ടെന്‍ഷനടിച്ച് ചെയ്ത സിനിമയാണ് ആദി! മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സ്വപ്‌നമാണെന്നും ജീത്തു ജോസഫ്!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. കാര്‍ത്തിയും ജ്യോതികയും അണിനിരന്ന തമ്പിയുമായാണ് അദ്ദേഹം ഒടുവിലായി എത്തിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ നാട്ടില്‍ പതിവാകുന്നതിന് താന്‍ കാരണക്കാരനല്ലെന്ന് അദ്ദേഹം പറയുന്നു. ജയരാജ് സാറിന് തന്നോടുള്ള സ്‌നേഹം ചിലരെ അസ്വസ്ഥരാക്കിയെന്നും തന്നെ അദ്ദേഹവുമായി തെറ്റിച്ച് പുറത്താക്കാനുമുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. അദ്ദേഹത്തിന്‍രെ സഹസംവിധായകനായി ജീത്തു ജോസഫ് പ്രവര്‍ത്തിച്ചിരുന്നു. അത് തിരിച്ചറിഞ്ഞതിനാലാവണം അദ്ദേഹത്തിന് തന്നോട് ഒരല്‍പം സ്‌നേഹക്കൂടുതലുണ്ടായിരുന്നു. ഇത് മറ്റ് പലരേയും അസ്വസ്ഥരാക്കിയിരുന്നു. അതേക്കുറിച്ച് താനറിഞ്ഞിരുന്നില്ലെന്നും ജീത്തു ജോസഫ് പറയുന്നു.

കോസ്റ്റിയൂമിന്റെ ചുമതലയാണ് അന്ന് അദ്ദേഹം ഏല്‍പ്പിച്ചിരുന്നത്. സെറ്റില്‍ നിന്നും സ്ഥിരമായി വസ്ത്രങ്ങള്‍ മോഷണം പോവാന്‍ തുടങ്ങിയിരുന്നു. ഇതേക്കുറിച്ചറിഞ്ഞതോടെ സാര്‍ ദേഷ്യപ്പെടുമായിരുന്നു. ഇതെങ്ങനെയാണ് നഷ്ടമാവുന്നത് എന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു. അപ്പുറത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നും ഒരുദിവസം കാണാതായ കോസ്റ്റിയൂം കിട്ടിയിരുന്നു. ഇതോടെയാണ് തന്നെ പുറത്താക്കാനുള്ള ശ്രമമാണ് ഇതെന്ന് മനസ്സിലാക്കിയത്. കരഞ്ഞുകൊണ്ടാണ് അന്ന് സെറ്റില്‍ നിന്നും ഇറങ്ങിപ്പോന്നതെന്നും അദ്ദേഹം പറയുന്നു.

Jeethu Joseph

ഇതേക്കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ എല്ലാമൊരു നിമിത്തമാണെന്നാണ് തോന്നുന്നത്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനുള്ള ആഗ്രഹം മനസ്സിലുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു. കരിയറില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അനുഭവിച്ചത് ആദിയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ചിത്രമായിരുന്നു ആദി. ബാലതാരത്തില്‍ നിന്നും നായകനായി മാറുന്ന പ്രണവ് എങ്ങനെയായിരിക്കും വരുന്നതെന്നറിയാനായിരുന്നു ആരാധകര്‍ അന്ന് കാത്തിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X