For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്തൊന്‍പതാമത് കണ്ട പെണ്ണാണ് ഭാര്യയായത്; ഷൈനിയെ പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് ജോണി ആന്റണി

  |

  നടനും സംവിധായകനുമായ ജോണി ആന്റണി അടുത്തിടെ ഹൃദയം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. കല്യാണി പ്രിയദര്‍ശന്റെ അച്ഛന്‍ റോളിലെത്തിയ ജോണിയ്ക്ക് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ഇതിന് മുന്‍പും നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍ താരത്തിന് സാധിച്ചിരുന്നു.

  ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പെണ്ണ് കാണാന്‍ നടന്ന കാലത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് ജോണി ആന്റണി. നടന്‍ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ജോണി. ഒപ്പം ഭാര്യ ഷൈനിയും പരിപാടിയ്ക്ക് എത്തിയിരുന്നു.

  അക്കാലത്ത് സിനിമാക്കാരന് പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്, ജോണിയുടെ അനുഭവം എന്താണെന്നാണ് ജഗദീഷ് ചോദിച്ചത്..

  'ഒരുപാട് പെണ്ണ് കണ്ടിട്ടുള്ള ആളാണ് ഞാന്‍. പത്തൊന്‍പതാമത്തെ ആളാണ് ഷൈനി. അക്കാലത്ത് സമ്പന്ന കുടുംബം ഒന്നുമല്ല. സാധാരണക്കാരന്‍ ആണ്. എനിക്ക് ഇരുപത്തിരണ്ട് വയസുള്ളപ്പോള്‍ പപ്പ മരിച്ചു. പിന്നെ ഞാനും അമ്മച്ചിയും മാത്രം. ഞാന്‍ സിനിമയ്ക്ക് പോവും വരും, കമ്പനി കൂടും അങ്ങനെ ആ പ്രായത്തിലുള്ള ഒഴപ്പൊക്കെ ഉണ്ട്. ഞാന്‍ നല്ലവനാണെന്ന് എനിക്കും അമ്മച്ചിയ്ക്കും അറിയാം. പക്ഷേ നാട്ടുകാര്‍ക്ക് അറിയില്ലല്ലോ'.

  Also Read: നടി മീനയുടെ ഭര്‍ത്താവിന് എന്താണ് പറ്റിയത്? വര്‍ഷങ്ങളായി ഈ രോഗത്തിന് താരഭര്‍ത്താവ് ചികിത്സയിലായിരുന്നു

  അന്നൊക്കെ ബ്രേക്കര്‍മാരാണ് കല്യാണം കൊണ്ട് വരുന്നത്. ചില നല്ല സുന്ദരിമാരുടെ ഫോട്ടോ കൊണ്ട് വന്ന് കാണിക്കും. എന്നിട്ട് ഞായറാഴ്ച പെണ്ണ് കാണാന്‍ പോവാമെന്ന് പറഞ്ഞ് ഇരുന്നൂറ് രൂപയും വാങ്ങി പോവും. ശേഷം രണ്ടീസം കഴിയുമ്പോള്‍ ആ പെണ്ണിന്റെ കല്യാണം കഴിഞ്ഞ് പോയെന്ന് പറയും. അങ്ങനെ കുറേ പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊരു രസമായിട്ടാണ് തോന്നിയതെന്ന് ജോണി പറയുന്നു. ഒരു ദിവസം മൂന്ന് പെണ്ണുങ്ങളെ വരെ പോയി കണ്ടിട്ടുണ്ട്.

  Also Read: 'നടി സാവിത്രിയുടെ ​ഗതിയാകുമായിരുന്നു എനിക്കും, കഷ്ടിച്ച് രക്ഷപ്പെട്ടു'; മുൻ കാമുകനെ കുറിച്ച് സാമന്ത!

  ഒരു ക്രിസ്തുമസ് ദിനത്തിലാണ് ഷൈനിയെ പെണ്ണ് കാണാന്‍ പോവുന്നത്. പോയി കണ്ടു, എനിക്ക് ഇഷ്ടപ്പെട്ടു. കാരണം ഇവരുടെ ഭാഗത്ത് നിന്ന് ഒരു പച്ചക്കൊടി നേരത്തെ ഉണ്ടായി. നമ്മുടെ സമ്മതം ഉണ്ടെങ്കില്‍ കല്യാണം നടക്കുമെന്ന് തോന്നി.

  സുരേഷ് ഗോപി, ദിവ്യ ഉണ്ണി തുടങ്ങി ഞങ്ങളുടെ കല്യാണത്തിന് ഒത്തിരി താരങ്ങളും വന്നിരുന്നു. അപ്പോഴാണ് ഇവന്‍ സിനിമയില്‍ എന്തോ ആണെന്ന് നാട്ടുകാര്‍ക്കും തോന്നിയത്. അതിന് ശേഷം ആളുകള്‍ക്ക് എന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നതായി ജോണി ആന്റണി പറയുന്നു.

  Also Read: ഏറ്റവും കൂടുതല്‍ പ്രതിഫലം ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കും; ഫൈനല്‍ 5 താരങ്ങളും അവരുടെ ഗെയിമും ഇതാണ്

  Recommended Video

  ഷമ്മി തിലകനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കി

  2002 ലാണ് താനും ഷൈനിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ശേഷം ഒരു വര്‍ഷം കഴിഞ്ഞ് 2003 ല്‍ മൂത്തമകള്‍ ജനിച്ചതിന് ശേഷമാണ് സിഐഡി മൂസ റിലീസ് ചെയ്യുന്നത്. ജോണി ആന്റണി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു സിഐഡി മൂസ. ദിലീപിന്റെ കരിയറിലെ ഹിറ്റ് സിനിമകളിലൊന്നായി മാറിയ ഈ ചിത്രം തന്നെ ജോണിയുടെ കരിയറും മാറ്റി മറിച്ചു.

  English summary
  Johny Antony Opens Up About His Wife Shiney And Roka Ceremony Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X