For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നില്‍ക്കും; മമ്മൂക്കയെ കമാന്‍ഡ് ചെയ്യേണ്ടതില്ലെന്ന് ജോണി ആന്റണി

  |

  സിഐഡി മൂസയടക്കം സംവിധാനം ചെയ്ത ജോണി ആന്റണിയെ പലര്‍ക്കും അറിയാം. എന്നാല്‍ മലയാള സിനിമയിലെ വേറിട്ട വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ ജോണി ആന്റണി തന്നെയാണ് നിരവധി ഹിറ്റ് സിനിമകള്‍ ചെയ്ത താരമെന്ന് ചോദിച്ചാല്‍ പലരും സംശയിക്കും. ഏറ്റവുമൊടുവില്‍ പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം എന്ന ചിത്രത്തിലടക്കം ജോണി അഭിനയിച്ചിരുന്നു.

  അഭിനയ ജീവിതത്തില്‍ സജീവമായ തനിക്ക് പ്രചോദനം നല്‍കുന്നത് നടന്‍ ദിലീപും മമ്മൂട്ടിയുമൊക്കെ ആണെന്നാണ് താരം പറയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ദിലീപുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് ജോണി ആന്റണി മനസ് തുറന്ന് സംസാരിച്ചത്. വിശദമായി വായിക്കാം..

  ദിലീപ് എനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്താണ്. എന്റെ സഹോദരനെ പോലെ തന്നെയാണ് ദിലീപ്. ഞാന്‍ ദിലീപിനെ അങ്ങനെയാണ് കാണുന്നത്. അതുപോലെ ദിലീപും എന്നെ അങ്ങനെയാണ് കാണുന്നത്. ദിലീപിന് എന്ത് സന്തോഷവും ദുഃഖവും വന്നാലും അത് എന്റേത് പോലെയാണ്. നേരെ തിരിച്ചും അതുപോലെയാണ്. ഞാന്‍ നടനായെന്ന് അറിഞ്ഞപ്പോള്‍ അത് നന്നായി. നിന്റെ പിള്ളേരുടെ ഭാഗ്യമാണ്. അവര്‍ വളര്‍ന്ന് വരികയല്ലേ, തുടങ്ങി പുള്ളിയുടെ കെയര്‍ ഉണ്ടല്ലോ അത് വളരെ വലുതാണ്.

  എന്റെ ചില പടം കണ്ടിട്ട് അവന്‍ വിളിക്കും. കൊള്ളാമല്ലോ, നീ ഇതൊക്കെ എപ്പോള്‍ ചെയ്തു. ഞാനിത്രയും പ്രതീക്ഷിച്ചില്ല എന്നൊക്കെ പറഞ്ഞ് നമ്മളെ പ്രോത്സാഹിപ്പിച്ച് കൊണ്ടേയിരിക്കും. അങ്ങനൊരു മനസുള്ള ആളാണ് ദിലീപെന്ന് ജോണി ആന്റണി പറയുന്നു.

  ബ്ലെസ്ലിയും സണ്ണി ലിയോണും ഒരു വേദിയിലേക്ക്; വൈകാതെ സിനിമയിലഭിനയിക്കുമെന്നും ബ്ലെസ്ലിയുടെ വെളിപ്പെടുത്തല്‍

  എന്റെ കാഴ്ചപാടില്‍ ദിലീപിനെ ന്യായീകരിക്കേണ്ടതല്ലാതെ ഒരു കാര്യവും കണ്ടിട്ടില്ല. അങ്ങനെ വിശ്വസിക്കുന്നില്ല. പിന്നെ എന്തിനാണ് ഞാന്‍ പുള്ളിയെ വെറുതേ കുറ്റപ്പെടുത്തുന്നത്.

  കോടതിയില്‍ വിചാരണയിലിരിക്കുന്ന കാര്യങ്ങളാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥ എന്തായാലും അസത്യത്തിന് വേണ്ടി നില്‍ക്കില്ല. സത്യത്തിന്റെ കൂടെയേ നിലകൊള്ളു. അതിന് ശേഷം പോരെ ജനകീയ വിചാരണകള്‍. അങ്ങനെ ചിന്തിക്കുന്ന ഒരു സാധാരണ ഇന്ത്യന്‍ പൗരനാണ് ഞാനെന്നും ജോണി ആന്റണി പറയുന്നു.

  ഐശ്വര്യ റായിയും അഭിഷേകും റാണിയെ കല്യാണത്തിന് പോലും വിളിച്ചില്ല; നടിമാരുടെ പിണക്കത്തിന് കാരണമിത്

  മമ്മൂട്ടിയെ കുറിച്ച് ജോണി ആന്റണി പറയുന്നതിങ്ങനെ...

  എന്റെ നാല് സിനിമകളില്‍ മമ്മൂക്ക നായകനായിരുന്നു. അദ്ദേഹത്തെ പോലൊരാള്‍ എനിക്ക് ഡേറ്റ് തന്നു. ആ അത്ഭുതത്തെ പൊന്ന് പോലെ നോക്കേണ്ടത് ഞാനാണ്. അദ്ദേഹത്തെ സന്തോഷിപ്പിച്ച് കൂടെ നിര്‍ത്തി എനിക്ക് വേണ്ടത് വാങ്ങിച്ചെടുക്കുകയാണ് ചെയ്തിരുന്നത്. മമ്മൂക്കെയ കമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ അടുത്ത സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ നായകനാക്കുക മമ്മൂക്കയെയാണ്.

  നടന്‍ റഹ്മാന്റെ മകള്‍ അമ്മയായി; ആണ്‍കുഞ്ഞിന് ജന്മം കൊടുത്ത സന്തോഷ വിവരം പങ്കുവെച്ച് താരപുത്രി റുഷ്ദ റഹ്മാന്‍

  Recommended Video

  Kunchacko Boban Lungi Dance: ലുലുമാളിൽ ചാക്കോച്ചന് കിട്ടിയ മുട്ടൻ പണി കണ്ടോ,ലുങ്കിയുടുപ്പിച്ച് ഡാൻസ്

  അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് കുറച്ച് പ്രയാസകരമായ ദൈത്യമാണ്. ഞാനത് ഉള്ളിന്റെയുള്ളില്‍ ആസ്വസിക്കുന്നുണ്ട്. കാരണം അതുപോലെയാണ് പുള്ളി നമുക്ക് തരുന്ന കെയറിങ്ങെന്നും ജോണി പറയുന്നു. ഓരോ മനുഷ്യര്‍ക്കും ഓരോ സ്വഭാവമാണ്. മമ്മൂക്കയ്ക്ക് ഒരു ഇടര്‍ച്ചയുണ്ടാവതെ നോക്കണമെന്ന് ആഗ്രഹമുണ്ട്. ഇനിയും മമ്മൂക്കയുടെ കൂടെ എത്ര സിനിമ ചെയ്താലും അത് അങ്ങനെയായിരിക്കുമെന്നും ജോണി ആന്റണി വ്യക്തമാക്കുന്നു.

  English summary
  Johny Antony Opens Up About His Friendship With Dileep And Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X