For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ ഇപ്പോഴും അത് പറയാറുണ്ട്, രുചികരമായിരുന്നു, മമ്മൂട്ടിയുടെ മീൻകറിയെ കുറിച്ച് മന്യ

  |

  മലയാളി പ്രേക്ഷകകരുടെ പ്രിയപ്പെട്ടതാരമാണ് മന്യ നായിഡു. ജോക്കർ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരം ആദ്യത്തെ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ദിലീപിന്റെ നായികയായി മലയാളത്തിലെത്തിയ നടി പിന്നീട് മലയാളത്തിലെ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ സജീവമായിരുന്നു. വിവാഹ ശേഷം മലയാള സിനിമവിട്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ മന്യയ്ക്ക് ആരാധകരോറെയാണ്.

  കറുപ്പിൽ സ്റ്റൈലൻ ലുക്കിൽ അനുപമ പരമേശ്വരൻ, ചിത്രം വൈറലാവുന്നു

  ആ ഒരു വിചാരം മണി ചേട്ടന് ഇല്ല, വേറെ ആരും സപ്പോർട്ട് ചെയ്തിട്ടില്ല, കലാഭവൻ മണിയെ കുറിച്ച് മനീഷ

  ഇപ്പോഴിത മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. മമ്മൂട്ടിക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ മന്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് നടി. രാക്ഷസരാജാവ് , അപരിചിതൻ എന്നീ സിനിമകളിലാണ് മെഗാസ്റ്റാറിനോടൊപ്പം നടി അഭിനയിച്ചത് '' താൻ ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരനായ വ്യക്തിയാണ് മമ്മൂക്ക'' എന്നാണ് മന്യ പറയുന്നത്. ഈ -ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്. കൂടാതെ തന്റെ അമ്മ ഇപ്പോഴും മെഗാസ്റ്റാറിനെ കുറിച്ചുള്ള ആ പഴയ ഓർമ പങ്കുവെയ്ക്കാറുണ്ടെന്നും നടി പറയുന്നു.

  ഋഷിയെ വിമർശിച്ച് സൂര്യ, പൊട്ടിത്തെറിച്ച് മിത്ര, കൂടെവിടെയുടെ പുതിയ എപ്പിസോഡ്

  രാക്ഷസരാജാവ് എന്ന ചിത്രത്തിൽ വെച്ചാണ് മമ്മൂട്ടിയെ താൻ ആദ്യമായി കാണുന്നത്. ചിത്രത്തിൽ പോലീസ് ഓഫീസറുടെ കഥാപത്രമായിരുന്നു അദ്ദേഹത്തിന്. ആദ്യ കാഴ്ചയിൽ തന്നെ മമ്മൂട്ടി തന്നെ ആകർഷിച്ചതായി മാന്യ പറയുന്നു. താൻ ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരനായ വ്യക്തിയാണ് മമ്മൂക്ക. ഇന്നും അതെ സൗന്ദര്യം അദ്ദേഹം സൂക്ഷിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മമ്മൂക്കയെ താൻ ഫോളോ ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധികയാണെന്ന് നടി അഭിമുഖത്തിൽ പറയുന്നു.

  രാക്ഷസരാജാവ് എന്ന ചിത്രത്തിൽ വെച്ചാണ് മമ്മൂട്ടിയെ താൻ ആദ്യമായി കാണുന്നത്. ചിത്രത്തിൽ പോലീസ് ഓഫീസറുടെ കഥാപത്രമായിരുന്നു ചിത്രത്തിൽ അദ്ദേഹത്തിന്. ആദ്യ കാഴ്ചയിൽ തന്നെ മമ്മൂട്ടി തന്നെ ആകർഷിച്ചതായി മാന്യ പറയുന്നു. താൻ ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരനായ വ്യക്തിയാണ് മമ്മൂക്ക. ഇന്നും അതെ സൗന്ദര്യം സൂക്ഷിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മമ്മൂക്കയെ താൻ ഫോളോ ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധികയാണെന്ന നടി അഭിമുഖത്തിൽ പറയുന്നു.

  മെഗാസ്റ്റാറിന്റെ സിമ്പിളിസിറ്റിയെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. മമ്മൂട്ടി വളരെ സിമ്പിളായിട്ടുള്ള വ്യക്തിയാണ്. താരജാഡയില്ലാതെ വളരെ എളിമായയിട്ടാണ് പെരുമാറുന്നത്. അതാണ് ഇന്നും മമ്മൂക്ക സൂപ്പർ സ്റ്റാർ പദവിയിൽ നിലനിൽക്കുന്നത്. ഒരു അഭിനേതാവ് എന്നതിൽ ഉപരി നല്ലെരു മനുഷ്യനാണെന്നും നടി പറയുന്നു. മമ്മൂട്ടിയൊരു ഇതിഹാസമാണെന്നും മന്യ കൂട്ടിച്ചേർത്തു.

  John Brittas about why Mammootty not get Padma Bhushan

  ഇന്നും അമ്മ മമ്മൂക്കയെ കുറിച്ച് ഓർമിക്കാറുണ്ടെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. ഞാന്‍ വെജിറ്റേറിയന്‍ ആണ്. എന്നാല്‍ അമ്മയ്ക്ക് മീന്‍ ഇഷ്ടമാണ്. മമ്മൂക്ക വീട്ടില്‍ നിന്നും ഉണ്ടാക്കിയ ഭക്ഷണം സെറ്റില്‍ കൊണ്ടു വരുമായിരുന്നു. അങ്ങനെ കൊണ്ടുവരുന്ന മീന്‍ മമ്മൂക്ക അമ്മയ്ക്കും നല്‍കും. ഇപ്പോഴും അമ്മ മമ്മൂക്കയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്ന ആ മീന്‍ കറിയുടെ രുചിയെ കുറിച്ച് പറയും. ജീവിതത്തില്‍ ഞാന്‍ കഴിച്ചതില്‍ ഏറ്റവും രുചികരമായ മീന്‍ കറി അതായിരുന്നു എന്നാണ് അമ്മ പറയുന്നത്; നടി പറഞ്ഞു

  കയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയ ചിത്രങ്ങളെ കുറിച്ചും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. തെങ്കാശിപട്ടണം നഷ്ടപ്പെട്ടപ്പോൾ അന്ന് നല്ലവേദന തോന്നിയെന്നാണ് മന്യ പറയുന്നത്. ''തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നവും മറ്റും കാരണം ആ സിനിമ കൈയ്യില്‍ നിന്ന് പോയി. പിന്നീട് 'അയ്യോ' എന്ന് തോന്നിയ സിനിമകളില്‍ ഒന്നാണ് തെങ്കാശിപ്പട്ടണം. അതുപോലെ തെലുങ്കില്‍ ചില നല്ല സിനിമകളും കൈവിട്ടു പോയിട്ടുണ്ട്''- മന്യ പറഞ്ഞു.

  Read more about: manya mammootty
  English summary
  Joker Movie Actress Manya Opens Up Mammootty Simplicity And And His Character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X