For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ ഏറെയിഷ്ടമാണെന്ന് ജോജു ജോര്‍ജ്! സിനിമയിലെ സുഹൃത്തുക്കളെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ

  |

  അഭിനയമോഹം തലയ്ക്ക് പിടിച്ച് സിനിമയിലെത്തിയവര്‍ നിരവധിയാണ്. അവരിലൊരാളായിരുന്നു ജോജു ജോര്‍ജും. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തിന് നേരിടേണ്ടി വന്നത്. ഒരു സീനിലെങ്കിലും മുഖം കാണിക്കണമെന്ന ആഗ്രഹമായിരുന്നു തുടക്കത്തില്‍ ജോജുവിനുണ്ടായിരുന്നത്. അതിന് ശേഷം ഡയലോഗ് പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് തോന്നി. ദാദാസാഹിബ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യമായി ഡലോഗ് പറഞ്ഞത്.

  മുഴുനീള വേഷം ലഭിച്ചിരുന്നുവെങ്കില്‍ എന്നായിരുന്നു പിന്നീട് ആഗ്രഹിച്ചത്. അതെല്ലാം സാധിച്ചു. ഇക്കാര്യത്തില്‍ അതീവ സന്തുഷ്ടനാണ് താനെന്നും ജോജു ജോര്‍ജ് പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. പൊരിഞ്ചു മറിയം ജോസും ജോസഫുമൊക്കെയായി നായകവേഷത്തിലും തിളങ്ങാന്‍ തനിക്ക് കഴിയുമെന്ന് ജോജു തെളിയിക്കുകയായിരുന്നു. മമ്മൂട്ടിയും ബിജു മേനോനുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ജോജുവിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  മാറ്റം വരുത്താനൊന്നുമില്ല

  മാറ്റം വരുത്താനൊന്നുമില്ല

  വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചതോടെയാണ് ജോജുവിന്‍രെ കരിയറും മാറിയത്. അഭിനയ ശൈലിയില്‍ മാറ്റം വരുത്തുന്നതൊന്നും നടക്കുന്ന കാര്യമല്ലെന്നാണ് താരം പറയുന്നത്. ഇങ്ങനെ അഭിനയിച്ച് പോവുന്നതിന്റെ പ്രയാസം തന്നെ തനിക്കേ അറിയൂ. അതിനിടയില്‍ എന്ത് മാറ്റം വരുത്താണെന്നായിരുന്നു താരം ചോദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പരാമര്‍ശം ലഭിച്ചപ്പോള്‍ സന്തോഷമായിരുന്നു. സനല്‍ കുമാര്‍ ശശിധരനെപ്പോലെയുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.

  സംവിധായകന്‍ പറയുന്നത് പോലെ

  സംവിധായകന്‍ പറയുന്നത് പോലെ

  കഥാപാത്രത്തിനായി പ്രത്യേകമായ തയ്യാറെടുപ്പുകളൊന്നും നടത്താറില്ലെന്ന് താരം പറയുന്നു. ഹോം​ ​വ​ർ​ക്ക​ല്ല​ ​ഇ​ത്ര​യും​ ​വ​ർ​ഷ​ത്തെ​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ​എ​ന്റെ​ ​പി​ൻ​ബ​ലം.​ ​സി​നി​മ​യ്‌​ക്ക് ​പി​ന്നാ​ലെ​ ​ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ​ ​നൂ​റു​ക​ണ​ക്കി​ന് ​വ്യ​ത്യ​സ്‌​ത​രാ​യ​ ​ആ​ളു​ക​ളെ​ ​പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​അ​വ​ർ​ക്കി​ട​യി​ൽ​ ​ജീ​വി​ച്ചൊ​രാ​ളെ​ന്ന​ ​നി​ല​യി​ൽ​ ​ചി​ല​ ​ഗു​ണ​ങ്ങ​ളു​ണ്ട്.​ ​ബാ​ക്കി​യെ​ല്ലാം​ ​സം​വി​ധാ​യ​ക​രു​ടെ​ ​കൈ​യി​ലാ​ണ്.​ ​അ​വ​ർ​ ​പ​റ​ഞ്ഞു​ത​രു​ന്ന​തി​ന് ​അ​നു​സ​രി​ച്ച് ​ചെ​യ്യു​ന്നെ​ന്ന് ​മാ​ത്രം.

  Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam
  വഴിത്തിരിവായ സിനിമ

  വഴിത്തിരിവായ സിനിമ

  ഓ​രോ​ ​സ​മ​യ​ത്തും​ ​ഓ​രോ​ ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​ദൈ​വം​ ​ത​ന്നി​ട്ടു​ണ്ട്.​ ​പ​ട്ടാ​ളം,​ ​പു​ള്ളി​പ്പു​ലി​ക​ളും​ ​ആ​ട്ടി​ൻ​കു​ട്ടി​യും,​ ​രാ​ജാ​ധി​രാ​ജ,​ ​ആ​ക്‌​ഷ​ൻ​ ​ഹീ​റോ​ ​ബി​ജു,​ ​ഒ​രു​ ​സെ​ക്ക​ൻ​ഡ് ​ക്ളാ​സ് ​യാ​ത്ര,​ ​ലു​ക്കാ​ച്ചു​പ്പി,​ ​രാ​മ​ന്റെ​ ​ഏ​ദ​ൻ​തോ​ട്ടം​ ​തു​ട​ങ്ങി​ ​ജോസഫ് വരെ​ ​നി​ര​വ​ധി​ ​സി​നി​മ​ക​ൾ​ ​കൃ​ത്യ​മാ​യ​ ​സ​മ​യ​ത്ത് ​ബ്രേ​ക്ക് ​ത​ന്ന​വ​യാ​ണ്.​ ​ഒ​രു​ ​സി​നി​മ​ ​പോ​ലും​ ​മോ​ശ​മാ​യി​ ​സം​ഭ​വി​ച്ചി​ട്ടി​ല്ല.​ ​പ​തു​ക്കെ​ ​ പ്രൊമോ​ഷ​ൻ​ ​കി​ട്ടി​ ​മു​ന്നോ​ട്ട് ​പോ​കു​ന്ന​ ​പ​രി​പാ​ടി​ ​ഞാ​ൻ​ ​പോ​ലും​ ​അ​റി​യാ​തെ​ ​ന​ട​ക്കു​ന്നു​ണ്ട്.​

  സിനിമയിലെ സുഹൃത്തുക്കള്‍

  സിനിമയിലെ സുഹൃത്തുക്കള്‍

  ​സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും ജോജു തുറന്നുപറഞ്ഞിരുന്നു. ലാ​ൽ​ജോ​സ്,​ ​ബി​ജു​ ​മേ​നോ​ൻ,​ ​അ​നൂ​പ് ​മേ​നോ​ൻ,​ ​മ​മ്മൂ​ക്ക,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​തു​ട​ങ്ങി​ ​ഒ​രു​പാ​ട് ​പേ​ർ​ ​സ​ഹാ​യി​ച്ചു.​ ​ബി​ജു​ ​മേ​നോ​നു​മാ​യു​ള്ള​ ​സൗ​ഹൃ​ദം​ ​വ​ഴി​ത്തി​രി​വാ​യി​രു​ന്നു.​ ​അ​തു​പോ​ലെ​ ​ഞാ​ൻ​ ​ആ​രാ​ധി​ക്കു​ക​യും​ ​സ്‌​നേ​ഹി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​യാ​ളാ​ണ് ​മ​മ്മൂ​ക്ക.​ ​ഒ​ന്നു​മ​ല്ലാ​തി​രു​ന്ന​ ​സ​മ​യ​ത്തും​ ​അ​ദ്ദേ​ഹം​ ​എ​ന്റെ​ ​കാ​ര്യ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു.

  ഭാഗ്യവും ദൈവാനുഗ്രഹവും

  ഭാഗ്യവും ദൈവാനുഗ്രഹവും

  വ​ലി​യ​ ​റി​സ്‌​കാ​യി​രു​ന്നു.​ ​അ​തി​ൽ​ ​വി​ജ​യി​ക്കാ​തെ​ ​പോ​യി​രു​ന്നെ​ങ്കി​ൽ​ ​ഒ​രു​പാ​ട് ​പേ​രെ​ ​ബാ​ധി​ക്കു​ന്ന​ ​വ​ലി​യ​ ​ദു​ര​ന്ത​മാ​യി​ ​മാ​റി​യേ​നെ.​ ​ഒ​രു​ ​ഉ​റ​പ്പു​മി​ല്ലാ​ത്ത​ ​മേ​ഖ​ല​യി​ൽ​ ​ആ​ഗ്ര​ഹം​ ​കൊ​ണ്ട് ​മാ​ത്രം​ ​ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​താ​ണ്.​ ​ഇ​ന്ന​ത്തെ​ ​നി​ല​യി​ലേ​ക്കെ​ത്തി​യ​ത് ​എ​ന്റെ​ ​ക​ഴി​വു​കൊ​ണ്ടൊ​ന്നു​മ​ല്ല.​ ​ദൈ​വാ​നു​ഗ്ര​ഹ​വും​ ​ഭാ​ഗ്യ​വും​ ​മാ​ത്ര​മാ​ണ്.​ ​സി​നി​മ​ ​കൊ​ണ്ട് ​ജീ​വി​ച്ചു​പോ​കു​ക​ ​പ്ര​യാ​സ​മു​ള്ള​ ​പ​രി​പാ​ടി​യാ​ണ്.​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ ​വി​ജ​യി​ക്ക​ണം,​​​ ​ന​മ്മു​ടെ​ ​ക​ഥാ​പാ​ത്രം​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട​ണം​ ​അ​ങ്ങ​നെ​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​സം​ഭ​വി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​അ​ടു​ത്ത​ ​സി​നി​മ​ ​കി​ട്ടൂയെന്നും താരം പറയുന്നു.

   മക്കളുടെ താല്‍പര്യം

  മക്കളുടെ താല്‍പര്യം

  മൂന്ന് മക്കളാണ് ജോജുവിന്.​ ​മൂ​ത്ത​ ​ര​ണ്ടു​പേ​രോ​ടും​ ​വ​ള​രു​മ്പോ​ൾ​ ​ആ​രാ​ക​ണ​മെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ​പ​റ​യും.​ ​അ​വ​ർ​ ​സി​നി​മ​ ​ന​ൽ​കി​യ​ ​സൗ​ഭാ​ഗ്യ​ങ്ങ​ള​ല്ലേ​ ​ക​ണ്ടി​ട്ടു​ള്ളൂ.​ ​അ​തി​നു​ ​പി​ന്നി​ലു​ള്ള​ ​ക​ഷ്‌​ട​പ്പാ​ടി​നെ​ ​കു​റി​ച്ചൊ​ന്നും​ ​അ​റി​യി​ല്ല​ല്ലോ.​ ​വ​ള​ർ​ന്നു​ ​വ​രു​മ്പോ​ൾ​ ​അ​ങ്ങ​നെ​യൊ​രു​ ​ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ​ ​പി​ന്തു​ണ​യ്‌​ക്കുമെന്നുമായിരുന്നു താരം പറഞ്ഞത്.

  English summary
  Joju George Admit He Is A Fan Of Mammootty, Biju Menon Helps Him To Get a Break
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X