»   » സുരഭിയ്ക്ക് കേന്ദ്രത്തില്‍ പിടിയുണ്ടാവും ഇല്ലെങ്കില്‍ എങ്ങനെ ദേശീയ പുരസ്‌കാരം?ജിബു ജേക്കബ് പറയുന്നു!

സുരഭിയ്ക്ക് കേന്ദ്രത്തില്‍ പിടിയുണ്ടാവും ഇല്ലെങ്കില്‍ എങ്ങനെ ദേശീയ പുരസ്‌കാരം?ജിബു ജേക്കബ് പറയുന്നു!

Posted By: Teressa John
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാള സിനിമയെ സംബന്ധിച്ച് നേട്ടങ്ങളുടെ കാലമാണ്. മികച്ച സിനിമകള്‍ തിയറ്ററിലെത്തുന്നതിന് പുറമെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി സുരഭി ലക്ഷ്മി കേരളത്തിന് അഭിമാനമായി മാറിയിരുന്നു. സുരഭിയ്ക്ക് പുരസ്‌കാരം നേടി കൊടുത്ത ചിത്രം മിന്നാമിനുങ്ങ് കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയിരുന്നു.

രമേശ് പിഷാരടിക്ക് ഇത്രയും മസില്‍ ഉണ്ടായിരുന്നോ? ജിമ്മില്‍ പോവുന്നത് വെറുതേ അല്ല!!!

സംവിധായകന്റെ നെഞ്ചിന്‍കൂട് ഇടിച്ച് തകര്‍ത്ത് മോഹന്‍ലാലിന്റെ ഇടിക്കുള! ചിത്രം വൈറലാവുന്നു!!!

അതിനിടെ സുരഭിയ്ക്ക് ആശംസകളറിയിച്ചും മിന്നാമിനുങ്ങ് എല്ലാവരും തിയറ്ററുകളില്‍ തന്നെ പോയി കാണണമെന്നും പറഞ്ഞ് നടന്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും രംഗത്തെത്തിയിരുന്നു. പിന്നാലെ സംവിധായകന്‍ ജിബു ജേക്കബും സുരഭിയ്ക്ക് പുരസ്‌കാരം കിട്ടിയതും അതിനെ ചുറ്റിപറ്റി നടന്ന വിമര്‍ശനങ്ങള്‍ എന്തൊക്കയായിരുന്നു എന്നും ചൂണ്ടി കാണിച്ച്  രംഗത്തെത്തിയിരിക്കുകയാണ്.

മിന്നാമിനുങ്ങ്

അനില്‍ തോമസ് സംവിധാനം ചെയ്ത് സുരഭി പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമാണ് മിന്നാമിനുങ്ങ്. ചിത്രത്തിലെ പ്രകടനത്തിലുടെയാണ് സുരഭി ലക്ഷ്മിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കിട്ടിയിരുന്നത്. ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.

ദേശീയ പുരസ്‌കാരം സുരഭിയ്ക്ക്

ദാ... വീണ്ടും അവാര്‍ഡ് പ്രഖ്യാപിക്കുന്നു. ദേശീയ അവാര്‍ഡ് 'സുരഭിക്ക്' പോരെ പൂരം. സുരഭിയോ? ആ കോമഡി പ്രോഗ്രാമിലെ കോഴിക്കോടന്‍ ഭാഷക്കാരി. കേന്ദ്രത്തില്‍ എന്തെങ്കിലും പിടിപാടുണ്ടാവും? ഇതിലും ശക്തമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ട്രെയിന്‍ കയറി വന്നു.

വിമര്‍ശകരുടെ വായടപ്പിക്കാന്‍ ചിത്രം വന്നു..

എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ചിത്രം തിയറററുകളിലെത്തി. വിമര്‍ശകരായ ഏതാനും ചിലരോടൊപ്പം ഞാനും ശാരദ മുതല്‍ ശോഭന വരെ ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടുമ്പോള്‍ അവര്‍ക്ക് പിന്നില്‍ പ്രഗല്‍ഭരായ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

സുരഭിയുടെ കഴിവ്

ഇവിടെയാണ് സുരഭി അവരെയും വിമര്‍ശകരെയും നിഷ്പ്രഭമാക്കുന്നത്. ഒരു പ്രഗല്‍ഭ സംവിധായകനോ ഛായാഗ്രഹകനോ ഒന്നും ഇല്ലാതെ, എന്തിനേറെ പറയുന്നു ശക്തമായ ഒരു സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്‌ററ് പോലുമില്ലാതെ, ഒരു പക്ഷെ കഥയും സിനിമയും മറന്ന് ജീവിക്കുകയായിരുന്നു എന്ന് പറയേണ്ടിവരും.

സിനിമ കണ്ടപ്പോള്‍ തോന്നിയത്

അത്ര മാത്രം തന്‍മയത്വത്തോടെ ആകഥാപാത്രത്തെ ഉള്‍ക്കൊണ്ട് ദേശീയ അംഗീകാരം പിടിച്ചുവാങ്ങിക്കുകയായിരുന്ന് എന്ന് സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നി. ഒരല്‍പ്പം അഹങ്കാരത്തില്‍ 'മലയാളി' എന്ന നിലയില്‍ ഞാന്‍ പറയട്ടെ വിമര്‍ശകരോടും, പ്രേക്ഷകരോടും,സിനിമാ പ്രവര്‍ത്തകരോടും, ഇതാ ഒരഭിനേയത്രി. സുരഭി ലക്ഷമി, മലയാളസിനിമയ്ക്ക് ഒരു മിന്നാമിനുങ്ങല്ല.. കാട്ടുതീയാണ്.

സുരഭി നിറഞ്ഞു നില്‍ക്കും

ചിത്രം കണ്ടിറങ്ങുന്ന നമ്മുടെ മനസ്സില്‍ സുരഭി നിറഞ്ഞു നില്‍ക്കും. ഒരു നൊമ്പരമായ്. ഇതൊരു അവാര്‍ഡ് സിനിമയല്ല, ഒരു അസാധാരണ സിനിമയുമല്ല. ഒരു നല്ല സിനിമ വീട്ടിലിരുന്നല്ല ഈ സിനിമ കാണേണ്ടത് തിയറ്ററിലിരുന്നാണ്.

മിന്നാമിനുങ്ങിനെ പ്രോത്സാഹനം വേണം

നമ്മുടെ ഈ വലിയ കലാകാരിയെയും അണിയറ പ്രവര്‍ത്തകരെയും നിറഞ്ഞ കയ്യടികളോടെ പ്രോത്സാഹിപ്പിക്കുവാന്‍ ചലച്ചിത്ര പ്രവര്‍ത്തകരും നല്ലവരായ പ്രേക്ഷകരും മുന്നോട്ട് വരണം പ്‌ളീസ്. എന്നുമാണ് ജിബു ജേക്കബ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലുടെ പറയുന്നത്.

English summary
Jibu Jacob about Surabhi Lakshmi's Minnaminungu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam