twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപ്പന് അമ്പത്തിരണ്ടാം വയസിലാണ് ഞാനുണ്ടാവുന്നത്, അമ്മയ്ക്ക് 42 വയസും! ജനനത്തെ കുറിച്ച് ജോണി ആന്റണി

    |

    സംവിധായകനായി സിനിമയിലേക്ക് എത്തി പിന്നീട് മികച്ച നടനായി മാറിയിരിക്കുകയാണ് ജോണി ആന്റണി. മലയാളികളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സിഐഡി മൂസ സംവിധാനം ചെയ്ത് കൊണ്ടാണ് ജോണി സംവിധാന രംഗത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് അനവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്നു.

    2016 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പനാണ് അവസാനം ജോണി ആന്റണി സംവിധാനം ചെയ്ത സിനിമ. അതിനിടയില്‍ നടനായി അഭിനയത്തിലേക്ക് ഇറങ്ങിയതോടെ കൂടുതല്‍ ജനപ്രീതി ലഭിച്ച് തുടങ്ങി. ഈ വര്‍ഷം തന്നെ ചെറുതും വലുതുമായി പതിനൊന്നോളം സിനിമകളിലാണ് ജോണി അഭിനയിച്ചത്.

    അഭിനയം തന്നെയാണ് കുടുംബത്തെ രക്ഷിച്ചതും കടങ്ങള്‍ വീട്ടിയതെന്നുമാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ജോണി പറയുന്നത്. അതേ സമയം മാതാപിതാക്കള്‍ക്ക് ഒത്തിരി പ്രായമുള്ളപ്പോഴാണ് താന്‍ ജനിച്ചതെന്നും അതുകൊണ്ട് അവരെ ആഗ്രഹിച്ചത് നോക്കാന്‍ സാധിച്ചില്ലെന്നും സംവിധായകന്‍ പറയുന്നു.

    Also Read:  കുഞ്ഞിനെ കുറിച്ച് ചോദിച്ചാല്‍ മാറി നില്‍ക്കാന്‍ പറയും; ഒരു കുഞ്ഞ് വേണ്ടേന്ന് ഞാനും ചോദിക്കാറുണ്ടൈന്ന് ജീവAlso Read: കുഞ്ഞിനെ കുറിച്ച് ചോദിച്ചാല്‍ മാറി നില്‍ക്കാന്‍ പറയും; ഒരു കുഞ്ഞ് വേണ്ടേന്ന് ഞാനും ചോദിക്കാറുണ്ടൈന്ന് ജീവ

    ഞാനുണ്ടാവുന്പോൾ അമ്മച്ചിയ്ക്ക് നാല്‍പ്പത്തിരണ്ട് വയസാണ്

    'അപ്പന് അമ്പത്തിരണ്ടാം വയസിലുണ്ടായ മകനാണ് ഞാനെന്നാണ് ജോണി ആന്റണി പറയുന്നത്. അമ്മച്ചിയ്ക്ക് അന്ന് നാല്‍പ്പത്തിരണ്ട് വയസാണ്. ഞാന്‍ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ചേച്ചിമാര്‍ കല്യാണം കഴിച്ച് പോയി. ചേട്ടന്‍ ജോലിയ്ക്കും പോയി. അതുകൊണ്ട് അപ്പച്ചനും അമ്മച്ചിയ്ക്കുമൊപ്പം കഴിഞ്ഞ നാളുകളൊക്കെ എന്റെ മാത്രം അനുഭവങ്ങളുടെ കാലമായിരുന്നു.

    Also Read: പിതാവ് നല്‍കിയതടക്കം 1300 കോടിയുടെ ആസ്തി; രാം ചരണിന്റെ സ്വത്തുക്കളെ കുറിച്ചുള്ള കണക്ക് വിവരം പുറത്തായിAlso Read: പിതാവ് നല്‍കിയതടക്കം 1300 കോടിയുടെ ആസ്തി; രാം ചരണിന്റെ സ്വത്തുക്കളെ കുറിച്ചുള്ള കണക്ക് വിവരം പുറത്തായി

     75-ാമത്തെ വയസില്‍ അപ്പന്‍ മരിക്കുമ്പോള്‍ എനിക്ക് 22 വയസാണ്

    എന്റെ പിതാവ് നാട്ടുകാര്‍ക്ക് അന്തോണിച്ചേട്ടന്‍ ആയിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു ജോലി. രണ്ടാം ലോക മഹായുദ്ധത്തിലൊക്കെ പിതാവ് പങ്കെടുത്തിട്ടുണ്ട്. ചോദിച്ചാല്‍ മാത്രം പട്ടാളക്കഥകളും വെടി കൊണ്ട കഥയും പറയും. എന്ത് ഇല്ലായ്മയിലും അതൊക്കെ കേള്‍ക്കുമ്പോള്‍ നല്ല രസമായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്.

    75-ാമത്തെ വയസില്‍ അപ്പന്‍ മരിക്കുമ്പോള്‍ എനിക്ക് 22 വയസാണ്. മാതാപിതാക്കളെ ആഗ്രഹിച്ച രീതിയില്‍ നോക്കാന്‍ സവാകാശം കിട്ടിയില്ലല്ലോ എന്ന സങ്കടം ഇന്നുമുണ്ടെന്ന്', ജോണി പറയുന്നു.

    അത്ര സമ്പന്നമായ കുട്ടിക്കാലമായിരുന്നില്ല എന്റേത്

    'അത്ര സമ്പന്നമായ കുട്ടിക്കാലമായിരുന്നില്ല എന്റേത്. എന്തും കൊതിച്ചിട്ടേ കിട്ടിയിട്ടുള്ളു. എന്നാല്‍ എല്ലാം കിട്ടിയിട്ടുമില്ല. ആഗ്രഹിച്ചിട്ടും പൂര്‍ണമായി ഒരു പുല്‍ക്കൂട് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്തുമസ് സെറ്റ് വാങ്ങാന്‍ പണമില്ല. എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെയാണ് ക്രിസ്തുമസൊക്കെ ആഘോഷിച്ചത്.

    തനിക്ക് പത്ത് വയസുള്ളപ്പോഴാണ് വീട്ടില്‍ കറന്റ് കിട്ടുന്നതെന്ന് നടന്‍ പറയുന്നു. അതിന് മുന്‍പ് വര്‍ണ കടസാല് കൊണ്ട് ഉണ്ടാക്കിയ നക്ഷത്രമാണ് ഇടാറുള്ളതെന്ന്', ജോണി കൂട്ടിച്ചേര്‍ത്തു.

    18 വര്‍ഷം കൊണ്ട് 10 സിനിമകള്‍ സംവിധാനം ചെയ്തു

    'പതിനെട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തെ കുറിച്ചും സംവിധായകന്‍ തുറന്ന് സംസാരിച്ചിരുന്നു. 18 വര്‍ഷം കൊണ്ട് 10 സിനിമകള്‍ സംവിധാനം ചെയ്തു. അന്നത്തെ സിനിമകളുടെ പ്രതിഫലവും ഇടവേളകളുമൊക്കെ നോക്കുമ്പോള്‍ വലിയ ബാങ്ക് ബാലന്‍സൊന്നുമുണ്ടായില്ല. ഇപ്പോള്‍ അഭിനയം തുടങ്ങിയപ്പോഴാണ് കടങ്ങള്‍ വീട്ടി തുടങ്ങിയത്. ഭൂരിഭാഗം കടവും വീട്ടാന്‍ സാധിച്ചതിന് സിനിമയോടാണ് താന്‍ നന്ദി പറയുന്നതെന്ന്', സംവിധായകന്‍ സൂചിപ്പിക്കുന്നു.

    നല്ല  ഭര്‍ത്താവും നല്ല പിതാവുമൊക്കെയാണ് ജോണി ആന്റണി

    'കുടുംബത്തിലെ കാര്യങ്ങളിലേക്ക് വരികയാണെങ്കില്‍ നല്ല ഭര്‍ത്താവും നല്ല പിതാവുമൊക്കെയാണ് ജോണി ആന്റണി. എല്ലാത്തിനും കൂട്ട് ഒടേ തമ്പുരാന്‍ ആണെന്നാണ് താരം പറയുന്നത്. അദ്ദേഹത്തില്‍ വിശ്വസിച്ചാണ് താനും ഭാര്യ ഷൈനിയും ജീവിക്കുന്നത്. കടങ്ങള്‍ തീര്‍ക്കാന്‍ കഴിഞ്ഞത് പോലെ കുടുംബത്തോടുള്ള കടമകളും നന്നായി തീര്‍ക്കാന്‍ കഴിയണേ എന്നാണ് തന്റെ പ്രാര്‍ഥന',.

    English summary
    Johny Antony Opens Up About His Birth And Aged Parents Goes Viral. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X