For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീവ ഭയങ്കര നല്ലവനാണ്, മാറ്റേണ്ട ഒരു സ്വഭാവവുമില്ല, ഇത്ര നല്ലവനാകേണ്ടെന്ന് ഇടയ്ക്ക് ‍ഞാൻ പറയും'; അപർണ തോമസ്

  |

  ടെലിവിഷൻ ഷോകളിൽ അവതാരകരായി വന്ന് ഹൃദയം കീഴടക്കിയിട്ടുള്ള താരദമ്പതികളാണ് ജീവ ജോസഫും അപർണ തോമസും. ഈ താരജോഡിക്ക് ആരാധകർ നിരവധിയാണ്. സൂര്യ മ്യൂസിക്കിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു പരിപാടിയിലൂടെയാണ് ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയത്.

  പിന്നീട് ഇവർ ഒരുമിച്ച് നിരവധി പരിപാടികൾ ചെയ്യുകയും ചെയ്തിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന സരിഗമ എന്ന പരിപാടിയുടെ നട്ടെല്ല് തന്നെ ഇവരായിരുന്നു. ഇരുവരും മാതൃക ദമ്പതിമാരാണ് എന്നാണ് പൊതുവെ സോഷ്യൽ മീഡിയയിൽ എല്ലാവരും പറയാറുള്ളത്.

  ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം; തന്റെ സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ

  ഇവരുടെ സ്നേഹത്തിന്റെ ആഴം പലപ്പോഴും ചർച്ച ആകാറുണ്ട്. ഇവരുടെ യുട്യൂബ് വീഡിയോകളിൽ പോലും ആ സ്നേഹം പ്രതിഫലിക്കാറുണ്ട്. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങൾക്കും ആരാധകരേറെയാണ്.

  ജീവയുടെ രസകരമായ ചില കൗണ്ടറുകളും ഇതിൽ ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ജീവയും അപർണയും. ഈ മാസം ഇരുവരുടേയും ഏഴാം വിവാഹ വാർഷികമാണ്.

  സല്‍മാന്‍ എന്റെ ജീവിതത്തിലെ ദുസ്വപ്‌നം! അടി കൊണ്ട് പരുക്കളോടെ പൊതുവേദിയിലെത്തിയ ഐശ്വര്യ

  അതിന്റെ ഭാ​ഗമായിട്ടാണ് തങ്ങളുടെ പ്രണയം, വിവാഹ ജീവിതം എന്നിവയെ കുറിച്ചെല്ലാം ഇരുവരും സ്പെഷ്യൽ വീഡിയോ ചെയ്ത് പ്രേക്ഷകർക്ക് പങ്കുവെക്കുന്നത്. അപർണയാണ് യുട്യൂബ് ചാനൽ മാനേജ് ചെയ്യുന്നത്. സഹായിക്കാൻ എപ്പോഴും ജീവയുമുണ്ടാകും.

  ഏഴ് വർഷമായി തന്റെ ജീവിത പങ്കാളിയായി കഴിയുന്ന അപർണ എത്രത്തോളം തന്നെ മനസിലാക്കിയിട്ടുണ്ടെന്ന് അറിയാൻ ജീവ ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിന് അപർണ നൽകിയ ഉത്തരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇരുവരും വീഡിയോ ചെയ്തിരിക്കുന്നത്.

  ജീവ പഠിച്ച സ്കൂൾ, മാമോദീസ പേര്, ജീവയുടെ ഇഷ്ടങ്ങൾ എന്നിവയെ കുറിച്ച് ചോദ്യങ്ങൾ തയ്യാറാക്കിയാണ് അപർണയോട് ചോദിച്ചത്. അതിനെല്ലാം തന്നാൽ കഴിയും വിധം അപർണ ഉത്തരം പറയുകയും ചെയ്തു.

  താൻ സഞ്ചരിച്ച വഴികളിലൂടെയല്ലാം അപർണയെ കൊണ്ടുപോയിട്ടുണ്ടെന്നും ചിലതൊക്കെ അപർണ മറന്നുപോയതാണെന്നും അപർ‌ണ ഉത്തരം പറയാൻ വിഷമിച്ചപ്പോൾ ജീവ പറഞ്ഞു.

  എന്തുകൊണ്ടാണ് തന്നെ പ്രണയിക്കാമെന്ന് തീരുമാനിച്ചതെന്ന് അപർണയോട് ജീവ ചോ​ദിച്ചപ്പോൾ അപർണ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയത്തിലൂടെയാണ് ഞാൻ അന്ന് കടന്നുപോയിരുന്നത്. അന്ന് എനിക്ക് ഒരു താങ്ങായി ഒരാളെ എനിക്ക് വേണമായിരുന്നു.'

  'ജീവ എന്നെ ജഡ്ജ് ചെയ്യാതെ എനിക്ക് താങ്ങായി നിന്നു. അന്ന് മുതലാണ് ജീവിതം അവസാനം വരെ ഇങ്ങനെ ഒന്നിച്ച് പോയാൽ നന്നാകുമെന്ന് എനിക്ക് തോന്നിയത്' അപർ‌ണ പറഞ്ഞു.

  തന്റെ ജീവിത്തതിലെ മോശം സമയത്ത് ജീവിതത്തിലേക്ക് കയറി വന്ന ആളാണ് അപർണയെന്നും അതിനാലാണ് അപർണയെ പ്രണയിച്ചതെന്നും ജീവയും പറഞ്ഞു. തന്റെ ഏതെങ്കിലും സ്വഭാവം മാറ്റണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ജീവയുടെ സ്വഭാവത്തിൽ ഒന്നും മാറ്റേണ്ടതായിട്ടില്ലെന്നാണ് അപർണ പറഞ്ഞത്.

  'ഷിട്ടു ഭയങ്കര നല്ലവനാ... ഒന്നും മാറ്റേണ്ട സ്വഭാവമായിട്ടില്ല. ഞാൻ പല സമയത്തും ജീവയോട് പറഞ്ഞിട്ടുണ്ട് ഇത്രയും നല്ലവനാകരുതെന്ന്. ഇന്നത്തെ കാലത്ത് ജീവയെപ്പോലെ ഒരാളുപോലും ഉണ്ടാകില്ല.'

  'ഞാൻ‌ ചിലപ്പോഴൊക്കെ ജീവയോട് പറയാറുണ്ട് കോമ്പറ്റേറ്റീവ് സ്പിരിറ്റ് വേണമെന്നൊക്കെ. അതുപോലും ജീവക്കില്ല. ജീവ ഭയങ്കര നല്ല വ്യക്തിയാണ്. ജീവയെ നിനക്ക് കിട്ടിയത് അനു​ഗ്രഹമാണെന്ന് എന്റെ മമ്മിയും ഡാഡിയുമൊക്കെ പറയാറുണ്ട്.'

  'മമ്മിയാണ് ഏറ്റവും കൂടുതൽ എന്നെ ഇക്കാര്യം ഓർമിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ ജീവയുടെ ഒരു സ്വഭാവവും മാറ്റേണ്ടതായിട്ടില്ല. അങ്ങനെ ഞാൻ ചെയ്താൽ‌ ദൈവത്തിന്റെ സൃഷ്ടിയിൽ‌ മാറ്റം വരുത്തുന്നത് പോലെയാകും' അപർണ പറഞ്ഞു.

  Read more about: actors
  English summary
  'Jeeva is terribly good, There is no character that needs to be changed' says wife aparna thomas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X