For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ വിസ്മയിപ്പിക്കും! ഷൈലോക്കിനെക്കുറിച്ച് ജോബി ജോര്‍ജ്!

  |

  മലയാളത്തിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നാണ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്‍സ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം തുടങ്ങിയത്. സിനിമാപ്രേമികളാണ് ഗുഡ് വിലിന്റെ നെടുംതൂണുകളെന്നും അവിടെ ഫാന്‍സ് വ്യത്യാസമില്ലെന്നും ജോബി ജോര്‍ജ് പറയുന്നു. ഓണ്‍ലൈന്‍ പീപ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്. ലക്ഷോപലക്ഷം വരുന്ന സിനിമാപ്രേമികളുടെ കൂട്ടായ്മയാണ് ഇതെന്നാണ് താന്‍ വിശ്വസിക്കുന്നത്. അക്ഷരനഗരിയില്‍ നിന്നുമാണ് ഇദ്ദേഹത്തിന്റെ വരവ്. ദൈവാനുഗ്രഹം കൊണ്ടാണ് തങ്ങള്‍ ചെയ്ത സിനിമകളെല്ലാം വിജയമായതെന്നാണ് അദ്ദേഹം പറയുന്നത്.

  മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികളുടെ യഥാര്‍ത്ഥ കലക്ഷന്‍ പുറത്തുവരാത്തതിന് പിന്നിലെ കാരണം ഇതാണ്!

  നവാഗത സംവിധായകരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. അത് വന്ന് ചേരുന്നതാണെന്നും വന്നാല്‍ അവരെ കൂടെ ചേര്‍ത്തുപിടിച്ച് നിര്‍ത്തുകയെന്നതാണ് തന്‍രെ താല്‍പര്യം. തനിക്ക് ഒരാള്‍ ഒരു കാര്യം ചെയ്ത് തന്നാല്‍ എന്നും അതോര്‍ത്തിരിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറയുന്നു. ഉണ്ണി മുകുന്ദന്‍ തന്‍രെ സിനിമയിലൂടെയാണ് വന്നത്. സഹോദരനെപ്പോലെയുള്ള ബന്ധമാണ്. രണ്‍ജി പണിക്കറും നിഥിനുമൊക്കെ ഏറെ പ്രിയപ്പെട്ടതാണ്. പുതിയ സിനിമയായ ഷൈലോക്കിന്‍റെ പൂജ അടുത്തിടെയായിരുന്നു നടന്നത്. കഴുത്തറപ്പന്‍ പലിശക്കാരനായാണ് താന്‍ എത്തുന്നതെന്നും മീനയും രാജ് കിരണുമാണ് നായികനായകന്‍മാരെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഷൈലോക്കിനെക്കുറിച്ച് ജോബി ജോര്‍ജ് പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ അടുത്തിടെയാണ് നടന്നത്. രാജാധിരാജ. മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒരുമിച്ചെത്തുകയാണ്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ചെയ്യുന്ന സിനിമയാണിത്. ഏറ്റവും കൂടുതല്‍ മുതല്‍മുടക്കിലാണ് ഈ ചിത്രം ചെയ്യുന്നത്. യുകെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. തന്നെ താനാക്കിയത് ലണ്ടനാണ്. ഓരോ പ്രാവശ്യവും സന്തോഷിപ്പിച്ചാണ് ലണ്ടന്‍ തിരിച്ചുവിടുന്നത്.

  ലണ്ടനുമായി ബന്ധമുള്ളയാളാണ് ഷൈലോക്ക് എന്ന് പറയുമ്പോള്‍ തനിക്കത് കൂടുതല്‍ അറ്റാച്ച്ഡ് ആണ്. രാജ് കിരണ്‍ സാറിലേക്ക് തങ്ങളെ എത്തിച്ചത് ദൈവമാണെന്നും അത് മലയാള സിനിമയ്ക്ക് വിജയമായി മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. സഹോദരനെപ്പോലെയാണ് അദ്ദേഹം തന്നെ പരിഗണിച്ചത്. മമ്മൂട്ടിയാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. മീനയുടെ വരവിന് പിന്നിലും അദ്ദേഹമാണ്.

  വൈകാരികമായ കുടുംബ പശ്ചാത്തലവുമൊക്കെയുള്ള സിനിമയാണ് ഷൈലോക്ക്. ഈ ചിത്രത്തിലെ ഫൈറ്റ് സീനുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങളൊന്നുകൊണ്ടും പേടിക്കേണ്ടെന്നും അജയ് വാസുദേവ് വന്ന് കൂടിയിരിക്കുന്നത് ജോബി ജോര്‍ജിനൊപ്പമാണെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

  മമ്മൂട്ടിയുടെ മാസ്മരികമായ പ്രകടനവും കുടുംബ പശ്ചാത്തലത്തിലെ സീനുകളുമെല്ലാം ഷൈലോക്കിലുമുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താനും ഇടപെടാറുണ്ട്. സിനിമയുടെ കഥ കേള്‍ക്കാനായി 10 മിനിറ്റ് ഇരിക്കാമെന്നായിരുന്നു കരുതിയത് എന്നാല്‍ അത് രണ്ടര മണിക്കൂറിലേക്ക് നീളുകയായിരുന്നു. ഇത് അടുത്ത മെഗാഹിറ്റാവുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

  മമ്മൂട്ടിയും ജോബി ജോര്‍ജും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് ഷൈലോക്ക്. വര്‍ഷങ്ങളായി അദ്ദേഹത്തെ പരിചയമുണ്ട്. കുടുംബത്തില്‍ ഭയങ്കര വലിയ മാണിക്യമുള്ളപ്പോള്‍ മറ്റുള്ളവ തേടിപ്പോവുന്നതില്‍ വലിയ കാര്യമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. മറ്റ് താരങ്ങളെ വെച്ചുള്ള സിനിമകളും ചെയ്യും. 3 സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഷൈലോക്ക് തുടങ്ങാനിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

  മമ്മൂട്ടിയെ മാത്രമല്ല മോഹന്‍ലാലിനെ നായകനാക്കിയും സിനിമയൊരുക്കുമെന്ന് അദ്ദേഹം പറയുന്നു. തങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമായിരിക്കും ഇത്. പക്കാ മാസ്സായിട്ടുള്ള സിനിമയൊരുക്കാനുള്ള ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേക രീതിയിലുള്ള സിനിമ വരുന്നുണ്ട്. ഷൈലോക്കിന് ശേഷം അതേക്കുറിച്ചുള്ള വിവരങ്ങള്‍ എത്തും.

  English summary
  Joby George about Mammootty's Shylock
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X