For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്ക് കഥ ഇഷ്ടമായില്ല! സ്വയം പിന്‍വാങ്ങി! പൃഥ്വിരാജ് ഡ്രൈവിംഗ് ലൈസന്‍സിലെ നായകനായത് ഇങ്ങനെ!

  |
  Lal Junior About Driving Licence casting | FilmiBeat Malayalam

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഡ്രൈവിംഗ് ലൈസന്‍സ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു ഇത്. നായകനായി മാത്രമല്ല നിര്‍മ്മാണവും ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജാണ്. ബ്രദേഴ്‌സ് ഡേയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണിത്. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. താരപുത്രനായ ജീന്‍ പോള്‍ ലാലാണ് ചിത്രമൊരുക്കുന്നത്.

  സച്ചിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ഒരുമിച്ച് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്മസിന് മുന്നോടിയായി ഈ സിനിമയും എത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഒരു സൂപ്പര്‍ സ്റ്റാര്‍ ഒരു ആരാധകന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു സിനിമയുടെ പോസ്റ്ററുകള്‍ എത്തിയത്. കട്ടത്താടിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്‌റ്റൈലിഷ് ലുക്കിലുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളായിരുന്നു ഇതുവരെയായി പുറത്തുവന്നത്. മമ്മൂട്ടിയേയും ലാലിനേയും നായകനാക്കി ചെയ്യാനിരുന്ന സിനിമയായിരുന്നു ഇതെന്ന് ജീന്‍ പോള്‍ ലാല്‍ പറയുന്നു. പിന്നീട് അതെങ്ങനെ പൃഥ്വിരാജിലേക്ക് എത്തി ആ സംഭവത്തെക്കുറിച്ച് സംവിധായകന്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജീന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  വളരെ മുന്‍പേ തന്നെ താന്‍ ഈ സിനിമയെക്കുറിച്ചുള്ള പ്ലാനിംഗ് നടത്തിയിരുന്നുവെന്ന് ജീന്‍ പോള്‍ ലാല്‍ പറയുന്നു. അന്ന് മനസ്സിലുണ്ടായിരുന്നത് പപ്പയും മമ്മൂക്കയുമായിരുന്നു. അവരെ ഇരുവരേയും അണിനിരത്തിയൊരുക്കാനുള്ള ആലോചനകളായിരുന്നു നടത്തിയത്. ഹായ് ഐആം ടോണിക്ക് ശേഷം ഈ ചിത്രത്തിലേക്ക് കടക്കണമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ആ സമയത്ത് അതിന് കഴിയാതെ വരികയായിരുന്നു. മമ്മൂട്ടിയുടെ തിരക്കായിരുന്നു പ്രശ്‌നമായത്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും പുതിയ ചിത്രങ്ങള്‍ സ്വീകരിക്കാറുണ്ട് മെഗാസ്റ്റാര്‍.

  മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാന്‍ വൈകിയതോടെയാണ് സിനിമ നീണ്ടുപോയത്. സിനിമ വൈകിയതിനുള്ള ആദ്യകാരണം ഇതാണെന്ന് ജീന്‍ പറയുന്നു. മമ്മൂട്ടിയുടെ ഡേറ്റ് ലഭിക്കാതെ വന്നതോടെ ആശങ്കയിലായിരുന്നു താന്‍. ആ സമയത്താണ് ഹണിബീ 2 ചെയ്യുന്നത്. ആ സിനിമ പൂര്‍ത്തീകരിച്ചതിന് ശേഷം തുടങ്ങാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതിനിടയില്‍ സംഭവിച്ചത് മറ്റ് ചില കാര്യങ്ങളായിരുന്നു. ആ ട്വിസ്റ്റിന് ശേഷമായാണ് ചിത്രത്തിലേക്ക് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും എത്തിയതെന്നും സംവിധായകന്‍ പറയുന്നു.

  സിനിമയെക്കുറിച്ച് കൂടുതലായി അറിഞ്ഞതിന് ശേഷമാണ് കഥ കാര്യമായി ഇഷ്ടമായില്ലെന്ന കാര്യത്തെക്കുറിച്ച് മമ്മൂട്ടി തുറന്നുപറഞ്ഞത്. സിനിമയില്‍ രണ്ട് നായകന്‍മാരുണ്ട്. ആ സമയത്ത് രണ്ട് നായകന്‍മാരുള്ള ചിത്രത്തില്‍ അഭിനയിക്കുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. ക്ലൈമാക്‌സ് സീനിനെക്കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു കഥ ഇഷ്ടമാവാതെ വന്നത്. ഇതോടെ താന്‍ വീണ്ടും ആശയക്കുഴപ്പത്തിലായെന്നും അദ്ദേഹം പറയുന്നു.

  കഥ മാറ്റുക, അല്ലെങ്കില്‍ താരങ്ങളെ മാറ്റുക, ഈ രണ്ട് ഓപ്ഷനായിരുന്നു അന്ന് തനിക്ക് മുന്നിലുണ്ടായിരുന്നത്. മമ്മൂക്ക സ്വയം ഒഴിവായതോടെ കഥ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വന്നില്ല. കഥയില്‍ തനിക്ക് വി്ശ്വാസമുണ്ടെന്നും അദ്ദേഹം പറയുന്നു. ഹണിബീയിലൂടെയായിരുന്നു ലാല്‍ ജൂനിയര്‍ സംവിധാനത്തിലേക്ക് തിരിഞ്ഞത്. ഹണി ബീ 2വുമായും അദ്ദേഹം എത്തിയിരുന്നു. അദ്ദേഹത്തിന്റെ നാലാമത്തെ സിനിമയാണ് ക്രിസ്മസിന് മുന്നോടിയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

  English summary
  Lal Junior About Driving Licence casting.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X