട്. പക്ഷെ കോട്ടയം ബസ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയ എത്ര പേരുണ്ട്. രണ്ടര വര്‍ഷം താന്‍ കോട്ടയം ബസ്റ്റാന്‍ഡില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടെന്ന് ജയസൂര്യ പറയുന്നു.

പ്രോഗ്രാം ഉള്ള ദിവസങ്ങളില്‍

മിമിക്രി പ്രോഗ്രാം ഉള്ള ദിവസങ്ങളിലാണ് ജയസൂര്യ ബസ്റ്റാന്‍ഡില്‍ കിടന്ന് ഉറങ്ങിയിട്ടുള്ളത്. പ്രോഗ്രാം കഴിഞ്ഞ് ഏറെ വൈകി തന്നെ ബസ്റ്റാന്‍ഡില്‍ ഇറക്കും. രാവിലെ 5.55നാണ് എറണാകുളത്തേക്കുള്ള ബസ്. അതുവരെ സ്റ്റാന്‍ഡില്‍ കിടന്ന് ഉറങ്ങും.

ഇഷ്ട നമ്പര്‍

ജയസൂര്യയുടെ എല്ലാ വാഹനങ്ങള്‍ക്കും ഒരേ നമ്പറാണ്. 1122 എന്ന ആ നമ്പറിനോട് ഒരു പ്രത്യക പ്രിയമുണ്ട്. അതും കോട്ടയവുമായി ബന്ധപ്പെട്ടാണ്. കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് താന്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന 5.55ന്റെ ബസിന്റെ നമ്പറായിരുന്നു 1122 എന്നും ജയസൂര്യ പറയുന്നു.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന് ശേഷം നാല് വര്‍ഷത്തിന് ശേഷമാണ് പുതിയ പ്രൊഡക്ടുമായി ജോയ് താക്കോല്‍ക്കാരന്‍ എത്തുന്നത്. സാധാരാണക്കാരന്റെ ശബ്ദമായി മാറിയ ജോയ് താക്കോല്‍ക്കാന്‍ ഒന്നാം ഭാഗത്തിന്റെ വിജയം ആവര്‍ത്തിക്കുകയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

പുതിയ സംരഭങ്ങള്‍

പുണ്യാളന്‍ അഗര്‍ബത്തീസിന് പകരം പുണ്യാളന്‍ വെള്ളം എന്ന സംരംഭം ജോയ് താക്കോല്‍ക്കാരന്‍ തുടങ്ങിയതുപോലെ ഇക്കുറി ജയസൂര്യയും പുതിയ സംരംഭത്തിന് തുടക്കമിട്ടു. പുണ്യാളന്‍ അഗര്‍ബത്തീസിലൂടെയായിരുന്നു ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്ന് ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന് നിര്‍മാണ കമ്പനി ആരംഭിച്ചത്. ഇപ്പോള്‍ പുണ്യാളന്‍ സിനിമാസ് എന്ന് വിതരണ കമ്പനിക്കാണ് ഇരുവരും ചേര്‍ന്ന് പുതിയ ചിത്രത്തിലൂടെ രൂപം കൊടുത്തിരിക്കുന്നത്.

English summary
Jayasurya slept at Kottayam bus stand for two and half years.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X