പ്രണയിക്കാന്‍ ഒന്നും സമയം കിട്ടിയിരുന്നില്ല. പെട്ടെന്നായിരുന്നു വിവാഹം, മനസുതുറന്ന് ലിന്റ ജീത്തു ജോസഫ്

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് പോലുളള സിനിമകളെല്ലാം ജിത്തു ജോസഫിന്റെ കഴിവ് എന്തെന്ന് കാണിച്ചുതന്ന ചിത്രങ്ങളാണ്. ആദ്യ ചിത്രം ഡിറ്റക്ടീവും സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ എല്ലാതരം സിനിമകളും ഒരുക്കി ജീത്തു ജോസഫ് പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെ വെച്ചെല്ലാം സംവിധായകന്‍ സിനിമകള്‍ ഒരുക്കി. അതേസമയം ഏഴ് വര്‍ഷത്തിന് ശേഷം വരുന്ന ദൃശ്യം 2വാണ് സംവിധായകന്‌റെ എറ്റവും പുതിയ ചിത്രം.

jeethujoseph

മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം കൈരളി ടിവിയുടെ ഒരഭിമുഖത്തില്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് ജീത്തു ജോസഫും ഭാര്യ ലിന്റ ജീത്തുവും മനസുതുറന്നിരുന്നു. അറേഞ്ച്ഡ് മാര്യേജ് അല്ലായിരുന്നു എന്നും ഞങ്ങള്‍ ഒരെ നാട്ടുകാരാണ് എന്നും ലിന്‌റ പറയുന്നു. പ്രണയിക്കാന്‍ ഒന്നും അധികം സമയം കിട്ടിയിരുന്നില്ല. പെട്ടെന്ന് കല്യാണം കഴിഞ്ഞു.

ഡിഗ്രി ഫൈനല്‍ ഇയര്‍ ആയപ്പോള്‍ ജീത്തു പ്രൊപ്പോസലുമായി വന്നു. ഡിഗ്രി കഴിഞ്ഞപ്പോഴേക്കും കല്യാണം കഴിഞ്ഞു. ജീത്തുവിന്റെ സിനിമകളില്‍ തനിക്ക് കൂടുതല്‍ ഇഷ്ടം മൈബോസാണെന്നും ലിന്‌റ പറഞ്ഞു. ഇത് കേട്ട് ലിന്റയ്ക്ക് കോമഡി ഭയങ്കര ഇഷ്ടമാണെന്നായിരുന്നു ജീത്തുവിന്റെ മറുപടി. വിജയത്തില്‍ ഒത്തിരി സന്തോഷിക്കുന്ന ഒരാളല്ല താനെന്നും സംവിധായകന്‍ പറയുന്നു. പെര്‍ഫക്ട് സിനിമകള്‍ ഒരിക്കലും എടുക്കാന്‍ കഴിയില്ല. ഞാന്‍ എന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ ആഗ്രഹിക്കാറുളളത് ആരും അത് കണ്ട് അയ്യേ എന്ന് പറയരുത്.

കൊളളാം കുഴപ്പമില്ല എന്നൊക്കെ പറയണം. ഞാന്‍ ഒരിക്കലും ഒരു പെര്‍ഫക്ട് സിനിമ ഉണ്ടാകുന്ന ആളല്ല. കുറ്റങ്ങളും കുറവുകളുമെല്ലാം സിനിമകളില്‍ ഉണ്ടാവും. രണ്ടാമത് എന്റെ പ്രൊഡ്യൂസര്‍ സിനിമ ഇറങ്ങിയ ശേഷം പറയുവാണ് ജീത്തു എനിക്ക് നഷ്ടം വന്നില്ല കേട്ടോ. ഞാന്‍ ഹാപ്പിയാണ്. അത്രേം മതി. അതിനപ്പുറത്തേക്കുളളതെല്ലാം ദൈവം തരുന്നതാണ്. നല്ല സിനിമകള്‍ എപ്പോഴും ചെയ്യാനാണ് ആഗ്രഹം,അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X