twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന് വേണ്ടി മിനുക്കു പണികള്‍ നടത്തി! ശേഷം ആന്റണി ചേട്ടനെ സമീപിച്ചു, ജിബിയും ജോജുവും പറയുന്നു

    |

    കേരളത്തില്‍ വലിയ തരംഗമുണ്ടാക്കിയ സിനിമയായിരുന്നു വെള്ളിമൂങ്ങ. ബിജു മേനോന്‍ നായകനായി അഭിനയിച്ച സിനിമയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ജിബിയും ജോജുവും ആദ്യമായി സ്വതന്ത്ര സംവിധായകന്മാര്‍ ആയിരിക്കുകയാണ്. പത്ത് ഇരുപത്തിയഞ്ചോളം വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഇരുവരും സംവിധായകന്റെ കുപ്പായമണിഞ്ഞത്.

    മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന സിനിമ ആയിരുന്നു ജിബി-ജോജു കൂട്ടുകെട്ടില്‍ പിറന്ന കന്നിച്ചിത്രം. ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമ നല്ല പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. ഇപ്പോഴിതാ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ഇട്ടിമാണിയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജിബിയും ജോജുവും.

    ജിബിയും ജോജുവും പറയുന്നതിങ്ങനെ...

    നമ്മള്‍ ഇത് ചെയ്യുന്നു മക്കളെ. ജീവിതം മാറി മറിഞ്ഞ ദിവസം 25 വര്‍ഷത്തെ കാത്തിരിപ്പിനും അദ്ധ്വാനത്തിനും ദൈവം അനുഗ്രഹിച്ച് തന്ന ദിവസം ഒക്ടോബര്‍ 8. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ജീവിതത്തിലെ ഏറ്റവും വലിയ ദൈവാനുഗ്രഹം സംഭവിച്ചത്. ക്ലാപ്പ് അസിസ്റ്റന്റില്‍ തുടങ്ങിയ സിനിമാ ജീവിതം ഇന്നത്തെ സിനിമാ സംവിധായകര്‍ എന്ന നിലയിലേക്ക് ദൈവം കൈ പിടിച്ച് ഉയര്‍ത്തിയ ദിവസം. സ്വതന്ത്ര സംവിധായകര്‍ ആകുക എന്നത് ഈ മേഖലയിലെ എല്ലാവരുടേയും ഏറ്റവും വലിയ ആഗ്രഹം ആണ്.

    ജിബിയും ജോജുവും പറയുന്നതിങ്ങനെ...

    പക്ഷെ കടമ്പകള്‍ ഏറെയാണ് ഒരു നല്ല നിര്‍മ്മാതാവിനെ കിട്ടണം. നമ്മളെ വിശ്വസിച്ച് നല്ലൊരു താരം അവരുടെ ഡേറ്റ് തരണം നല്ലൊരു തിരക്കഥ വേണം നല്ല രീതിക്ക് ഈ സിനിമ വിതരണം ചെയ്യാന്‍ പറ്റണം. ഞങ്ങളുടെ അന്നത്തെ സാഹചര്യത്തില്‍ ഒരു തിരക്കഥാകൃത്തിന് പണം നല്‍കി എഴുതിക്കുക എന്നത് ഒരു ബാലികേറാ മല ആയിരുന്നു. അതു കൊണ്ട് തന്നെ ഈ ജോലി തിരക്കിനിടയില്‍ കിട്ടുന്ന സമയം ഞങ്ങള്‍ തിരക്കഥ എഴുതാന്‍ മാറ്റിവെച്ചു അങ്ങനെ ഇട്ടിമാണി യുടെ ഡ്രാഫ്റ്റ് ഞങ്ങള്‍ തയ്യാറാക്കി. ഇനി വേണ്ടത് നിര്‍മാതാവ് നല്ലൊരു താരം തുടങ്ങിയ വലിയ വലിയ കടമ്പകള്‍ ആണ്.

     ജിബിയും ജോജുവും പറയുന്നതിങ്ങനെ...

    അവിടെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ദൈവാനുഗ്രഹം സംഭവിച്ച് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുമ്പോള്‍ ഒരിക്കല്‍ ലാല്‍ സാര്‍ കഥ കേള്‍ക്കാന്‍ അവസരം തന്നു. ഈ കഥയിലെ പ്രധാന ഘടകം 'അമ്മ' ആയതിനാല്‍ ആവാം അദ്ദേഹത്തിന് ഇത് ഇഷ്ടമായി തുടര്‍ന്ന് ലാലേട്ടന് വേണ്ടി ഒരുപാട് മിനുക്കുപണികള്‍ ഞങ്ങള്‍ സ്‌ക്രിപ്റ്റില്‍ വരുത്തി ശേഷം ഞങ്ങള്‍ വീണ്ടും ആന്റണി ചേട്ടനെ സമീപിച്ചു. അദ്ദേഹത്തിനും കഥ ഇഷ്ടപ്പെട്ടു അങ്ങനെ തിരക്കഥയുടെ മിനുക്കു പണികള്‍ എല്ലാം തീര്‍ത്ത് ഞങ്ങള്‍ കാത്തിരുന്നു.

    ജിബിയും ജോജുവും പറയുന്നതിങ്ങനെ...

    കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സാക്ഷാല്‍ ആന്റണി പെരുമ്പാവൂര്‍ ഞങ്ങള്‍ക്ക് വാക്കു തരുന്നു. 'ഇത് നമ്മള്‍ ചെയ്യുന്നു മക്കളെ' ഒരു പുതുമുഖ സംവിധായകര്‍ക്ക് സ്വപ്നം പോലും കാണാന്‍ പറ്റാത്ത അംഗീകാരം. ആശീര്‍വാദ് സിനിമാസ്- മോഹന്‍ലാല്‍- ആന്റണി പെരുമ്പാവൂര്‍ അവിടെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രം ജനിക്കുന്നു. ഞങ്ങളുടെ ഹൃദ്ധയം നിറഞ്ഞ നന്ദി ലാലേട്ടാ... ആന്റണി ചേട്ടന്‍ ആശീര്‍വാദ് സിനിമാസ്.

    English summary
    Joju And Jibi Shares Thanks To Mohanlal And Antony Perumbavoor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X