twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യത്തിന് രണ്ടാം ഭാഗം? തിരക്കഥ ഒരുക്കി അതിശയിപ്പിച്ച ആളെ അഭിനന്ദിച്ച് ജിത്തു ജോസഫും ഷാജോണും

    |

    കേരളത്തില്‍ വലിയ വിപ്ലവം സൃഷ്ടിച്ച സിനിമയാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2012 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തുന്നത്. മകളുടെ കുളി സീന്‍ പകര്‍ത്തിയ സഹപാഠിയെ വകവരുത്തിയ ജോര്‍ജ്കുട്ടിയുടെയും കുടുംബത്തിന്റെയും കഥ കേരളമൊട്ടാകെ ആഘോഷിച്ചു. തിയറ്ററുകളില്‍ നിന്നും ഗംഭീരമെന്ന അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

    ഇതോടെ ബോക്‌സോഫീസില്‍ വലിയ റെക്കോര്‍ഡ് തുകയും ലഭിച്ചു. ഇപ്പോഴും ദൃശ്യത്തിലെ സംഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയ തരംഗമാക്കാറുണ്ട്. കഴിഞ്ഞ ദിവസം ദൃശ്യം സിനിമയുടെ വേറിട്ടൊരു റിവ്യൂ സമൂഹമാധ്യമത്തിലൂടെ പുറത്ത് വന്നിരുന്നു. ജോര്‍ജ്കുട്ടിയ്ക്ക് മാത്രം അറിയാവുന്ന രഹസ്യം സഹദേവന്‍ എന്ന പോലീസ് കഥാപാത്രം തിരിച്ചറിയുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായിരുന്നു പുറത്ത് വന്നത്. ശ്യാം എന്നൊരാള്‍ എഴുതിയ കുറിപ്പ് അതിവേഗം വൈറലായി. ഇപ്പോഴിതാ ശ്യാമിനെ അഭിനന്ദിച്ച് കൊണ്ട് സംവിധായകന്‍ ജിത്തു ജോസഫും എത്തിയിരിക്കുകയാണ്.

    ജിത്തു ജോസഫിന്റെ വാക്കുകളിലേക്ക്

    തിരക്കഥ എഴുതുമ്പോഴും ഇങ്ങനെ തന്നെയാണ്. ഒട്ടും ലാഗ് ഇല്ലാതെ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിച്ച് വേണം ഓരോ രംഗങ്ങളും എഴുതാന്‍. അങ്ങനെ നോക്കുമ്പോള്‍ ശ്യാമിന്റെ എഴുത്ത് അഭിനന്ദനാര്‍ഹം. എന്നാല്‍ ഇതൊരു രണ്ടാം ഭാഗത്തിലേക്ക് എത്തണമെങ്കില്‍ ഒരുപാട് സാധ്യതകള്‍ ആവശ്യമായിട്ടുണ്ട്. ഇവിടെ ഒരു സന്ദര്‍ഭത്തെ ശ്യാം മനോഹരമായി വിവരിച്ചിരിക്കുന്നു എന്ന മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ജിത്തു ജോസഫ് പറഞ്ഞിരിക്കുകയാണ്. അതേ സമയം ശ്യാമിനെ അഭിനന്ദിച്ച് കൊണ്ട് കലാഭവന്‍ ഷാജോണും എത്തിയിരുന്നു.

    ശ്യാം പറയുന്നതിങ്ങനെ

    സാക്ഷാല്‍ സഹദേവന്‍ പോലീസിന്റെ ശബ്ദം എന്നെ തേടിയെത്തി..അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു കൊണ്ട്. ഒരു പാട് പേര്‍ അദ്ദേഹത്തിന് എന്റെ കഥ ഷെയര്‍ ചെയ്തുവെന്ന് പറഞ്ഞു. മനസ്സ് തുറന്ന് നന്ദിയും പറഞ്ഞു. ഷാജോണ്‍ ചേട്ടാ... സത്യത്തില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നതായിരുന്നില്ല എഴുതുമ്പോള്‍ മനസ്സില്‍. ദൃശ്യത്തിലെ പ്രധാന കഥാപാത്രങ്ങളെ വച്ച് മറ്റൊരു ശ്രമം, ഫിക്ഷന്‍. സദേവന്‍ എന്ന ക്യാരക്റ്ററാണ് ദൃശ്യത്തില്‍ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. പക്ഷേ. ആ സത്യത്തിനെ അവസാനം നാട്ടുകാര്‍ തല്ലാന്‍ ഓടിക്കുന്നതാണ് കാണുന്നത്. സഹദേവന് നീതി കിട്ടണം എന്ന് മാത്രമേ കഥ എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.

    ശ്യാം പറയുന്നതിങ്ങനെ

    അതു കൊണ്ട് ദൃശ്യത്തിലെ ചില പ്രധാന ഭാഗങ്ങള്‍ ഞാന്‍ വിട്ടു കളഞ്ഞു. പിന്നെ ശ്രദ്ധക്കുറവില്‍ ചില അപാകതകളും പറ്റി. ഇത്രയൊക്കെ റീച്ച് കിട്ടുമെന്ന് ഞാനറിഞ്ഞില്ല മാധവങ്കുട്ടീ. ദൃശ്യം എന്ന മൂവി ജിത്തു ജോസഫ് സാറിന്റെ തലച്ചോറാണ്. അതിനും മുകളില്‍ ഒന്നും നില്‍ക്കില്ല. ഞാനെഴുതിയത് അദ്ദേഹം വായിച്ചിട്ടുണ്ടാകും. ദേഷ്യം തോന്നിയിട്ടുണ്ടാകോ എന്നറിയില്ല... എഴുതി നാശമാക്കിയെന്ന് വിചാരിച്ചോ ആവോ. നല്ല ആകംക്ഷയുണ്ട് അദ്ദേഹത്തിന്റെ മനസ്സറിയാന്‍. എന്തായാലും എന്നെ അറിയുന്നതും,അറിയാത്തതുമായ ഈ കഥയൊരു മഹോത്സവമാക്കി മാറ്റി തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തി പ്രോത്സാഹിപ്പിക്കാന്‍ മനസ്സ് കാട്ടിയ എന്നാ നല്ല മനസ്സുകള്‍ക്കും നന്ദി.

    ശ്യാം പറയുന്നതിങ്ങനെ

    ഈ കഥ ഷാജോണ്‍ ചേട്ടന് അയച്ച സുധീഷ് ഭായിക്കും, സിനിമയോടുള്ള എന്റെ സമീപനം തന്നെ മാറ്റിമറിച്ച സിനിമ പാരഡൈസോ ക്ലബ്ബിനും, മൂവീ സ്ട്രീറ്റിനും,
    ഷാജോണ്‍ ചേട്ടന്റെ ശബ്ദം എന്നിലേയ്‌ക്കെത്തിച്ച വരാനിരിക്കുന്ന മമ്മൂക്കയുടെ കൊടുങ്കാറ്റായ 'ഷൈലോക്ക്' എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്ററിര്‍ ചങ്ക് ബിബിന്‍ മോഹനും, ആക്ടര്‍ മച്ചാന്‍ ജിബിനും, നന്ദി ഞാന്‍ പറയൂല...

    മകള്‍ക്കും പ്രിയതമയ്ക്കുമൊപ്പം നടന്‍ ബിബിന്‍ ജോര്‍ജ്! ക്യൂട്ട് കുടുംബത്തിന്റെ പുതിയ ചിത്രം പുറത്ത്മകള്‍ക്കും പ്രിയതമയ്ക്കുമൊപ്പം നടന്‍ ബിബിന്‍ ജോര്‍ജ്! ക്യൂട്ട് കുടുംബത്തിന്റെ പുതിയ ചിത്രം പുറത്ത്

    English summary
    Jithu Joseph Give Talks About Drishyam Script
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X